സംവിധായകൻ അജയ് വാസുദേവ് നിർമ്മിക്കുന്ന 'ഉയിർ'; പ്രധാനവേഷങ്ങളിൽ മാല പാർവ്വതി, മനോജ് കെ.യു.
- Published by:user_57
- news18-malayalam
Last Updated:
നവാഗതനായ ഷെഫിൻ സുൽഫിക്കർ ആണ് ഹൃസ്വചിത്രം സംവിധാനം ചെയ്യുന്നത്
നിരവധി മാസ്സ് സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച സംവിധായകൻ അജയ് വാസുദേവ് (Ajai Vasudev) ആദ്യമായി നിർമ്മിക്കുന്ന ചിത്രമാണ് ‘ഉയിർ’. മാല പാർവ്വതി, മനോജ് കെ.യു., ഫഹ ഫാത്തിമ, ഫിറുസ് ഷമീർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. നവാഗതനായ ഷെഫിൻ സുൽഫിക്കർ ആണ് ഹൃസ്വചിത്രം സംവിധാനം ചെയ്യുന്നത്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി അജയ് വാസുദേവിൻ്റെ സംവിധാന സഹായിയായി പ്രവർത്തിച്ചു വരികയാണ് ഷെഫിൻ സുൽഫിക്കർ. അജയ് വാസുദേവ്, ആസിഫ് എം.എ., സുസിന ആസിഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ചിത്രത്തിന് കഥ ഒരുക്കുന്നത് അൽഡ്രിൻ പഴമ്പിള്ളിയാണ്. ക്യാമറ: പ്രസാദ് എസ് സെഡ്, എഡിറ്റർ: ജെറിൻ രാജ്, ആർട്ട് ഡയറക്ടർ: അനിൽ രാമൻകുട്ടി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: നിസ്‌ന ഷെഫിൻ, വസ്ത്രലങ്കാരം: ഗോകുൽ മുരളി, ചീഫ് അസോസിയേറ്റ്: മിഥുൻ ശങ്കർ പ്രസാദ്, ആർട്ട് അസോസിയേറ്റ്: റോഷൻ, അസോസിയേറ്റ് ക്യാമറ: ഹരീഷ് എ.വി., പ്രൊഡക്ഷൻ കൺട്രോളർ: അൻവർ ആലുവ, പി.ആർ.ഒ.: പി. ശിവപ്രസാദ്, സ്റ്റിൽസ്: അജ്മൽ ലത്തീഫ്, ഡിസൈൻസ്: മാജിക് മൊമൻ്റ്സ്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
August 07, 2023 8:59 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
സംവിധായകൻ അജയ് വാസുദേവ് നിർമ്മിക്കുന്ന 'ഉയിർ'; പ്രധാനവേഷങ്ങളിൽ മാല പാർവ്വതി, മനോജ് കെ.യു.


