• HOME
  • »
  • NEWS
  • »
  • film
  • »
  • Marivillin Gopurangal | ആകാംക്ഷ ഉണർത്തി 'മാരിവില്ലിൻ ഗോപുരങ്ങൾ'; ഇന്ദ്രജിത്ത് സുകുമാരൻ, ശ്രുതി രാമചന്ദ്രൻ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു

Marivillin Gopurangal | ആകാംക്ഷ ഉണർത്തി 'മാരിവില്ലിൻ ഗോപുരങ്ങൾ'; ഇന്ദ്രജിത്ത് സുകുമാരൻ, ശ്രുതി രാമചന്ദ്രൻ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു

'മാരിവില്ലിൻ ഗോപുരങ്ങൾ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻ്റെ ചിത്രീകരണം കൊച്ചിയിലും സമീപ പ്രദേശങ്ങളിലുമായി ആരംഭിച്ചു

മാരിവില്ലിൻ ഗോപുരങ്ങൾ

മാരിവില്ലിൻ ഗോപുരങ്ങൾ

  • Share this:

    ഇന്ദ്രജിത്ത് സുകുമാരൻ, ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ്, വിൻസി അലോഷ്യസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അരുൺ ബോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ പൂജയും ടൈറ്റിൽ അനൗൺസ്മെൻറും കൊച്ചിയിൽ നടന്നു. കോക്കേഴ്സ് മീഡിയ എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ‘മാരിവില്ലിൻ ഗോപുരങ്ങൾ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻ്റെ ചിത്രീകരണം കൊച്ചിയിലും സമീപ പ്രദേശങ്ങളിലുമായി ആരംഭിച്ചു.

    മലയാള സിനിമക്ക് ഒരുപാട് ഹിറ്റുകൾ സമ്മാനിച്ച കോക്കേഴ്സ് എന്ന ബാനറും സംഗീത സംവിധായകൻ വിദ്യാസഗറും ഒത്തുചേരുന്ന പുതിയ ചിത്രമാണിതെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. കോക്കേഴ്സ് നിർമ്മിച്ച ഹിറ്റ് ചിത്രങ്ങളിലൊന്നായ ‘സമ്മർ ഇൻ ബത്ലഹേ’മിലെ ഏറെ ജനശ്രദ്ധ നേടിയ ‘മാരിവില്ലിൻ ഗോപുരങ്ങൾ….’ എന്ന് തുടങ്ങുന്ന ഗാനത്തിൻ്റെ വരികൾ തന്നെയാണ് പുതിയ ചിത്രത്തിൻ്റെ പേരായി ഉൾപ്പെടുത്തിയിരിക്കുന്നത്.

    ആ ഗാനം പുനഃസൃഷ്ടിച്ചുക്കൊണ്ടാണ് പുതിയ ചിത്രത്തിൻ്റെ മോഷൻ പോസ്റ്റർ എത്തി എന്നതും ഏറെ ശ്രദ്ദേയമാണ്. ലൂക്ക, മിണ്ടിയും പറഞ്ഞും എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ ബോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്ന പ്രമോദ് മോഹൻ കോ-ഡയറക്ടറും കൂടിയാണ്.

    Also read: Janaki Jaane | സബ് കോണ്ട്രാക്‌ടർ ഉണ്ണി മുകുന്ദനൊപ്പം ഓഫ്‌സെറ്റ് പ്രസ് ജീവനക്കാരി ജാനകി; ഒരു ഫീൽ ഗുഡ് ചിത്രമായി ‘ജാനകി ജാനേ’ വരുന്നു

    ഇന്ദ്രജിത്ത് സുകുമാരൻ, ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ്, വിൻസി അലോഷ്യസ് എന്നിവരെ കൂടാതെ വസിഷ്ട് ഉമേഷ്, ജോണി ആൻ്റണി, സലിം കുമാർ, വിഷ്ണു ഗോവിന്ദ് തുടങ്ങിയവരും സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. യുവ കവികളിൽ ശ്രദ്ധേയനായ വിനായക് ശശികുമാറിന്റെതാണ് വരികൾ.

    ശ്യാമപ്രകാശ്. എം.എസ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം ഷൈജൽ പി.വിയും, അരുൺ ബോസും ചേർന്നാണ് കൈകാര്യം ചെയ്യുന്നത്. ക്രിയേറ്റീവ് പ്രൊഡ്യൂസർ: കെ.ആർ. പ്രവീൺ, പ്രൊജക്ട് ഡിസൈനർ: നോബിൾ ജേക്കബ്, കലാസംവിധാനം: അനീസ് നാടോടി, വസ്ത്രാലങ്കാരം: ഗായത്രി കിഷോർ, മേക്കപ്പ്: ജിതേഷ് പൊയ്യ, സൗണ്ട് ഡിസൈൻ: ജോബി സോണി തോമസ് ആൻഡ് പ്രശാന്ത് പി. മേനോൻ, ചീഫ് അസോസ്സിയേറ്റ് ഡയറക്ടർ: രാജേഷ് അടൂർ, കാസ്റ്റിംങ് ഡയറക്ടർ: ശരൺ എസ്,എസ്, പി.ആർ.ഒ.: പി. ശിവപ്രസാദ്, സ്റ്റിൽസ്: സേതു അത്തിപ്പിള്ളിൽ, ഡിസൈൻസ്: റിഗെയിൽ കോൺസപ്റ്റ്സ്, പബ്ലിസിറ്റി: ഹൈപ്പ്.

    Published by:user_57
    First published: