സിനിമാ സീരിയൽ ലോകം ലോക്ക്ഡൗണിൽ വിറങ്ങലിച്ചുവെങ്കിലും താരങ്ങൾ അവരുടെ പ്രേക്ഷകരുമായും ആരാധകരുമായും നിരന്തരം സോഷ്യൽ മീഡിയയിൽ സംവദിച്ച് കൊണ്ടിരിക്കയാണ്. അവരുടെ ദൈനംദിന കാര്യങ്ങളും, രസകരമായ ക്രിയേറ്റിവ് പരിപാടികളും, ജാഗ്രത പുലർത്തേണ്ട ആവശ്യകതയും എന്നുവേണ്ട സ്‌ക്രീനിൽ നിന്നുള്ള അവരുടെ അസാന്നിധ്യം തെല്ലും അനുഭവവേദ്യമാകാതെയുള്ള തരത്തിലാണ് ഇവർ ഓരോ ദിവസവും പ്രേക്ഷകരുടെ മുന്നിലെത്തുന്നത്.
പല താരങ്ങളും ഇതിനോടകം പ്രേക്ഷകരുടെ ചോദ്യങ്ങൾക്കുള്ള മറുപടി നൽകിക്കഴിഞ്ഞു. അവരോട് പണ്ടത്തേക്കാൾ അടുപ്പം തോന്നിക്കാൻ വേണ്ടി ഈ സന്ദർഭങ്ങൾ ഉപയോഗപ്രദമായി.
ഈ ലോക്ക്ഡൗൺ നാളുകളിൽ ഏറ്റവുമധികം ശ്രദ്ധ നേടിയ താരമാണ് പേളി മാണി. വീട്ടിലിരിപ്പിന്റെ പല തലങ്ങളുമായി പേളി ഓരോ ദിവസവും തന്റെ പോസ്റ്റിലൂടെ എത്താറുണ്ട്. ശ്രീനിഷ് ഫോണിൽ സമയം ചിലവിടുന്നതിൽ ആനന്ദം കണ്ടെത്തുമ്പോൾ തനിക്ക് ബോറടിയാണ് ഉണ്ടാവാറുള്ളതെന്ന് പറഞ്ഞായിരുന്നു പേളിയുടെ ഒരു പോസ്റ്റ്.
ആ ബോറടി ഒഴിവാക്കലിന്റെ ഏറ്റവും പുതിയ വേർഷനുമായി പേളി ഇതാ വരുന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പുമായുള്ള പേളിയുടെ 'ഫോൺ സംഭാഷണമാണ്' വിഡിയോയിൽ. ഹലോ ട്രംപ് അങ്കിൾ, എന്തൊക്കെയുണ്ട്? എന്ന് ചോദിച്ചു കൊണ്ടാണ് പേളി സംഭാഷണം തുടങ്ങുന്നത്. ഇതിന്റെ വിശാലമായ വീഡിയോ യൂട്യൂബിൽ പേളി പോസ്റ്റ് ചെയ്യുന്നു. വീഡിയോ ചുവടെ:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.