Sita Ramam | ദുൽഖർ സൽമാൻ ചിത്രം 'സീതാരാമം' ഗൾഫിൽ നിരോധിച്ചു

Last Updated:

ദുൽഖർ ചിത്രങ്ങൾക്ക് ഗൾഫ് വിപണി വളരെ വലുതാണ്

സീതാരാമം
സീതാരാമം
ദുൽഖർ സൽമാൻ (Dulquer Salmaan) നായകനാകുന്ന റൊമാന്റിക് ചിത്രം സീതാരാമം ആഗസ്റ്റ് അഞ്ചിന് തീയറ്ററുകളിൽ റിലീസിന് ഒരുങ്ങവേ ചിത്രത്തിന് ഗൾഫിൽ പ്രദർശനാനുമതി നിഷേധിച്ചു. ദുൽഖർ ചിത്രങ്ങൾക്ക് ഗൾഫ് വിപണി വളരെ വലുതാണ്. യു എ ഈയിൽ ചിത്രം വീണ്ടും സെൻസറിങ്‌ നടത്തുവാനായി സമർപ്പിച്ചിട്ടുണ്ട്. ദുൽഖർ സൽമാൻ നായകനാകുന്ന റൊമാന്റിക് ചിത്രം സീതാരാമം ആഗസ്റ്റ് അഞ്ചിന് തീയറ്ററുകളിൽ റിലീസിന് ഒരുങ്ങവേ ചിത്രത്തിന് ഗൾഫിൽ പ്രദർശനാനുമതി നിഷേധിച്ചു. ദുൽഖർ ചിത്രങ്ങൾക്ക് ഗൾഫ് വിപണി വളരെ വലുതാണ്. യു എ ഈയിൽ ചിത്രം വീണ്ടും സെൻസറിങ്‌ നടത്തുവാനായി സമർപ്പിച്ചിട്ടുണ്ട്.
ദുൽഖർ സൽമാൻ, മൃണാൾ താക്കൂർ, രശ്മിക മന്ദാന, സുമന്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വൈജയന്തി മൂവീസിന്റെ ബാനറിൽ ഹനു രാഘവപുടി സംവിധാനം നിർവഹിക്കുന്ന സീതാരാമം ആഗസ്റ്റ് അഞ്ചിനാണ് തീയറ്ററുകളിൽ എത്തുന്നത്. തെലുങ്ക്, തമിഴ് മലയാളം എന്നീ ഭാഷകളിലാണ് ഈ റൊമാന്റിക് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. സല്യൂട്ട്, ഹേ സിനാമിക, കുറുപ്പ് എന്നിവയാണ് അവസാനമായി പ്രേക്ഷകരിലേക്ക് എത്തിയ ദുൽഖർ ചിത്രങ്ങൾ.
advertisement
ലഫ്റ്റനന്റ് റാം എന്ന കഥാപാത്രമായി ദുൽഖർ സൽമാൻ എത്തുന്ന ചിത്രം കാശ്മീർ, ഹൈദരാബാദ് എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരിച്ചത്. വിശാൽ ചന്ദ്രശേഖർ ചിത്രത്തിന്റെ സംഗീതസംവിധാനവും പി.എസ്. വിനോദ്, ശ്രേയസ് കൃഷ്ണ എന്നിവർ ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു. കോട്ടഗിരി വെങ്കിടേശ്വര റാവുവാണ് എഡിറ്റിങ് നടത്തിയിരിക്കുന്നത്. തരുൺ ഭാസ്‌കർ, ഗൗതം വാസുദേവ് മേനോൻ, ഭൂമിക ചൗള തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
ദുൽഖർ സൽമാൻ, മൃണാൾ താക്കൂർ, രശ്മിക മന്ദന്ന, സുമന്ത്, ഗൗതം മേനോൻ, പ്രകാശ് രാജ്, തരുൺ ഭാസ്‌ക്കർ, ശത്രു, ഭൂമിക ചൗള, രുക്മിണി വിജയ് കുമാർ, സച്ചിൻ ഖേദേക്കർ, മുരളി ശർമ്മ, വെണ്ണല കിഷോർ എന്നിങ്ങനെ ഒരു വമ്പൻ താരനിര തന്നെ ചിത്രത്തിൽ വേഷമിടുന്നു.
advertisement
നിർമ്മാതാക്കൾ: അശ്വിനി ദത്ത്, ബാനർ: സ്വപ്ന സിനിമ, വൈജയന്തി മൂവീസ് ആണ് അവതരണം, പ്രൊഡക്ഷൻ ഡിസൈൻ: സുനിൽ ബാബു, കലാസംവിധാനം: വൈഷ്ണവി റെഡ്ഡി, ഫൈസൽ അലി ഖാൻ, കോസ്റ്റ്യൂം ഡിസൈനർ: ശീതൾ ശർമ്മ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഗീതാ ഗൗതം, പിആർഒ: ആതിര ദിൽജിത്.
Summary: Dulquer Salmaan movie Sita Ramam released banned in Gulf countries. The film is slated for a release on August 5
മലയാളം വാർത്തകൾ/ വാർത്ത/Film/
Sita Ramam | ദുൽഖർ സൽമാൻ ചിത്രം 'സീതാരാമം' ഗൾഫിൽ നിരോധിച്ചു
Next Article
advertisement
Love Horoscope September 22 |നിങ്ങളെ സന്തോഷിപ്പിക്കാന്‍ കഴിയുന്ന ഒരാളെ തിരഞ്ഞെടുക്കുക; ബന്ധം കൂടുതല്‍ ശക്തമാകും: ഇന്നത്തെ പ്രണയഫലം അറിയാം
നിങ്ങളെ സന്തോഷിപ്പിക്കാന്‍ കഴിയുന്ന ഒരാളെ തിരഞ്ഞെടുക്കുക; ബന്ധം കൂടുതല്‍ ശക്തമാകും: ഇന്നത്തെ പ്രണയഫലം അറിയാം
  • നിങ്ങളുടെ പങ്കാളിയോട് ഇന്ന് നിങ്ങളുടെ ഹൃദയം തുറന്നിരിണം

  • യഥാര്‍ത്ഥ സ്‌നേഹത്തോടൊപ്പം സമയം ചെലവഴിക്കുന്നത് മെച്ചപ്പെടുത്തുക

  • വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 സെപ്റ്റംബര്‍ 22-ലെ പ്രണയഫലം അറിയാം

View All
advertisement