Djinn | 'ചതുരം' റിലീസിന് പിന്നാലെ സിദ്ധാർഥ് ഭരതന്റെ 'ജിന്ന്' പ്രദർശനത്തിനെത്തുന്നു; നായകൻ സൗബിൻ ഷാഹിർ

Last Updated:

ലാലപ്പൻ എന്ന മനുഷ്യന്റെ താളം തെറ്റിയ മനസിന്റെ സഞ്ചാരമാണ് ചിത്രം

ജിന്ന്
ജിന്ന്
സ്വാസിക വിജയ് പ്രധാന വേഷം ചെയ്ത ‘ചതുരം’ റിലീസിന് പിന്നാലെ അടുത്ത ചിത്രവും തിയേറ്ററിലെത്തിക്കാൻ സിദ്ധാർഥ് ഭരതൻ. സ്ട്രൈറ്റ് ലൈൻ സിനിമാസിന്റെ ബാനറിൽ സുധീർ വി.കെ., മനു വലിയവീട്ടിൽ എന്നിവർ നിർമ്മിച്ച് സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത ‘ജിന്ന്’ (Djinn) ഡിസംബർ 30 റിലീസ് ചെയ്യും. സൗബിൻ ഷാഹിർ (Soubin Shahir) നായകനാകുന്ന ചിത്രം ലാലപ്പൻ എന്ന മനുഷ്യന്റെ താളം തെറ്റിയ മനസിന്റെ സഞ്ചാരമാണ് വരച്ചു കാണിക്കുന്നത്. സൗബിനെ കൂടാതെ ശാന്തി ബാലചന്ദ്രൻ, ഷൈൻ ടോം ചാക്കോ, നിഷാന്ത് സാഗർ, സാബു മോൻ, ലിയോണ ലിഷോയ്, ഷറഫുദ്ദീൻ, കെ.പി.എ.സി. ലളിത, ജാഫർ ഇടുക്കി തുടങ്ങിയവർ അഭിനയിക്കുന്നു.
advertisement
‘കലി’ എന്ന ചിത്രത്തിന് ശേഷം രാജേഷ് ഗോപിനാഥ് തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഗിരീഷ് ഗംഗാധരനാണ്. സംഗീതം- പ്രശാന്ത് പിള്ള. മൃദുൽ വി. നാഥ്‌, ചിത്രാംഗത കുറുപ്പ്, ബിജോയീ ബിച്ചു, നദീം, ജോഷ്വിൻ ജോയ് എന്നിവരാണ് സഹ നിർമ്മാതാക്കൾ. ജംനീഷ് തയ്യിലാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.
എഡിറ്റർ- ദീപു ജോസഫ്, ആർട്ട് – ഗോകുൽ ദാസ്, അഖിൽ രാജ്, കോസ്റ്റ്യും- മഷർ ഹംസ, മേക്കപ്പ്- ആർ.ജി. വയനാടൻ, പ്രൊഡക്ഷൻ കോണ്ട്രോളർ മനോജ് കാരന്തൂർ. പി.ആർ.ഒ. – വാഴൂർ ജോസ്, മഞ്ജു ഗോപിനാഥ്, മാർക്കറ്റിങ്ങ് സ്ട്രാറ്റജി- കണ്ടെന്റ് ഫാക്ടറി മീഡിയ. സ്‌ട്രൈറ്റ് ലൈൻ സിനിമാസാണ് ചിത്രം വിതരണം ചെയ്യുന്നത്.
advertisement
Summary: Sidharth Bharathan is prepared for the back-to-back release of his two films. The December release of Djinn, which has Soubin Shahir in the lead role, will follow Swasika Vijay’s Chathuram. Lalappan, a character with a troubled mentality and hallucinations, is portrayed in the plot. Late actor KPAC also appears in the movie. Lalitha has a notable character in the movie
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Djinn | 'ചതുരം' റിലീസിന് പിന്നാലെ സിദ്ധാർഥ് ഭരതന്റെ 'ജിന്ന്' പ്രദർശനത്തിനെത്തുന്നു; നായകൻ സൗബിൻ ഷാഹിർ
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement