Barroz| ബറോസുമായി മോഹൻലാൽ എത്തുന്നു; റിലീസ് തീയ്യതി പ്രഖ്യാപിച്ചു
- Published by:Naseeba TC
- news18-malayalam
Last Updated:
ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് സിനിമയൊരുക്കുന്നത്
മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസിന്റെ റിലീസ് തീയ്യതി പ്രഖ്യാപിച്ചു. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പങ്കുവെച്ച് മോഹൻലാൽ തന്നെയാണ് റിലീസ് തീയ്യതി പുറത്തുവിട്ടത്.
അടുത്ത വർഷം മാർച്ച് 28 ന് ചിത്രം റിലീസ് ചെയ്യും. ബറോസിൽ മോഹൻലാൽ തന്നെയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
2019 ൽ പ്രഖ്യാപിച്ച ചിത്രം ശേഷം 2021 ലാണ് ചിത്രീകരണം ആരംഭിച്ചത്. 3D യിലാണ് ചിത്രം ഒരുക്കുന്നത്. ജിജോ പുന്നൂസ് ആണ് തിരക്കഥാകൃത്ത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് സിനിമയൊരുക്കുന്നത്.
ഡിഗാമയുടെ നിധി കാക്കുന്ന ബറോസ് എന്ന ഭൂതമായാണ് മോഹന്‍ലാല്‍ എത്തുന്നത്. പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്‍പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. ബറോസില്‍ വാസ്‌കോഡഗാമയുടെ വേഷത്തിലാണ് റാഫേല്‍ അഭിനയിക്കുക. ഭാര്യയുടെ വേഷത്തിലാകും പാസ് വേഗ എത്തുക.
advertisement
സെക്സ് ആൻഡ് ലൂസിയ, ഓള്‍ റോഡ്‌സ് ലീഡ്‌സ് ടു ഹെവന്‍, തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് പാസ് വേഗ. മിന്നല്‍ മുരളിയിലൂടെ ശ്രദ്ധേയനായ ഗുരു സോമസുന്ദരം ചിത്രത്തില്‍ പ്രധാനവേഷത്തിലുണ്ട്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
November 04, 2023 6:47 PM IST