Roshan Mathew | പുരുഷ പ്രേതത്തിന് ശേഷമുള്ള ജിയോ ബേബിയുടെ 'ഇത്തിരി നേരത്തിൽ' റോഷൻ മാത്യു
- Published by:user_57
- news18-malayalam
Last Updated:
റോഷൻ മാത്യു, സറിൻ ശിഹാബ്, നന്ദു, ആനന്ദ് മന്മധൻ എന്നിവരാണ് 'ഇത്തിരി നേര'ത്തിലെ പ്രധാന വേഷങ്ങളിൽ എത്തുന്നത്
പുരുഷ പ്രേതത്തിന് ശേഷം ജിയോ ബേബി അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ‘ഇത്തിരി നേരം’. പ്രശാന്ത് വിജയ് ആണ് സംവിധാനം. റോഷൻ മാത്യു, സറിൻ ശിഹാബ്, നന്ദു, ആനന്ദ് മന്മധൻ എന്നിവരാണ് ‘ഇത്തിരി നേര’ത്തിലെ പ്രധാന വേഷങ്ങളിൽ എത്തുന്നത്. മഞ്ജു വാര്യർ, കുഞ്ചാക്കോ ബോബൻ, ടോവിനോ തോമസ്, ആന്റണി വർഗീസ് പെപ്പെ, നിമിഷ സജയൻ എന്നീ താരങ്ങൾ ചേർന്ന് തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത് വിട്ടത്.
ഏറെ പ്രേക്ഷക പ്രശംസ നേടിയ പുരുഷ പ്രേതത്തിന് ശേഷം മാൻകൈൻഡ് സിനിമാസ്, എയ്ൻസ്റ്റീൻ മീഡിയ, സിമ്മെട്രി സിനിമാസ് എന്നീ ബാനറുകളിൽ ജോമോൻ ജേക്കബ്, എയ്ൻസ്റ്റീൻ സാക്ക് പോൾ, ഡിജോ അഗസ്റ്റിൻ, സജിൻ എസ്. രാജ്, വിഷ്‍ണു രാജൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അതേസമയം, ഇതേ നിർമ്മാണ കൂട്ടുകെട്ടിൽ എത്തിയ ‘കാതല്‍ എന്‍പത് പൊതുവുടമൈ’ എന്ന തമിഴ് ചിത്രം ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഇടം നേടിയിരുന്നു.
advertisement
ജിയോ ബേബി, കണ്ണൻ നായർ, കൃഷ്ണൻ ബാലകൃഷ്ണൻ, അതുല്യ ശ്രീനി, സരിത നായർ, ഷൈനു ആർ.എസ്., അമൽ കൃഷ്ണ, അഖിലേഷ് ജി.കെ., ശ്രീനേഷ് പൈ ചിത്രത്തിലെ മാറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വൈശാഖ് ശക്തി തിരക്കഥയൊരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം രാകേഷ് ധരൻ ആണ്. എഡിറ്റിംഗ്: ഫ്രാൻസിസ് ലൂയിസ്; സംഗീതം,ഗാനരചന: ബേസിൽ സി.ജെ.; പ്രൊഡക്ഷൻ ഡിസൈൻ: മഹേഷ് ശ്രീധർ, സൗണ്ട് ഡിസൈൻ: സന്ദീപ് കുരിശ്ശേരി; സൗണ്ട് മിക്സിംഗ്: സന്ദീപ് ശ്രീധരൻ, മേക്കപ്പ്: രതീഷ് പുൽപള്ളി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: നിതിൻ രാജ്, സിറിൽ മാത്യു, ഷിജോ ജോസ് പി. വസ്ത്രാലങ്കാരം: ഫെമിന ജബ്ബാർ, പ്രൊഡക്ഷൻ കൺട്രോളർ: ജയേഷ് എൽ.ആർ, വി.എഫ്.എക്സ്.: സുമേഷ് ശിവൻ, ടൈറ്റിൽ ഡിസൈൻ: സർക്കാസനം, പോസ്റ്റർ ഡിസൈൻ: നിതിൻ കെ.പി., പി.ആർ.ഒ.: റോജിൻ കെ. റോയ്.
advertisement
Summary: Roshan Mathew to act in Jeo Baby movie Ithiri Neram
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
October 29, 2023 10:20 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Roshan Mathew | പുരുഷ പ്രേതത്തിന് ശേഷമുള്ള ജിയോ ബേബിയുടെ 'ഇത്തിരി നേരത്തിൽ' റോഷൻ മാത്യു