'എന്‍റെ സുന്ദരമായ തല കാരണം മമ്മൂക്ക ഖേദം പ്രകടിപ്പിക്കേണ്ടി വന്നതിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു'; ജൂഡ് ആന്‍റണി ജോസഫ്

Last Updated:

ജൂഡിന് തലയിൽ മുടി ഇല്ലെന്നേയുള്ളു ബുദ്ധിയുണ്ടെന്നാണ് ടീസർ ലോഞ്ചിങ്ങിനിടെ മമ്മൂട്ടി പറഞ്ഞത്

തന്നെ കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച നടന്‍ മമ്മൂട്ടിയോട് തിരികെ ഖേദം പ്രകടിപിച്ച് സംവിധായകന്‍ ജൂഡ് ആന്‍റണി ജോസഫ്.  കഴിഞ്ഞ ദിവസം 2018 എന്ന ജൂഡിന്റെ പുതിയ സിനിമയുടെ ടീസർ ലോഞ്ചിങ്ങിനിടെയാണ് മമ്മൂട്ടി സംവിധായകന്റെ മുടിയെ കുറിച്ച് പറയുന്നത്. ജുഡിന് തലയിൽ മുടി ഇല്ലെന്നേയുള്ളു ബുദ്ധിയുണ്ടെന്നാണ് ടീസർ ലോഞ്ചിങ്ങിനിടെ മമ്മൂട്ടി പറഞ്ഞത്. ഇതിന് പിന്നാലെ മമ്മൂട്ടിയുടെ പരാമര്‍ശം ബോഡി ഷെയ്മിങ്ങാണെന്ന് ചൂണ്ടിക്കാട്ടി പല കോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നു. ഇതിനെ തുടര്‍ന്നാണ്  തന്‍റെ പ്രസ്താവനയില്‍ മമ്മൂട്ടി വിശദീകരണം നല്‍കിയത്.
‘ജൂഡ് ആന്റണി’യെ പ്രകീർത്തിക്കുന്ന ആവേശത്തിൽ ഉപയോഗിച്ച വാക്കുകൾ ചിലരെ അലോസരപ്പെടുത്തിയതിൽ എനിക്കുള്ള ഖേദം
പ്രകടിപ്പിക്കുന്നതോടൊപ്പം ഇങ്ങനെയുള്ള പ്രയോഗങ്ങൾ ആവർത്തിക്കാതിരിക്കുവാൻ മേലിൽ ശ്രദ്ധിക്കുമെന്ന് ഉറപ്പു തരുന്നു. ഓർമ്മിപ്പിച്ച എല്ലാവർക്കും നന്ദി’- മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു.
പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട സംവിധായകന്‍ ജൂഡ് ആന്‍റണി ജോസഫ് തന്‍റെ പ്രതികരണം കമന്‍റിലൂടെ മമ്മൂട്ടിയെ അറിയിക്കുകയും ചെയ്തു. ‘എനിക്കാ വാക്കുകൾ അഭിനന്ദനമായാണ് തോന്നിയത് മമ്മൂക്ക. എന്റെ സുന്ദരമായ തല കാരണം മമ്മൂക്ക ഖേദം പ്രകടിപ്പിക്കേണ്ടി വന്നതിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു’ എന്നാണ് ജൂഡ് കമന്‍റ് ചെയ്തത്.
advertisement
മമ്മൂട്ടി ബോഡി ഷെയ്മിങ് നടത്തിയെന്ന് സോഷ്യൽ മീഡിയയിൽ ചർച്ച ഉടലെടുത്തതോടെ പ്രതികരണവുമായി ജുഡ് ആന്റണി മുന്‍പും രംഗത്തെത്തിയിരുന്നു. തനിക്കോ തന്റെ കുടുംബത്തിനോ ഇല്ലാത്ത വിഷമം ഉള്ളവർ മമ്മൂട്ടിയെ ചൊറിയാൻ നിൽക്കാതെ തന്റെ മുടി കൊഴിയാൻ കാരണക്കാരായ വിവിധ ഷാംപൂ കമ്പനികൾക്കെതിരെ ശബ്ദം ഉയർത്തുവാനാണ് ജൂഡ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Film/
'എന്‍റെ സുന്ദരമായ തല കാരണം മമ്മൂക്ക ഖേദം പ്രകടിപ്പിക്കേണ്ടി വന്നതിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു'; ജൂഡ് ആന്‍റണി ജോസഫ്
Next Article
advertisement
ഭൂട്ടാൻ വാഹനക്കടത്ത് വിവരിക്കുന്നതിനിടെ വന്ന ഫോൺ കോളിൽ  വാർത്താ സമ്മേളനം നിർത്തി കമ്മീഷണര്‍
ഭൂട്ടാൻ വാഹനക്കടത്ത് വിവരിക്കുന്നതിനിടെ വന്ന ഫോൺ കോളിൽ വാർത്താ സമ്മേളനം നിർത്തി കമ്മീഷണര്‍
  • ഭൂട്ടാനിൽ നിന്ന് അനധികൃതമായി കേരളത്തിൽ എത്തിച്ച 200ഓളം വാഹനങ്ങളിൽ 36 എണ്ണം കസ്റ്റംസ് പിടിച്ചെടുത്തു.

  • മലയാള സിനിമാ നടന്മാർ ഉൾപ്പെടെയുള്ളവർ അനധികൃതമായി കൊണ്ടുവന്ന വാഹനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് കസ്റ്റംസ്.

  • വാഹനങ്ങൾ ഇറക്കുമതി ചെയ്തതിൽ കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെ ഉണ്ടോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement