Nivin Pauly | നിവിൻ പോളി വെബ് സീരീസിൽ നായകനാവുന്നു; 'ഫാർമ' ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ

Last Updated:

നിവിൻ പോളിയെ കൂടാതെ രജിത് കപൂർ, നരേൻ, പ്രശാന്ത് അലക്സാണ്ടർ, ശ്രുതി രാമചന്ദ്രൻ, വീണ നന്ദകുമാർ, മുത്തുമണി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങൾ ചെയ്യുന്നത്

ഫാർമ
ഫാർമ
കരിയറിൽ ആദ്യമായി വെബ് സീരീസിൽ വേഷമിട്ട് നടൻ നിവിൻ പോളി (Nivin Pauly).
ഇന്ത്യയിലെ പ്രമുഖ സ്ട്രീമിംഗ് പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ അവതരിപ്പിക്കുന്ന പുതിയ മലയാളം വെബ് സീരീസിൽ മോളിവുഡ് സൂപ്പർതാരം നിവിൻ പോളി നായകനായി എത്തുന്നു. ‘ഫാർമ’ എന്ന് പേരു നൽകിയിരിക്കുന്ന സീരീസ് ഒരുക്കുന്നത് പി.ആർ. അരുൺ ആണ്. സംവിധായകൻ തന്നെയാണ് ഈ ബിഗ് ബജറ്റ് വെബ് സീരീസിന്റെ തിരക്കഥയും ഒരുക്കുന്നത്.
നിവിൻ പോളിയെ കൂടാതെ രജിത് കപൂർ, നരേൻ, പ്രശാന്ത് അലക്സാണ്ടർ, ശ്രുതി രാമചന്ദ്രൻ, വീണ നന്ദകുമാർ, മുത്തുമണി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങൾ ചെയ്യുന്നത്.
advertisement
മൂവീ മിൽസിന്റെ ബാനറിൽ കൃഷ്ണൻ സേതുകുമാറാണ് സീരീസ് നിർമ്മിക്കുന്നത്. ജെയ്ക്സ് ബിജോയാണ് ഫാർമ്മയ്ക്ക് സംഗീതം ഒരുക്കുന്നത്. അഭിനന്ദൻ രാമാനുജം ചായഗ്രഹണവും ശ്രീജിത്ത് സാരംഗ് എഡിറ്റിംഗും നിർവഹിക്കുന്നു.
ലൈൻ പ്രൊഡ്യൂസർ- നോബിൾ ജേക്കബ്, ആർട്ട്- രാജീവ് കോവിലകം, സൗണ്ട്- ശ്രീജിത്ത്, വേഷവിധാനം- രമ്യ സുരേഷ്, മേക്കപ്പ്- സുധി കട്ടപ്പന,
ചീഫ് അസോസിയേറ്റ് ഡയറക്ടർ- സാഗർ, അസോസിയേറ്റ് ഡയറക്ടർ- സ്റ്റിൽസ്- സേതു അതിപ്പിള്ളി.
Summary: Actor Nivin Pauly is all set to give web series a shot. He is playing lead in the Disney Plus Hotstar featuring Pharma. Besides Pauly, Rajit Kapur, Narain, Shruti Ramachandran, Prasanth Alexander, Veena Nandakumar and Muthumani are in the line up. PR Arun is directing
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Nivin Pauly | നിവിൻ പോളി വെബ് സീരീസിൽ നായകനാവുന്നു; 'ഫാർമ' ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ
Next Article
advertisement
പൈലറ്റ് പ്രസംഗകനാക്കി, പേരും പറഞ്ഞില്ല; കോൺഗ്രസ് മഹാപ‍ഞ്ചായത്തിനിടെ വേദിവിട്ടിറങ്ങി ശശി തരൂർ
പൈലറ്റ് പ്രസംഗകനാക്കി, പേരും പറഞ്ഞില്ല; കോൺഗ്രസ് മഹാപ‍ഞ്ചായത്തിനിടെ വേദിവിട്ടിറങ്ങി ശശി തരൂർ
  • കൊച്ചിയിൽ നടന്ന കോൺഗ്രസ് മഹാപഞ്ചായത്തിൽ ശശി തരൂർ വേദി വിട്ടിറങ്ങി, അവഗണനയിലായിരുന്നു.

  • രാഹുൽ ഗാന്ധി നേതാക്കളുടെ പേരുകൾ പറഞ്ഞപ്പോൾ ശശി തരൂരിന്റെ പേര് മാത്രം ഒഴിവാക്കിയതായി ആരോപണം.

  • പേരും പ്രസംഗാവസരവും നിഷേധിച്ചതിൽ കെ സി വേണുഗോപാലിനെയും ദീപാ ദാസ് മുൻഷിയെയും തരൂർ പ്രതിഷേധിച്ചു.

View All
advertisement