Sushant Singh Rajput Case | ജാമ്യം തേടി റിയ ചക്രവർത്തി വീണ്ടും കോടതിയിലേക്ക്

Last Updated:

നടി ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും കേസിൽ വ്യാജമായി പ്രതി ചേർക്കപ്പെട്ടിരിക്കുകയാണെന്നും ജാമ്യാപേക്ഷയിൽ പറയുന്നു.

ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് മയക്കുമരുന്ന് കേസിൽ കഴിഞ്ഞദിവസം നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്ത നടി റിയ ചക്രവർത്തി ജാമ്യാപേക്ഷയുമായി വീണ്ടും കോടതിയെ സമീപിച്ചു. ബുധനാഴ്ചയാണ് നടി മുംബൈയിലെ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്. ചൊവ്വാഴ്ച മജിസ്ട്രേട് കോടതി നടിയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇത് രണ്ടാം തവണയാണ് ജാമ്യം തേടി റിയ കോടതിയെ സമീപിക്കുന്നത്.
ഇരുപത്തെട്ടുകാരിയായ നടിയുടെ അഭിഭാഷകൻ സതിഷ് മനേഷിന്ദെയാണ് പുതിയ ജാമ്യാപേക്ഷ സമർപ്പിച്ചത്.
ജാമ്യാപേക്ഷയിൽ നടി നിരപരാധിയാണെന്ന് അവകാശപ്പെട്ടു. നടി ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും കേസിൽ വ്യാജമായിപ്രതി ചേർക്കപ്പെട്ടിരിക്കുകയാണെന്നും ജാമ്യാപേക്ഷയിൽ പറയുന്നു.
You may also like:അലനും താഹയ്ക്കും എൻഐഎ കോടതി ജാമ്യം അനുവദിച്ചു [NEWS]Gold Smuggling Case| ഇടനിലക്കാരായ അ‍ഞ്ച് പേരെ കൂടി പ്രതി ചേർത്ത് NIA [NEWS] കങ്കണ റണൗട്ടിന്റെ ബംഗ്ലാവ് പൊളിച്ചു; മുംബൈ കോര്‍പ്പറേഷനെതിരെ നടി ഹൈക്കോടതിയില്‍‍ [NEWS]
ജാമ്യാപേക്ഷ വ്യാഴാഴ്ച കോടതി പരിഗണിക്കും. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം ചൊവ്വാഴ്ചയായിരുന്നു താരത്തെ നാർകോടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ഉടൻ തന്നെ പ്രാദേശിക കോടതി സെപ്റ്റംബർ 22 വരെ താരത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. അതേസമയം, ബുധനാഴ്ച താരത്തെ മയക്കുമരുന്ന് വിരുദ്ധ ഏജൻസിയുടെ ഓഫീസിൽ നിന്ന് ബൈകുള്ള ജയിലിലേക്ക് മാറ്റി.
advertisement
നടിയുടെ സഹോദരി ഷോവിക് ചക്രവർത്തി, സുശാന്ത് സിംഗ് രാജ്പുതിന്റെ ഹൗസ് മാനേജർ സാമുവൽ മിറാൻഡ,
പേഴ്സണൽ സ്റ്റാഫ് അംഗം ദിപേഷ് സാവന്ത്, മയക്കുമരുന്ന് ഇടപാടുകാരനെന്ന് സംശയിക്കുന്ന സെയ്ദ് വിലത്ര,
അബ്ദുൽ ബാസിത് പരിഹാർ എന്നിവരെയും സെഷൻസ് കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചു.
ഷോവികും സാവന്തും ജാമ്യത്തിന് അപേക്ഷിച്ചിട്ടുണ്ട്. ഇവരുടെ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കും. മൂന്ന്
ദിവസം ചോദ്യം ചെയ്തതിനാൽ റിയ ചക്രവർത്തിയെ ഇനി കസ്റ്റഡിയിൽ ആവശ്യമില്ലെന്ന് എൻ സി ബി ചൊവ്വാഴ്ച
advertisement
അറിയിച്ചിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Film/
Sushant Singh Rajput Case | ജാമ്യം തേടി റിയ ചക്രവർത്തി വീണ്ടും കോടതിയിലേക്ക്
Next Article
advertisement
Love Horoscope November 15  | വിവാഹം ആസൂത്രണം ചെയ്യാനാകും; സമാധാനം നിറഞ്ഞ ദിവസമായിരിക്കും: ഇന്നത്തെ പ്രണയഫലം അറിയാം
വിവാഹം ആസൂത്രണം ചെയ്യാനാകും; സമാധാനം നിറഞ്ഞ ദിവസമായിരിക്കും: ഇന്നത്തെ പ്രണയഫലം അറിയാം
  • മകരം രാശിക്കാർക്ക് വിവാഹം ആസൂത്രണം ചെയ്യാനും യാത്ര ചെയ്യാനും കഴിയും

  • കുംഭം രാശിക്കാർക്ക് സ്‌നേഹവും സമാധാനവും നിറഞ്ഞ ദിവസം പ്രതീക്ഷിക്കാം

  • ധനു രാശിക്കാർക്ക് ആശയവിനിമയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ബന്ധം

View All
advertisement