ശാലീന സുന്ദരിയായ നായിക മലയാളത്തിന് ഇനിയും അന്യം നിന്നുപോയിട്ടില്ല; ദിലീപിന്റെ നായികയായി വീണ നന്ദകുമാർ 'വോയിസ് ഓഫ് സത്യനാഥൻ' ഗാനത്തിൽ

Last Updated:

വിനായക് ശശികുമാർ, സുഷാന്ത് സുധാകരൻ (ഹിന്ദി) എന്നിവർ എഴുതിയ വരികൾക്ക് അങ്കിത് മേനോൻ സംഗീതം പകർന്ന് സൂരജ് സന്തോഷ്, അങ്കിത് മേനോൻ എന്നിവർ ആലപിച്ച 'ഓ പർദേശി...' എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്

വോയിസ് ഓഫ് സത്യനാഥൻ
വോയിസ് ഓഫ് സത്യനാഥൻ
ദിലീപിനെ (Dileep) കേന്ദ്ര കഥാപാത്രമാക്കി റാഫി തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന ‘വോയിസ് ഓഫ് സത്യനാഥൻ’ (Voice of Sathyanathan) എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി. വിനായക് ശശികുമാർ, സുഷാന്ത് സുധാകരൻ (ഹിന്ദി) എന്നിവർ എഴുതിയ വരികൾക്ക് അങ്കിത് മേനോൻ സംഗീതം പകർന്ന് സൂരജ് സന്തോഷ്, അങ്കിത് മേനോൻ എന്നിവർ ആലപിച്ച ‘ഓ പർദേശി…’ എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.
ജൂലൈ 28ന് പ്രദർശനത്തിനെത്തുന്ന ചിത്രത്തിൽ ജോജു ജോര്‍ജ്, അനുപം ഖേര്‍, മകരന്ദ് ദേശ്പാണ്ഡെ, അലന്‍സിയര്‍ ലോപ്പസ്, ജഗപതി ബാബു, ജാഫര്‍ സാദിഖ് (വിക്രം ഫൈയിം), സിദ്ദിഖ്, ജോണി ആന്റണി, രമേഷ് പിഷാരടി, ജനാര്‍ദ്ദനന്‍, ബോബന്‍ സാമുവല്‍, ബെന്നി പി. നായരമ്പലം, ഫൈസല്‍, ഉണ്ണിരാജ, വീണാ നന്ദകുമാര്‍, സ്മിനു സിജോ, അംബിക മോഹൻ തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഒപ്പം അനുശ്രീ അതിഥി താരമായി പ്രത്യക്ഷപ്പെടുന്നുണ്ട്. ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറില്‍ എന്‍.എം. ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, രാജൻ ചിറയിൽ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
advertisement
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- മഞ്ജു ബാദുഷ, നീതു ഷിനോജ്, കോ പ്രൊഡ്യൂസർ- രോഷിത് ലാൽ വി 14 ലവൻ സിനിമാസ്, പ്രിജിൻ ജെ.പി., ജിബിൻ ജോസഫ് കളരിക്കപ്പറമ്പിൽ (യു.എ.ഇ.).
ഛായാഗ്രഹണം- സ്വരൂപ് ഫിലിപ്പ്, സംഗീതം- അങ്കിത് മേനോൻ, എഡിറ്റര്‍- ഷമീര്‍ മുഹമ്മദ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, കലാ സംവിധാനം- എം. ബാവ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഡിക്‌സണ്‍ പൊടുത്താസ്, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, ചീഫ് അസ്സോസിയേറ്റ്- സൈലെക്‌സ് എബ്രഹാം, അസ്സോസിയേറ്റ് ഡയറക്ടര്‍- മുബീന്‍ എം. റാഫി, ഫിനാന്‍സ് കണ്‍ട്രോളര്‍- ഷിജോ ഡൊമനിക്, റോബിന്‍ അഗസ്റ്റിന്‍, ഡിജിറ്റൽ മാർക്കറ്റിംഗ്- മാറ്റിനി ലൈവ്, സ്റ്റിൽസ്- ശാലു പേയാട്, ഡിസൈന്‍- ടെന്‍ പോയിന്റ്, മാർക്കറ്റിങ് പ്ലാൻ -ഒബ്‌സ്ക്യുറ, പി.ആർ.ഒ.- എ.എസ്. ദിനേശ്.
advertisement
Summary: O Pardesi song from the movie Voice of Sathyanathan starring Dileep and Veena Nandakumar is out on YouTube. The song is shot extensively across the picturesque locations of northern India 
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
ശാലീന സുന്ദരിയായ നായിക മലയാളത്തിന് ഇനിയും അന്യം നിന്നുപോയിട്ടില്ല; ദിലീപിന്റെ നായികയായി വീണ നന്ദകുമാർ 'വോയിസ് ഓഫ് സത്യനാഥൻ' ഗാനത്തിൽ
Next Article
advertisement
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ  ആശുപത്രിയിലെത്തിച്ച് KSRTC  ബസ് ഡ്രൈവറും കണ്ടക്ടറും
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് KSRTC ബസ് ഡ്രൈവറും കണ്ടക്ടറും
  • തിരുവനന്തപുരത്ത് നിന്നും പാലക്കാടേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസിൽ പിഞ്ചുകുഞ്ഞിന് അപസ്മാരമുണ്ടായി

  • കണ്ടക്ടറും ഡ്രൈവറും ഉടൻ ബസ് തിരിച്ച് എറണാകുളം വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിലേക്ക് കൊണ്ടുപോയി

  • ആശുപത്രിയിൽ അടിയന്തര ചികിത്സ ലഭിച്ച കുഞ്ഞ് ഇപ്പോൾ പീഡിയാട്രിക് വിഭാഗത്തിൽ തുടരചികിത്സയിലാണ്

View All
advertisement