Ponniyin Selvan| പൊന്നിയൻ ശെൽവൻ ഡിജിറ്റൽ അവകാശം ആമസോൺ പ്രൈം സ്വന്തമാക്കി
- Published by:Naseeba TC
- news18-malayalam
Last Updated:
ആമസോൺ പ്രൈമിന് റെക്കോർഡ് തുകയ്ക്കാണ് ചിത്രം വിറ്റതെന്നാണ് റിപ്പോർട്ടുകൾ.
മണിരത്നം സംവിധാനം ചെയ്ത ചിത്രം പൊന്നിയൻ സെൽവൻ (Ponniyin Selvan)ഡിജിറ്റൽ അവകാശം സ്വന്തമാക്കി ആമസോൺ പ്രൈം. തിയേറ്ററിൽ റിലീസ് ചെയ്തതിനു ശേഷം ചിത്രം ആമസോൺ പ്രൈമിൽ സംപ്രേഷണം ചെയ്യും എന്നാണ് റിപ്പോർട്ടുകൾ.
മദ്രാസ് ടാക്കീസും ലൈക്ക പ്രൊഡക്ഷനും ചേർന്നാണ് പിരീഡ് ഡ്രാമ ചിത്രമായ പൊന്നിയൻ സെൽവൻ നിർമിച്ചത്. സെപ്റ്റംബർ 30 നാണ് ചിത്രം തിയേറ്ററിൽ റിലീസ് ചെയ്യുന്നത്.
ആമസോൺ പ്രൈമിന് റെക്കോർഡ് തുകയ്ക്കാണ് ചിത്രം വിറ്റതെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, എത്ര രൂപയ്ക്കാണ് പ്രൈം സിനിമയുടെ അവകാശം നേടിയതെന്ന് പുറത്തുവിട്ടിട്ടില്ല. എന്നായിരിക്കും ചിത്രം ആമസോൺ സംപ്രേഷണം ചെയ്യുക എന്നത് അടുത്ത ദിവസങ്ങളിൽ അറിയാം.
advertisement
തമിഴ് സിനിമാ ലോകത്തെ ഏറ്റവും വമ്പൻ ചിത്രമായാണ് പൊന്നിയൻ സെൽവൻ കരുതപ്പെടുന്നത്. രണ്ട് ഭാഗങ്ങളിലായി പൂർത്തിയാക്കിയ ചിത്രത്തിന്റെ ബജറ്റ് 500 കോടിയിലധികമാണ്. ചിയാൻ വിക്രം, ഐശ്വര്യ റായ്, ത്രിഷ, കാർത്തി, ജയംരവി, ഐശ്വര്യ ലക്ഷ്മി, ശോഭിത ദുലിപാല, ജയറാം, പ്രകാശ് രാജ് തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 06, 2022 9:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Ponniyin Selvan| പൊന്നിയൻ ശെൽവൻ ഡിജിറ്റൽ അവകാശം ആമസോൺ പ്രൈം സ്വന്തമാക്കി