ബാഹുബലിക്കു (bahubali)ശേഷം വൻ വിജയങ്ങളൊന്നും ക്രെഡിറ്റിൽ ഇല്ലെങ്കിൽ ഇന്ത്യൻ സിനിമയിൽ ഏറ്റവും ഏറ്റവും താരമൂല്യമുള്ള നടൻ പ്രഭാസ് (Prabhas)തന്നെയാണ്. വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന ഒരുപിടി ചിത്രങ്ങളാണ് താരത്തിന്റേതായി പുറത്തിറങ്ങാനുള്ളത്.
ഇതിൽ ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് ആദിപുരുഷ് (Adipurush). സെയ്ഫ് അലി ഖാൻ, കൃതി സനോൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് കരിയറിലെ ഏറ്റവും വലിയ തുകയാണത്രേ പ്രഭാസ് ആദിപുരുഷിന്റെ പ്രതിഫലമായി ആവശ്യപ്പെട്ടിരിക്കുന്നത്.
Also Read-രശ്മികയുടെ ശ്രീവല്ലി മരിക്കുമോ? പുഷ്പ രണ്ടാം ഭാഗത്തെ കുറിച്ച് നിർമാതാവ് പറയുന്നു
ബോളിവുഡ് ലൈഫാണ് ഇതുസംബന്ധിച്ച് വാർത്ത നൽകിയിരിക്കുന്നത്. നേരത്തേ 90-100 കോടിയായിരുന്നു താരം പ്രതിഫലമായി ആവശ്യപ്പെട്ടിരുന്നത്. എന്നാൽ പുതിയ വാർത്ത അനുസരിച്ച് പ്രഭാസ് പ്രതിഫലം കുത്തനെ ഉയർത്തിയിരിക്കുന്നത്.
റിപ്പോർട്ടുകൾ ശരിയാണെങ്കിൽ 120 കോടിയാണ് പ്രഭാസ് ആദിപുരുഷിന്റെ പ്രതിഫലമായി ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, വാർത്തയോട് പ്രഭാസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഓം റൗട്ട് ആണ് ആദിപുരുഷ് സംവിധാനം ചെയ്യുന്നത്.
രാമയണ കഥയെ ആസ്പദമാക്കി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ആദിപുരുഷ്. ചിത്രത്തിൽ രാമനായാണ് പ്രഭാസ് എത്തുന്നത്. രാവണന്റെ വേഷത്തിൽ സെയ്ഫ് അലി ഖാനും എത്തുമ്പോൾ സീതയായി വേഷമിടുന്നത് കൃതി സനോൻ ആണ്.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.