ഒടിയൻ സിം കാർഡിലും

Last Updated:
പല തരം പ്രൊമോഷനുകളിലൂടെ വ്യത്യസ്തത പുലർത്തുന്ന ചിത്രമാണ് ഒടിയൻ. മൊബൈൽ ആപ്പിൽ തുടങ്ങി പെൻസിൽ തുമ്പിലെ വിസ്മയമായും, തിയേറ്ററുകളിൽ ശില്പമായും നിറഞ്ഞു നിൽക്കുകയാണ് ഒടിയൻ. ഇപ്പോഴിതാ മൊബൈൽ ഫോൺ സിമ്മിലും ഒടിയൻ. എയർടെൽ 4G മൊബൈൽ സിമ്മുകളിലാണ് ഒടിയൻ മാണിക്യന്റെ ചിത്രം അച്ചടിച്ച് വരുന്നത്. നാലായിരത്തോളം സ്‌ക്രീനുകളിൽ ലോകമെമ്പാടും റിലീസിനൊരുങ്ങുകയാണ് ഒടിയൻ. ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായെന്നു പറയേണ്ട കാര്യമില്ല.
മോഹൻലാൽ ഒടിയൻ മാണിക്യനെന്ന ജാലക്കാരനായെത്തുന്നതാണ് പ്രമേയം. ജീവിച്ചിരുന്നതിൽ ഏറ്റവും അവസാനത്തെ ഒടിയന്റെ കഥയാണ് ചിത്രത്തിൽ പറയുന്നത്. ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിലവേറിയ ചിത്രമാണ് ഒടിയൻ. സംവിധാനം വി.എ. ശ്രീകുമാർ മേനോനും, തിരക്കഥ ഹരികൃഷ്ണനുമാണ്. ഷാജി കുമാറിന്റേതാണ് ക്യാമറ. പീറ്റർ ഹെയ്‌ൻ ആണ് സംഘട്ടന രംഗങ്ങൾ കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത്. വി.എഫ്.എക്‌സിനു ചിത്രത്തിൽ വളരെയധികം പ്രാധാന്യം നൽകിയിരിക്കുന്നു.
ഡിസംബർ 14 നാണ് ഒടിയൻ തിയേറ്ററുകളിലെത്തുക. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കവേ, സംവിധായകൻ ശ്രീകുമാർ മേനോന് എസ്കലേറ്ററിൽ നിന്നും വീണു പരിക്ക് പറ്റിയിരുന്നു. ശേഷം സ്റ്റുഡിയോയിൽ തീരെയികെയെത്തി വീണ്ടും തന്റെ ജോലികളിൽ വ്യാപൃതനാവുകയാണ് ശ്രീകുമാർ.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Film/
ഒടിയൻ സിം കാർഡിലും
Next Article
advertisement
പരുന്ത് ആക്രമണത്തിൽ വലഞ്ഞ് നാട്ടുകാർ; പുറത്തിറങ്ങുന്നത് ഹെൽമറ്റും കുടയും ചൂടി
പരുന്ത് ആക്രമണത്തിൽ വലഞ്ഞ് നാട്ടുകാർ; പുറത്തിറങ്ങുന്നത് ഹെൽമറ്റും കുടയും ചൂടി
  • ഞൂഴൂർ നിവാസികൾ പരുന്തിന്റെ തുടർച്ചയായ ആക്രമണത്തിൽ വലയുന്നു

  • പരുന്തിനെ ഭയന്ന് ഹെൽമറ്റും കുടയും ചൂടിയാണ് പലരും വീടിന് പുറത്തിറങ്ങുന്നത്

  • വനം വകുപ്പ് ഉദ്യോഗസ്ഥരും റാപ്പിഡ് റെസ്പോൺസ് ടീമും സ്ഥലത്തെത്തി

View All
advertisement