വിവാഹത്തിന് മുൻപ് പേളിയുടെയും ശ്രീനിഷിന്റെയും പ്രണയ സാക്ഷാത്ക്കാരത്തിന്റെ നിമിഷങ്ങളായിരുന്നു 'ഫ്ലൈ വിത്ത് യു' എന്ന ഗാനവും വെബ്‌സീരീസും. ഇപ്പോൾ വിവാഹ ശേഷം പേളിയും ശ്രീനിഷും വീണ്ടും ആ ഗാനം ഒന്നുകൂടി അവതരിപ്പിക്കുകയാണ്. അതേ വരികളും, അതെ ഈണവും , അതെ പേളിയും ശ്രീനിഷും തന്നെ. പക്ഷെ ഇവരുടെ സ്നേഹത്തിന്റെ ഇഴയടുപ്പം കൂടുതൽ ദൃഢമായതിന്റെ ദൃശ്യങ്ങളാണ് ഈ വിഡിയോയിൽ. പേളിഷ് വെബ് സീരീസിന്റെ രണ്ടാം വരവ് കൂടിയാണ് ഈ ഗാനം.
വിവാഹ ശേഷം നാട്ടിൻപുറത്തെ നാടൻ പെണ്ണായി മാറിയ പേളിയുടെ ദിനചര്യകൾ രസകരമായ ഇൻസ്റ്റാഗ്രാം സ്റ്റോറി വിഡിയോകളാക്കി ശ്രീനിഷ് അരവിന്ദ് പോസ്റ്റ് ചെയ്തിരുന്നു. നാട്ടിലെ തോട്ടത്തിൽ പണിയെടുത്തും, അവിടുത്തെ കുട്ടികളുമൊത്ത് കളിച്ചും, വീടിനുള്ളിൽ കാരംസ് കളിയിൽ കൂടിയും, അമ്പലത്തിൽ നാട്ടിലെ കുഞ്ഞിന്റെ ചോറൂണിൽ പങ്കെടുത്തും പാലക്കാടൻ നാട്ടിൻ പുറത്തെ ജീവിതം മതിയാവോളം ആസ്വദിക്കുന്ന പേളിയായിരുന്നു വീഡിയോകളിൽ നിറഞ്ഞു നിന്നത്.
മെയ് 5നും 8നും രണ്ടാചാരങ്ങളിൽ ആയിരുന്നു ഇവരുടെ വിവാഹം. ക്രിസ്തീയ രീതി പ്രകാരമുള്ള വിവാഹം മെയ് 5 നായിരുന്നു. കൊച്ചി ചൊവ്വര പള്ളിയിലായിരുന്നു ചടങ്ങ്. ശേഷം സിയാൽ കൺവെൻഷൻ സെന്ററിൽ വിവാഹ സൽക്കാര ചടങ്ങുകൾ നടന്നു. വിവാഹ സൽക്കാര ചടങ്ങുകളിൽ സിനിമാ മേഖലയിലെ പ്രമുഖർ പങ്കെടുത്തിരുന്നു. ശേഷം മെയ് 8ന് ഹൈന്ദവാചാര പ്രകാരമുള്ള വിവാഹ ചടങ്ങുകളും ഉണ്ടായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.