LPG വിതരണം 2 ദിവസത്തിനുള്ളിൽ പുനരാരംഭിക്കും; ഹോട്ടൽ സമരം മാറ്റിവച്ചു
- Published by:SIBILI S
- news18-malayalam
Last Updated:
എൽപിജി വിതരണം പുനരാരംഭിക്കുന്നതിനെ തുടർന്ന് 23-ന് നടത്താനിരുന്ന ഹോട്ടലുടമകളുടെ സമരം മാറ്റിവച്ചു
എറണാകുളം: എൽപിജി പ്രതിസന്ധി തുടരുന്നതിനിടെ ഹോട്ടലുകളിലേക്ക് വാണിജ്യ സിലിണ്ടർ വിതരണം പുനരാരംഭിക്കാൻ തീരുമാനമായി. രണ്ട് ദിവസത്തിനുള്ളിൽ വിതരണം നടത്തുമെന്നാണ് വിവരം. പാതകവാതക പ്രതിസന്ധി രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിൽ കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന വ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സിലിണ്ടർ വിതരണം ചെയ്യാൻ തീരുമാനിച്ചത്. എൽപിജി വിതരണം പുനരാരംഭിക്കുന്നതിനെ തുടർന്ന് 23-ന് നടത്താനിരുന്ന ഹോട്ടലുടമകളുടെ സമരം മാറ്റിവച്ചു. സിവിൽ സപ്ലൈസ് കമ്മിഷണറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനമായത്.
ഹോട്ടലുകളുടെ ആവശ്യം കണക്കിലെടുത്താണ് ആദ്യഘട്ട വിതരണം. 20 ശതമാനം സിലിണ്ടറായിരിക്കും ആദ്യഘട്ടത്തിൽ വിതരണം ചെയ്യുക. ഹോട്ടലുകളുടെ ആവശ്യാനുസരണം പിന്നീട് ഘട്ടംഘട്ടമായി വർദ്ധിപ്പിക്കും. ഇതിനായി എല്ലാ ജില്ലകളിലും ജില്ലാ സപ്ലൈ ഓഫിസറുടെ നേതൃത്വത്തിൽ സമിതി രൂപീകരിക്കും. കെഎച്ച്ആർഎ പ്രതിനിധികളെ ഉൾപ്പെടുത്തിയാണ് സമിതി രൂപീകരിക്കുന്നത്.
ഹോട്ടലുകളെ അവശ്യസേവന വിഭാഗമായി അംഗീകരിക്കുന്നത് പരിഗണിക്കുമെന്ന കാര്യം യോഗം ചർച്ചചെയ്തതതായി അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
പൊതുമേഖലയിലെ എണ്ണ കമ്പനികളുടെ പ്രതിനിധികളും സർക്കാർ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തിരുന്നു. ഒരു ദിവസം ഒരു സിലിണ്ടർ ലഭിക്കുന്ന സൗകര്യമൊരുക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Ernakulam,Kerala
First Published :
Mar 20, 2026 9:48 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
LPG വിതരണം 2 ദിവസത്തിനുള്ളിൽ പുനരാരംഭിക്കും; ഹോട്ടൽ സമരം മാറ്റിവച്ചു







