A Ranjith Cinema | എല്ലാരേം പരിചയപ്പെട്ടാട്ടെ; നായകന്മാർക്കും നായികമാർക്കും പോസ്റ്ററുകൾ ഇറക്കി 'എ രഞ്ജിത്ത് സിനിമ'
- Published by:user_57
- news18-malayalam
Last Updated:
ആസിഫ് അലി, സൈജു കുറുപ്പ്, ആൻസൺ പോൾ, നമിത പ്രമോദ്, ഹന്നാ റെജി കോശി, ജൂവൽ മേരി എന്നിവരാണ് പ്രധാന വേഷങ്ങളിൽ
നിഷാന്ത് സാറ്റു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘എ രഞ്ജിത്ത് സിനിമ’ (A Ranjith Cinema) എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ പുറത്ത് വിട്ടു. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ച പോസ്റ്റർ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ബിജു മേനോൻ, ഉണ്ണി മുകുന്ദൻ, ആന്റണി വർഗീസ് പെപ്പെ തുടങ്ങി സിനിമ ലോകത്തെ ഒട്ടേറെ താരങ്ങളും പങ്കുവെച്ചു. ചിത്രത്തിലെ വനിതാ താരങ്ങളെ പരിച്ചയപെടുത്തുന്ന പോസ്റ്റർ മഞ്ജു വാര്യരാണ് പുറത്ത് വിട്ടത്.
ആസിഫ് അലി, സൈജു കുറുപ്പ്, ആൻസൺ പോൾ, നമിത പ്രമോദ്, ഹന്നാ റെജി കോശി, ജൂവൽ മേരി എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു റൊമാൻറ്റിക് ഫാമിലി ത്രില്ലർ ചിത്രമാണ് ‘എ രഞ്ജിത്ത് സിനിമ’.
Also read: Sangeetha | ചിന്താവിഷ്ടയായ ശ്യാമള, അനിയൻബാവയുടെ മകൾ; ചാവേറിലെ ദേവിയായി സംഗീത വീണ്ടും മലയാള സിനിമയിലേക്ക്
ഹരിശ്രീ അശോകൻ, അജു വർഗീസ്, കലാഭവൻ നവാസ്, രഞ്ജി പണിക്കർ, ജെ.പി. (ഉസ്താദ് ഹോട്ടൽ ഫെയിം), കോട്ടയം രമേശ്, ജയകൃഷ്ണൻ, മുകുന്ദൻ, കൃഷ്ണ, കൃഷ്ണൻ ബാലകൃഷ്ണൻ, സന്തോഷ് ജോർജ് കുളങ്ങര, ജാസ്സി ഗിഫ്റ്റ് ജോർഡി ഈരാറ്റുപേട്ട, സബിത ആനന്ദ്, ശോഭ മോഹനൻ, തുടങ്ങി ഒട്ടേറെ പ്രമുഖ താരങ്ങളും ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
advertisement
ലൂമിനസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ നിഷാദ് പീച്ചി, ബാബു ജോസഫ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് നമിത് ആർ, വൺ ടു ത്രീ ഫ്രെയിംസ് എന്നിവരാണ്. ഛായാഗ്രഹണം സുനോജ് വേലായുധൻ, കുഞ്ഞുണ്ണി എസ് കുമാർ എന്നിവർ നിർവ്വഹിക്കുന്നു. റഫീഖ് അഹമ്മദ്, അജീഷ് ദാസൻ എന്നിവരുടെ വരികൾക്ക് മിഥുൻ അശോകൻ സംഗീതം പകരുന്നു. പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പ്, കല- അഖിൽ രാജ് ചിറയിൽ, കോയാസ്, മേക്കപ്പ്- റോണി വെള്ളത്തൂവൽ, വസ്ത്രാലങ്കാരം-വിപിൻദാസ്, സ്റ്റിൽസ്- നിദാദ്, ശാലു പേയാട്, പരസ്യകല- കോളിൻസ് ലിയോഫിൽ, പി.ആർ.ഒ.- എ.എസ്. ദിനേശ്, റോജിൻ കെ. റോയ്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
September 28, 2023 3:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
A Ranjith Cinema | എല്ലാരേം പരിചയപ്പെട്ടാട്ടെ; നായകന്മാർക്കും നായികമാർക്കും പോസ്റ്ററുകൾ ഇറക്കി 'എ രഞ്ജിത്ത് സിനിമ'