Oscars 2023 LIVE Updates: പുരസ്‌കാരങ്ങൾ തൂത്തുവാരിയ 'എവെരിതിങ് എവെരിവെയർ ഓൾ അറ്റ് വൺസ്' മികച്ച ചിത്രം

  • News18 Malayalam
  • | March 13, 2023, 09:07 IST
    facebookTwitterLinkedin
    LAST UPDATED 3 MONTHS AGO

    AUTO-REFRESH

    HIGHLIGHTS

    9:7 (IST)

    എവെരിതിങ് എവെരിവെയർ ഓൾ അറ്റ് വൺസ് മികച്ച ചിത്രം

    ഒട്ടേറെ പുരസ്‌കാരങ്ങൾ സ്വന്തമാക്കിയ 'എവെരിതിങ് എവെരിവെയർ ഓൾ അറ്റ് വൺസ്' മികച്ച ചിത്രത്തിനുള്ള ഓസ്കർ പുരസ്‌കാര നേട്ടത്തിൽ. ഡാനിയൽ ക്വാൻ, ഡാനിയൽ ഷീനെർട്ട്, ജോനാഥൻ വാങ് എന്നിവരാണ് നിർമ്മാതാക്കൾ

    9:0 (IST)

    മികച്ച നടി

    മിഷേൽ യോ മികച്ച നടിക്കുള്ള ഓസ്കർ നേടി. 'എവെരിതിങ് എവെരിവെയർ ഓൾ അറ്റ് വൺസ്' എന്ന സിനിമയ്ക്കാണ് ഓസ്കർ. ഒപ്പം മത്സരിച്ച മറ്റു നടിമാർ കേറ്റ് ബ്ലാഞ്ചെറ്റ് ('ടാർ'), അന ഡി അർമാസ് ('ബ്ളോണ്ട്'), ആൻഡ്രിയ റൈസ്ബറോ ('ടു ലെസ്ലി'), മിഷേൽ വില്യംസ് ('ദി ഫാബൽമാൻസ്') എന്നിവർ

    8:56 (IST)

    മികച്ച നടൻ

    'ദി വെയിൽ' എന്ന സിനിമയിലെ പ്രകടനത്തിന് ബ്രണ്ടൻ ഫ്രേസർന് മികച്ച നടനുള്ള ഓസ്കർ. പുരസ്‌കാരം സ്വീകരിക്കുന്നതിനിടെ നടൻ വേദിയിൽ വികാരാധീനനായി. ശരീര ഭാരം വർധിച്ച മേക്കപ്പിലും വസ്ത്രത്തിലുമാണ് അദ്ദേഹം ഈ സിനിമയിൽ അഭിനയിച്ചത്. ബ്രണ്ടൻ പിന്തള്ളിയ മറ്റു മത്സരാർത്ഥികൾ ഓസ്റ്റിൻ ബട്ട്ലർ ('എൽവിസ്'), കോളിൻ ഫാരെൽ ('ദി ബാൻഷീസ് ഓഫ് ഇനിഷ്‌റിൻ'), പോൾ മെസ്ക്കൽ ('ആഫ്റ്റർസൺ'),ബിൽ നൈഗി ('ലിവിങ്') എന്നിവരെയാണ് 


    8:39 (IST)

    മികച്ച എഡിറ്റിംഗ

    പോൾ റോജേഴ്സ്- 'എവെരിതിങ് എവെരിവെയർ ഓൾ അറ്റ് വൺസ്'. മറ്റു നോമിനേഷനുകൾ:

    'ദി ബാൻഷീസ് ഓഫ് ഇനിഷ്‌റിൻ'- മിക്കെൽ ഇ.ജി. നീൽസൺ

    'എൽവിസ്'- മാറ്റ് വില്ലയും ജോനാഥൻ റെഡ്മണ്ടും

    'ടാർ'- മോണിക്ക വില്ലി

    'ടോപ്പ് ഗൺ: മാവെറിക്ക്'- എഡ്ഡി ഹാമിൽട്ടൺ

    8:31 (IST)

    'നാട്ടു നാട്ടു' ഓസ്കറിൽ മുത്തമിട്ടു

    ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തി 'നാട്ടു നാട്ടു' ഓസ്കറിൽ മുത്തമിട്ടു. മികച്ച ഒറിജിനൽ ഗാനത്തിനാണ് പുരസ്‌കാരം.  സംഗീതജ്ഞൻ കീരവാണി പുരസ്‌കാരം ഏറ്റുവാങ്ങി. രാജമൗലി സംവിധാനം ചെയ്ത RRRലെ തട്ടുപൊളിപ്പൻ ഗാനമാണ് 'നാട്ടു നാട്ടു'. ജൂനിയർ NTR, രാം ചരൺ എന്നിവരാണ് ഗാനരംഗത്തിൽ ചുവടുവച്ചത്. ഗോൾഡൻ ഗ്ലോബിൽ മികച്ച ഒറിജനല്‍ സോങിനുള്ള പുരസ്കാരം കീരവാണി ഈണം നൽകിയ നാട്ടു നാട്ടുവിനെ തേടിയെത്തിയിരുന്നു. ഏകദേശം 20 ദിവസത്തോളം ചിലവിട്ടാണ് രാം ചരണും, ജൂനിയർ എൻ.ടി.ആറും ഗാനം ചിത്രീകരിച്ചത്. അതിലുമുപരി രണ്ടു മാസം കൊണ്ടാണ് ഇത്തരമൊരു ചടുല നൃത്ത രൂപം കൊറിയോഗ്രാഫർ ചിട്ടപ്പെടുത്തിയെടുത്തത്. താൻ പറഞ്ഞതു പോലെത്തന്നെ നടന്മാർ രണ്ടുപേരും അത് അവതരിപ്പിച്ചു എന്ന് കൊറിയോഗ്രാഫർ പ്രേം രക്ഷിത്ത് പറഞ്ഞിരുന്നു

    8:24 (IST)

    മികച്ച ശബ്ദം

    'ടോപ്പ് ഗൺ: മാവെറിക്ക്'- മാർക്ക് വീൻഗാർട്ടൻ, ജെയിംസ് എച്ച്. മാതർ, അൽ നെൽസൺ, ക്രിസ് ബർഡൻ, മാർക്ക് ടെയ്‌ലർ. മറ്റു നോമിനേഷനുകൾ

    'ഓൾ ക്വയറ്റ് ഓൺ ദി വെസ്റ്റേൺ ഫ്രന്റ്'- വിക്ടർ പ്രാസിൽ, ഫ്രാങ്ക് ക്രൂസ്, മാർക്കസ് സ്റ്റെംലർ, ലാർസ് ജിൻസൽ, സ്റ്റെഫാൻ കോർട്ടെ

    'അവതാർ: ദി വേ ഓഫ് വാട്ടർ'- ജൂലിയൻ ഹോവാർത്ത്, ഗ്വെൻഡോലിൻ യേറ്റ്സ് വിറ്റിൽ, ഡിക്ക് ബേൺസ്റ്റൈൻ, ക്രിസ്റ്റഫർ ബോയ്സ്, ഗാരി സമ്മേഴ്സ്, മൈക്കൽ ഹെഡ്ജസ്

    'ദി ബാറ്റ്മാൻ'- സ്റ്റുവർട്ട് വിൽസൺ, വില്യം ഫയൽസ്, ഡഗ്ലസ് മറെ, ആൻഡി നെൽസൺ

    'എൽവിസ്'- ഡേവിഡ് ലീ, വെയ്ൻ പാഷ്ലി, ആൻഡി നെൽസൺ, മൈക്കൽ കെല്ലർ

    'ടോപ്പ് ഗൺ: മാവെറിക്ക്'- മാർക്ക് വീൻഗാർട്ടൻ, ജെയിംസ് എച്ച്. മാതർ, അൽ നെൽസൺ, ക്രിസ് ബർഡൻ, മാർക്ക് ടെയ്‌ലർ

    8:15 (IST)

    മികച്ച അവലംബിത തിരക്കഥ

    സാറാ പോളിയുടെ തിരക്കഥയിൽ ഒരുങ്ങിയ 'വിമെൻ ടോക്കിങ്'. മറ്റു നോമിനേഷനുകൾ 

    'ഓൾ ക്വയറ്റ് ഓൺ ദി വെസ്റ്റേൺ ഫ്രണ്ട്'- തിരക്കഥ: എഡ്വേർഡ് ബർഗർ, ലെസ്ലി പാറ്റേഴ്സൺ, ഇയാൻ സ്റ്റോക്കെൽ

    'ഗ്ലാസ് ഒനിയൻ: എ നൈവ്സ് ഔട്ട് മിസ്റ്ററി'- റയാൻ ജോൺസൺ

    'ലിവിംഗ്'- കസുവോ ഇഷിഗുറോ 

    'ടോപ്പ് ഗൺ: മാവെറിക്ക്'- എഹ്രെൻ ക്രൂഗർ, എറിക് വാറൻ സിംഗർ, ക്രിസ്റ്റഫർ മക്ക്വറി എന്നിവരുടെ തിരക്കഥ; പീറ്റർ ക്രെയ്ഗിന്റെയും ജസ്റ്റിൻ മാർക്സിന്റെയും കഥ

    8:12 (IST)

    സിനിമയുമായി പ്രണയത്തിലാകുന്ന വ്യക്തിയുടെ കഥ പറഞ്ഞ സ്പിൽബെർഗിന്റെ ജീവിതസ്പർശിയായ 'ദി ഫെബിൾമാൻസ്' സിനിമയെ പിന്നിലാക്കി ഡാനിയൽ ക്വാനും ഡാനിയൽ ഷീനെർട്ടും 'എവെരിതിങ് എവെരിവെയർ ഓൾ അറ്റ് വൺസ്' സിനിമയ്ക്ക് മികച്ച ഒറിജിനൽ തിരക്കഥയ്ക്കുള്ള ഓസ്കർ സ്വന്തമാക്കി. മറ്റു നോമിനേഷനുകൾ:

    'ദി ബാൻഷീസ് ഓഫ് ഇനിഷ്‌റിൻ' - മാർട്ടിൻ മക്‌ഡൊണാഗ് 

    'ദ ഫാബൽമാൻസ്'- സ്റ്റീവൻ സ്പിൽബർഗും ടോണി കുഷ്‌നറും

    'ടാർ'- ടോഡ് ഫീൽഡ് 

    'ട്രയാങ്കിൾ ഓഫ് സാഡ്നെസ്സ്'- റൂബൻ ഓസ്റ്റ്ലണ്ട് എഴുതിയത്

    7:56 (IST)

    മികച്ച വിഷ്വൽ എഫക്ട

    ജെയിംസ് കാമറൂൺ ചിത്രം 'അവതാർ: ദി വേ ഓഫ് വാട്ടർ' മികച്ച വിഷ്വൽ എഫക്ടിനുള്ള ഓസ്കർ സ്വന്തമാക്കി. ജോ ലെറ്റെറി, റിച്ചാർഡ് ബെൻഹാം, എറിക് സൈൻഡൻ, ഡാനിയൽ ബാരറ്റ് എന്നിവരാണ് പ്രേക്ഷകരുടെ മനംകവർന്ന അനിമേഷന് പിന്നിൽ. മറ്റു നോമിനേഷനുകൾ നോക്കാം:

    'ഓൾ ക്വയറ്റ് ഓൺ ദി വെസ്റ്റേൺ ഫ്രന്റ്'- ഫ്രാങ്ക് പെറ്റ്സോൾഡ്, വിക്ടർ മുള്ളർ, മാർക്കസ് ഫ്രാങ്ക്, കാമിൽ ജാഫർ

    'ദി ബാറ്റ്മാൻ'- ഡാൻ ലെമ്മൺ, റസ്സൽ എർൾ, ആൻഡേഴ്സ് ലാംഗ്ലാൻഡ്സ്, ഡൊമിനിക് തുവോഹി

    'ബ്ലാക്ക് പാന്തർ: വക്കാണ്ട ഫോറെവർ'- ജെഫ്രി ബൗമാൻ, ക്രെയ്ഗ് ഹമ്മാക്ക്, ആർ. ക്രിസ്റ്റഫർ വൈറ്റ്, ഡാൻ സുഡിക്ക്

    'ടോപ്പ് ഗൺ: മാവെറിക്ക്'- റയാൻ ടുഡോപ്പ്, സേത്ത് ഹിൽ, ബ്രയാൻ ലിറ്റ്സൺ, സ്കോട്ട് ആർ. ഫിഷർ

    7:50 (IST)

    ഓസ്കർ വേദിയിൽ ഒന്നിച്ച് പോസ് ചെയ്ത് രാം ചരണും ദീപിക പദുകോണും


    95-ാമത് ഓസ്കർ പുരസ്‌കാര പ്രഖ്യാപനം അൽപ്പസമയത്തിനകം ആരംഭിക്കും. രാജമൗലി ചിത്രം RRRലെ ‘നാട്ടു നാട്ടു’ ഗാനം നോമിനേഷൻ പട്ടികയിൽ