നെടുമുടി വേണുവിന് പിറന്നാൾ സമ്മാനമായി ഓറഞ്ച് മരങ്ങളുടെ വീടിന്റെ പോസ്റ്റർ പ്രകാശനം
- Published by:user_57
- news18-malayalam
Last Updated:
Poster of the movie Orange 'Marangalude Veedu' released on Nedumudi Venu's birthday | റോഡ് മൂവിയായി ഒരുങ്ങുന്ന ഈ സിനിമയിലെ നായകൻ നെടുമുടി വേണുവാണ്
പിറന്നാൾ ദിനത്തിൽ നെടുമുടി വേണുവിന്റെ പുതിയ ചിത്രം 'ഓറഞ്ച് മരങ്ങളുടെ വീടിന്റെ' പോസ്റ്റർ പ്രകാശനം. 'വെയിൽ മരങ്ങൾ' എന്ന ചിത്രത്തിന് ശേഷം ഡോ.ബിജു സംവിധാനം ചെയ്യുന്ന ഈ സിനിമയിലെ നായകൻ നെടുമുടി വേണുവാണ്. റിപ്പയർ ആയ കാറുമായി വഴിയിൽ നിൽക്കുന്ന താരങ്ങളാണ് പോസ്റ്ററിൽ.
റോഡ് മൂവിയായി ഒരുങ്ങുന്ന ഈ സിനിമ ആദ്യ ഇന്ത്യ-ചൈനാ കോ-പ്രൊഡക്ഷൻ ചിത്രം കൂടിയാണ്.
പി.ബാലചന്ദ്രൻ, ജയപ്രകാശ് കുളൂർ, പ്രകാശ് ബാരെ, കൃഷ്ണൻ ബാലകൃഷ്ണൻ, മാസ്റ്റർ ഗോവർദ്ധൻ എന്നിവരും പ്രധാനവേഷങ്ങളിലുണ്ട്.
സിറാജ് ഷാ, വിജയശ്രീ പി., ബിജുകുമാർ, ഉഷാദേവി ബി.എസ്. എന്നിവർ ചേർന്നാണ് നിർമ്മാണം. സിയാദ് സിറാജുദിൻ, എം.ജി. രാധാകൃഷ്ണൻ ഉണ്ണിത്താൻ എന്നിവരാണ് സഹ നിർമ്മാണം. ക്യാമറ യദു കൃഷ്ണൻ. എഡിറ്റ്: ഡേവിസ് മാനുവൽ.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 22, 2020 6:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
നെടുമുടി വേണുവിന് പിറന്നാൾ സമ്മാനമായി ഓറഞ്ച് മരങ്ങളുടെ വീടിന്റെ പോസ്റ്റർ പ്രകാശനം