RIP Sushant Singh Rajput | 'സമാധാനത്തിൽ വിശ്രമിക്കൂ'വെന്ന് മോഹൻലാലും പൃഥ്വിയും; സങ്കടകരമെന്ന് മമ്മൂട്ടി
Sushant Singh Rajput found dead | ഞായറാഴ്ചയാണ് സുശാന്തിനെ മുംബൈ ബാന്ദ്രയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. താരം കഴിഞ്ഞ കുറച്ചു മാസങ്ങളായി കടുത്ത വിഷാദത്തിലായിരുന്നുവെന്നും ഇതാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് സുഹൃത്തുക്കൾ പറയുന്നത്.

സുശാന്ത് സിംഗ് രാജ്പുത്
- News18
- Last Updated: June 14, 2020, 8:23 PM IST
ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തിൽ നടുങ്ങി മലയാളസിനിമാ ലോകവും. സോഷ്യൽ മീഡിയയിൽ ആദരാഞ്ജലികൾ അർപ്പിച്ച താരങ്ങൾ സുശാന്തിന്റെ മരണത്തിൽ നടുക്കവും രേഖപ്പെടുത്തി.
വാർത്ത കേട്ടപ്പോൾ ഹൃദയം തകർന്നുപോയെന്ന് ദുൽഖർ സൽമാൻ കുറിച്ചു. വ്യക്തിപരമായി അറിയില്ലെന്നും നേരിട്ട് കണ്ടിട്ടില്ലെന്നും പക്ഷേ, കടുത്ത വേദനയുണ്ടെനനും ദുൽഖർ സൽമാൻ കുറിച്ചു.
മഞ്ജു വാര്യർ, ടൊവിനോ തോമസ്, സണ്ണി വെയ്ൻ, നിവിൻ പോളി എന്നിവരും സുശാന്ത് സിംഗിന്റെ മരണത്തിൽ നടക്കും രേഖപ്പെടുത്തുകയും ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു.
ഞായറാഴ്ചയാണ് സുശാന്തിനെ മുംബൈ ബാന്ദ്രയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. താരം കഴിഞ്ഞ കുറച്ചു മാസങ്ങളായി കടുത്ത വിഷാദത്തിലായിരുന്നുവെന്നും ഇതാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് സുഹൃത്തുക്കൾ പറയുന്നത്.
ഏക്ത കപൂറിന്‍റെ 'പവിത്ര റിഷ്ത' എന്ന സീരിയലിലൂടെ അഭിനയരംഗത്തേക്ക് എത്തിയ സുശാന്ത് 'കയ്പോചെ' എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൽ അരങ്ങേറ്റം നടത്തിയത്. ആദ്യചിത്രത്തിലൂടെ തന്നെ ശ്രദ്ധേയനായ താരം ഇന്ത്യൻ ക്രിക്കറ്റ് താരം എംഎസ് ധോണിയുടെ ജീവിതം ആസ്പദമാക്കിയ 'എം.എസ്.ധോണി ദി അൺടോൾഡ് സ്റ്റോറി'യിലൂടെ ബോളിവുഡിലെ മുൻനിര താരങ്ങളിലൊരാളായി.