ദമ്പതികൾ സംവിധായകരാവുന്നു; സഹോദരസ്നേഹത്തിന്റെ കഥയുമായി 'പ്യാലി'

Last Updated:

അഞ്ചു വയസ്സുകാരി ബാര്‍ബി ശര്‍മ്മ, 14 വയസ്സുകാരനായി ജോർജ് ജേക്കബ് എന്നിവർ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു

പ്യാലി ട്രെയ്‌ലറിലെ രംഗം; റിൻ, ബബിത
പ്യാലി ട്രെയ്‌ലറിലെ രംഗം; റിൻ, ബബിത
നവാഗതരായ ബബിത - റിന്‍ ദമ്പതികള്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് 'പ്യാലി'. എന്‍.എഫ്. വർഗീസ് പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ നടന്‍ എന്‍ എഫ് വര്‍ഗ്ഗിസ്സിന്റെ മകള്‍ സോഫിയ വര്‍ഗ്ഗിസ് നിര്‍മ്മിക്കുന്ന സിനിമയാണ് 'പ്യാലി'.
അഞ്ചു വയസ്സുകാരി ബാര്‍ബി ശര്‍മ്മ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഏറെ വെല്ലുവിളികള്‍ നിറഞ്ഞതും അഭിനയ സാധ്യതകളുള്ളതുമാണ് 'പ്യാലി'യുടെ വേഷം. പ്യാലിയുടെ സഹോദരൻ 14 വയസ്സുകാരനായി ജോർജ് ജേക്കബ് എന്ന നവാഗതപ്രതിഭയും വേഷമിടുന്നു.
ഒരു കൊച്ചുകുട്ടി കേന്ദ്ര കഥാപാത്രമായി വരുന്ന സിനിമയാണെങ്കിലും പ്രായഭേദമന്യേ ഭാഷയുടെ അതിര്‍വരമ്പുകളില്ലാതെ ആസ്വദിക്കാന്‍ കഴിയുന്ന രീതിയിലാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്നു സംവിധായക ദമ്പതികള്‍ പറയുന്നു. സാഹോദര്യ സ്നേഹമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ശ്രീനിവാസന്‍, മാമുക്കോയ, അപ്പാനി ശരത്, റാഫി, അല്‍ത്താഫ് സലിം, സുജിത് ശങ്കര്‍ തുടങ്ങിയവര്‍ക്കൊപ്പം 'വിസാരണെ', 'ആടുകളം' എന്നീ തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടന്‍ ആടുകളം മുരുഗദോസും 'പ്യാലി'യില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ട്രെയ്‌ലർ ചുവടെ കാണാം:
advertisement
കലയ്ക്കും സംഗീതത്തിനും സൗണ്ട് ഡിസൈനിങിനും അതീവ പ്രാധാന്യമുള്ള 'പ്യാലി'യുടെ കലാ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് 'ടേക്ക് ഓഫ്' എന്ന സിനിമയിലൂടെ ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ സന്തോഷ് രാമനാണ്. കഴിഞ്ഞ വര്‍ഷത്തെ ഓസ്‌കാര്‍ അവാര്‍ഡിന് ഇന്ത്യയെ പ്രതിനിധീകരിക്കുന്ന 'ജല്ലിക്കട്ട്' എന്ന ചിത്രത്തിന് വേണ്ടി സംഗീതവും സൗണ്ട് ഡിസൈനും ചെയ്ത പ്രശാന്ത് പിള്ളയും രംഗനാഥ് രവിയുമാണ് പ്യാലിയുടെ സംഗീതവും സൗണ്ട് ഡിസൈനും ഒരുക്കുന്നത്. തികഞ്ഞ സാങ്കേതിക മികവോടെ ഒരുക്കിയിരിക്കുന്ന 'പ്യാലി' പ്രക്ഷകര്‍ക്കു മികച്ച തിയേറ്റർ എക്‌സ്പീരിയന്‍സായിരിക്കും എന്നാണ് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്.
advertisement
എഡിറ്റിംഗ്- ദീപു ജോസഫ്. തമിഴിലെ പ്രശസ്ത ഛായാഗ്രാഹകന്‍ വെട്രിയുടെ ശിക്ഷ്യന്‍ ജിജു സണ്ണിയാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷിഹാബ് വെണ്ണല. മേക്കപ്പ്- ലിബിന്‍ മോഹന്‍, കോസ്റ്യൂം- സിജി തോമസ്, പ്രൊജക്റ്റ് ഡിസൈനെര്‍- ഗീവര്‍ തമ്പി.
advertisement
സുരാജ് വെഞ്ഞാറമ്മൂട്, ഷെെന്‍ ടോം ചാക്കോ, സിജാ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനില്‍ ഇബ്രാഹിം കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്യുന്ന 'റോയ്' എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി.
വിനായക് ശശികുമാർ എഴുതി, മുന്ന പി.എം. സംഗീതം പകർന്ന് സിത്താര കൃഷ്ണകുമാർ, സൂരജ് സന്തോഷ് എന്നിവർ ആലപിച്ച 'അരികിൽ അരികിൽ ആരോ അറിയാതെ... എന്ന ഗാനമാണ് റിലീസായത്.
നെട്ടൂരാന്‍ ഫിലിംസ്, വിശ്വദീപ്തി ഫിലിംസ് എന്നിവയുടെ ബാനറില്‍ സജീഷ് മഞ്ചേരി, സനൂബ് കെ. യൂസഫ് എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന 'റോയ്' എന്ന ചിത്രത്തിൽ റോണി ഡേവിഡ്, ജിന്‍സ് ഭാസ്ക്കര്‍, വി. കെ. ശ്രീരാമൻ, വിജീഷ് വിജയന്‍, റിയ സെെറ, ഗ്രേസി ജോൺ, ബോബന്‍ സാമുവല്‍, അഞ്ജു ജോസഫ്, ആനന്ദ് മന്മഥൻ, ജെനി പള്ളത്ത്, രാജഗോപാലന്‍, യാഹിയ ഖാദര്‍, ദില്‍ജിത്ത്, അനൂപ് കുമാർ, അനുപ്രഭ, രേഷ്മ ഷേണായി തുടങ്ങിയവരും വേഷമിടുന്നു.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
ദമ്പതികൾ സംവിധായകരാവുന്നു; സഹോദരസ്നേഹത്തിന്റെ കഥയുമായി 'പ്യാലി'
Next Article
advertisement
കൊല്ലത്ത് പോലീസ് സ്റ്റേഷനിൽ കയറി അവിലും മലരും പഴവും വെച്ച് സിപിഎം നേതാവിന്റെ ഭീഷണി
കൊല്ലത്ത് പോലീസ് സ്റ്റേഷനിൽ കയറി അവിലും മലരും പഴവും വെച്ച് സിപിഎം നേതാവിന്റെ ഭീഷണി
  • കൊല്ലം ഇരവിപുരം പൊലീസ് സ്റ്റേഷനിൽ സിപിഎം നേതാവും സംഘവും എസ്‌ഐയെ ഭീഷണിപ്പെടുത്തി.

  • ഇൻഷുറൻസ് കാലാവധി കഴിഞ്ഞ വാഹനം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടാണ് സംഘത്തിന്റെ സ്റ്റേഷനിലെ പ്രവേശനം.

  • സിപിഎം നേതാവും പത്തുപേർക്കുമെതിരെ ഔദ്യോഗിക കർത്തവ്യം തടസപ്പെടുത്തിയതിന് പോലീസ് കേസ് എടുത്തു.

View All
advertisement