Kunjamminis Hospital | ഫാന്റസി കോമഡിയുമായി ഇന്ദ്രജിത്തിന്റെ 'കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ'; പ്രൊമോ വീഡിയോ പുറത്തിറങ്ങി

Last Updated:

ആഗസ്റ്റ് 11ന് പ്രദർശനത്തിനെത്തുന്ന ചിത്രത്തിൽ ഇന്ദ്രജിത്ത് സുകുമാരന്‍, പ്രകാശ് രാജ്, ബാബുരാജ്, നൈല ഉഷ, സരയു മോഹൻ എന്നിവർ പ്രധാനവേഷത്തിൽ

കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍
കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍
ഇന്ദ്രജിത്ത് സുകുമാരന്‍, പ്രകാശ് രാജ്, ബാബുരാജ്, നൈല ഉഷ, സരയു മോഹൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സനല്‍ വി. ദേവന്‍ സംവിധാനം ചെയ്യുന്ന ‘കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍’ എന്ന ചിത്രത്തിന്റെ പ്രൊമോ റിലീസായി.
ആഗസ്റ്റ് 11ന് പ്രദർശനത്തിനെത്തുന്ന ചിത്രത്തിൽ ഹരിശ്രീ അശോകന്‍, ബിനു പപ്പു, ബിജു സോപാനം, ജെയിംസ് ഏലിയാ, സുധീര്‍ പറവൂര്‍, ശരത്, പ്രശാന്ത് അലക്‌സാണ്ടര്‍, ഉണ്ണി രാജാ, അല്‍ത്താഫ് മനാഫ്, ഗംഗ മീര, മല്ലിക സുകുമാരന്‍ തുടങ്ങിയ പ്രമുഖർ അഭിനയിക്കുന്നു.
‘പ്രിയന്‍ ഓട്ടത്തിലാണ്’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം വൗ സിനിമാസിന്റെ ബാനറില്‍ സന്തോഷ് ത്രിവിക്രമന്‍ നിര്‍മ്മിക്കുന്ന ഈ ഫാന്റസി കോമഡി ചിത്രത്തിന്റെ ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി നിര്‍വ്വഹിക്കുന്നു.
advertisement
അഭയകുമാര്‍ കെ., അനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്ന് കഥ തിരക്കഥയും സംഭാഷണവുമെഴുതുന്നു. ബി.കെ. ഹരിനാരായണന്‍, സന്തോഷ് വർമ്മ, വിനായക് ശശികുമാര്‍ എന്നിവര്‍ എഴുതിയ വരികള്‍ക്ക് രഞ്ജിന്‍ രാജ് സംഗീതം പകരുന്നു.
ലൈന്‍ പ്രൊഡ്യൂസര്‍- ഷിബു ജോബ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍- അനീഷ് സി സലിം, എഡിറ്റര്‍- മന്‍സൂര്‍ മുത്തുട്ടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷബീര്‍ മലവട്ടത്ത്, മേക്കപ്പ്- മനു മോഹന്‍, കോസ്റ്റ്യൂംസ്- നിസാര്‍ റഹ്മത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സ്യമന്തക് പ്രദീപ്, ഫിനാന്‍സ് കണ്‍ട്രോളര്‍- അഗ്‌നിവേശ്, വിഎഫ്എക്‌സ്- കോക്കനട്ട് ബഞ്ച്,പ്രൊമിസ്, സ്റ്റില്‍സ്- രാഹുല്‍ എം. സത്യന്‍,പരസ്യക്കല-ആന്റണി സ്റ്റീഫൻ, ടൈറ്റിൽ ഡിസൈന്‍- അസ്തറ്റിക് കുഞ്ഞമ്മ, പി.ആര്‍.ഒ.- എ.എസ്. ദിനേശ്.
മലയാളം വാർത്തകൾ/ വാർത്ത/Film/
Kunjamminis Hospital | ഫാന്റസി കോമഡിയുമായി ഇന്ദ്രജിത്തിന്റെ 'കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ'; പ്രൊമോ വീഡിയോ പുറത്തിറങ്ങി
Next Article
advertisement
പൊതുപ്രവര്‍ത്തകന്‍ ഡിജോ കാപ്പന് കാറപകടത്തില്‍ പരിക്കേറ്റു
പൊതുപ്രവര്‍ത്തകന്‍ ഡിജോ കാപ്പന് കാറപകടത്തില്‍ പരിക്കേറ്റു
  • ഡിജോ കാപ്പന് കാറപകടത്തിൽ പരിക്കേറ്റു, തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

  • ഡിജോ കാപ്പന്റെ ഭാര്യ ഡോ. മിനി കാപ്പനും കാറിലുണ്ടായിരുന്നു, ഇവർക്കും പരിക്കേറ്റങ്കിലും ഗുരുതരമല്ല.

  • കാറിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് ഫ്ലാറ്റിന്റെ മുകളിലെ പാർക്കിംഗിൽ നിന്ന് താഴേക്ക് വീണു.

View All
advertisement