Houdini | കൺകെട്ട് വിദ്യയുമായി ആസിഫ് അലി; പ്രജേഷ് സെൻ ചിത്രം 'ഹൗഡിനി' ചിത്രീകരണം പൂർത്തിയായി

Last Updated:

ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിൽ മാജിക്ക് ഉണ്ടാക്കുന്ന സ്വാധീനവും തുടർന്നുണ്ടാകുന്ന സംഭവങ്ങളും സംഘർഷങ്ങളുമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്

ഹൗഡിനി
ഹൗഡിനി
പ്രജേഷ് സെൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘ഹൗഡിനി’ എന്ന ചിത്രത്തിന്റെ ചിത്രീകരണം കോഴിക്കോട്ട് പൂർത്തിയായി. കോഴിക്കോട്ടും, രാജസ്ഥാനിലെ ഉദയ്പ്പൂരിലുമായാണ് ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. മാജിക്കാണ് ഇതിവൃത്തം. ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിൽ മാജിക്ക് ഉണ്ടാക്കുന്ന സ്വാധീനവും തുടർന്നുണ്ടാകുന്ന സംഭവങ്ങളും സംഘർഷങ്ങളുമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ആസിഫ് അലി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കും.
ഗുരു സോമസുന്ദരം, പ്രശാന്ത് അലക്സാണ്ടർ, ശ്രീകാന്ത് മുരളി തുടങ്ങിയവർ അക്കൂട്ടത്തിലെ പ്രധാനികളാണ്.
സംഗീതം – ബിജിബാൽ, ഛായാഗ്രഹണം – നൗഷാദ് ഷെറീഫ്, എഡിറ്റിംഗ്- ബിജിത് ബാല, കലാസംവിധാനം – ത്യാഗു, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- ഗിരീഷ് മാരാർ, പ്രൊഡക്ഷൻ മാനേജർ – ശ്രീജേഷ് ചിറ്റാഴ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – മനോജ് എൻ., പ്രൊഡക്ഷൻ കൺട്രോളർ – ജിത്ത് പിരപ്പൻകോട്. കളർ യെല്ലോ പ്രൊഡക്ഷൻസ്, കർമ്മ മീഡിയാ പ്രജേഷ് സെൻ മൂവി ക്ലബ്ബ് എന്നിവരാണ് നിർമാണം. പി.ആർ.ഒ.- വാഴൂർ ജോസ്,
advertisement
സ്റ്റിൽസ്- ലിബിസൺ ഗോപി.
Summary: Prajesh Sen directed Asif Ali movie Houdini has a wrap
മലയാളം വാർത്തകൾ/ വാർത്ത/Film/
Houdini | കൺകെട്ട് വിദ്യയുമായി ആസിഫ് അലി; പ്രജേഷ് സെൻ ചിത്രം 'ഹൗഡിനി' ചിത്രീകരണം പൂർത്തിയായി
Next Article
advertisement
പരാതി നൽകി സ്റ്റേഷനിൽ നിന്നിറങ്ങിയപ്പോൾ മോഷണം‌പോയ ബൈക്കിൽ മോഷ്ടാവ്; ഓടിച്ചിട്ട് പിടിച്ച് ഉടമ
പരാതി നൽകി സ്റ്റേഷനിൽ നിന്നിറങ്ങിയപ്പോൾ മോഷണം‌പോയ ബൈക്കിൽ മോഷ്ടാവ്; ഓടിച്ചിട്ട് പിടിച്ച് ഉടമ
  • ഉടമ പരാതി നൽകി സ്റ്റേഷനിൽ നിന്നിറങ്ങിയപ്പോൾ മോഷ്ടാവ് ബൈക്കുമായി കടന്നുപോയി.

  • തൻ്റെ ബൈക്കാണെന്ന് തിരിച്ചറിഞ്ഞ ഉടമ മോഷ്ടാവിനെ ഓടിച്ചിട്ട് പിടികൂടി.

  • മദ്യലഹരിയിലായിരുന്ന മോഷ്ടാവ് രാജേന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തു.

View All
advertisement