News18 MalayalamNews18 Malayalam
|
news18-malayalam
Updated: November 1, 2019, 9:05 PM IST
ഇന്ദ്രജിത്തും പൂർണ്ണിമയും മക്കളും
പൂർണ്ണിമയുടെയും ഇന്ദ്രജിത്തിന്റേയും മൂത്ത മകൾ പ്രാർത്ഥനയുടെ 15-ാം പിറന്നാളാണ് കഴിഞ്ഞത്. പ്രാർത്ഥനയുടെ ജന്മദിനത്തിന് അമ്മയും അച്ഛനും അച്ഛമ്മയും കൊച്ചച്ഛൻ പൃഥ്വിരാജും ആശംസകൾ നേർന്നിരുന്നു. ഇവർക്ക് പ്രാർത്ഥനയെ കൂടാതെ നക്ഷത്ര എന്ന ഇളയ മകൾ കൂടിയുണ്ട്.
പൂർണ്ണിമയുടെ ഇൻസ്റ്റാഗ്രാം എന്നാൽ ഇവരുടെ കുടുംബത്തിന്റെ സന്തോഷ നിമിഷങ്ങൾ പങ്കുവയ്ക്കുന്ന ഇടം എന്ന അർഥം കൂടിയുണ്ട്.
എന്നാൽ മകളുടെ പിറന്നാളിനിടെ അച്ഛനും അമ്മയും ഒപ്പിച്ച ഒരു കുസൃതി ചിത്രവുമായാണ് പൂർണ്ണിമ ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ എത്തിയിരിക്കുന്നത്. ഭാര്യയെ നെഞ്ചോടു ചേർത്ത്, ചെറു വെളിച്ചം മുഖത്തു വീഴുന്ന ഫ്രയിമിൽ പൂർണ്ണിമയും ഇന്ദ്രജിത്തും. മകൾ പിറന്നാൾ ആഘോഷിക്കുമ്പോൾ ഒപ്പിച്ചതാണ് ഈ ചിത്രം എന്ന അടിക്കുറിപ്പും ഉണ്ട്.
First published:
November 1, 2019, 9:05 PM IST