പ്ലസ് വൺ വിദ്യാർത്ഥിനിയുടെ 'ക്ലാസ്സ് - ബൈ എ സോള്‍ജ്യര്‍' സിനിമയിലെ ഗാനം ഇന്ത്യൻ ആർമിക്ക് സമർപ്പിച്ചു

Last Updated:

ചിത്രത്തിലെ രാഷ്ട്രപതാകയെ പ്രകീർത്തിച്ചു കൊണ്ടുള്ള ഗാനം  സംവിധായിക ഇന്ത്യൻ ആർമിക്ക് സമർപ്പിച്ചു

വിജയ് യേശുദാസ് (Vijay Yesudas), മീനാക്ഷി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ ചിന്മയി നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ക്ലാസ്സ് – ബൈ എ സോള്‍ജ്യര്‍’ (Class by a Soldier) ചിത്രത്തിലെ രാഷ്ട്രപതാകയെ പ്രകീർത്തിച്ചു കൊണ്ടുള്ള ഗാനം  സംവിധായിക ഇന്ത്യൻ ആർമിക്ക് സമർപ്പിച്ചു. സ്വാതന്ത്ര്യ ദിനത്തിൻറെ ഭാഗമായി റിലീസ് ചെയ്തിരിക്കുന്ന ഗാനം  തിരുവനന്തപുരം പാങ്ങോട് മിലിട്ടറി ക്യാമ്പിൽ എത്തി ആർമിക്ക് സമർപ്പിച്ചതായി അറിയിച്ചുകൊണ്ടുള്ള ലെറ്റർ  ബ്രിഗേഡിയർ ലളിത് ശർമ്മയിക്ക് നല്കി.
തുടർന്ന്  ചിത്രത്തിൻ്റെ പോസ്റ്റർ  ഫലകം ബ്രിഗേഡിയർ ലളിത് ശർമ്മ സംവിധായക ചിന്മയി നായറിൽ നിന്നും ഏറ്റുവാങ്ങി. സേനാംഗങ്ങൾ ചിന്മയ നായരെ അഭിനന്ദിച്ചു.
ളാക്കാട്ടൂർ എം.ജി.എം ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ ഹുമാനിറ്റീസ് വിദ്യാർത്ഥിനിയായ ചിന്മയി ക്ലാസ്സ് – ബൈ എ സോള്‍ജ്യര്‍’എന്ന ചിത്രത്തിലൂടെ  സംവിധായികയായി മാറിയിരിക്കുകയാണ്.  ഗായകനും നടനുമായ വിജയ് യേശുദാസ് ഈ ചിത്രത്തില്‍ സൈനിക നായക കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.
advertisement
ചിത്രം ‘സാഫ്‌നത്ത് ഫ്‌നെയാ‘ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ സാബു കുരുവിളയും പ്രകാശ് കുരുവിളയും ചേർന്ന് നിർമ്മിച്ചിരിക്കുന്നു. കവിപ്രസാദ് ഗോപിനാഥ്, ശ്യാം എനത്ത്, ഡോക്ടര്‍പ്രമീള ദേവി എന്നിവരുടെ വരികള്‍ക്ക് എസ് ആര്‍ സൂരജ് സംഗീതം പകരുന്നു. മാജിക് ഫ്രെയിംസിലൂടെ ലിസ്റ്റിൻ സ്റ്റീഫൻ ആണ് ഗാനങ്ങൾ റിലീസ് ചെയ്യുന്നത്.
കലാഭവൻ ഷാജോൺ, മീനാക്ഷി, ശ്വേത മേനോൻ, ഡ്രാക്കുള സുധീർ, കലാഭവൻ പ്രജോദ്, ഗായത്രി വിജയലക്ഷ്മി, ഡോ. പ്രമീളാദേവി, വിമൽ രാജ്, ഹരി പത്തനാപുരം, ബ്രിൻ്റാ ബെന്നി, ജിഫ്ന, റോസ് മരിയ, ജെഫ് എസ് കുരുവിള, ഐശ്വര്യ, മരിയ ജെയിംസ്, സജിമോൻ പാറയിൽ, അനുദേവ് കൂത്തുപറമ്പ്, മാധവ് കൃഷ്ണ അടിമാലി, ജയന്തി നരേന്ദ്രനാഥ്, മേഘ ഉത്തമൻ, ലിജോ മധുരവേലി, ധനലക്ഷ്മി തുടങ്ങി പ്രമുഖതാരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു.
advertisement
സ്‌കൂൾ പശ്ചാത്തലത്തിൽ ഒരുക്കുന്ന സിനിമയുടെ തിരക്കഥ ഒരുക്കിയത് അനിൽരാജാണ്. ഛായാഗ്രഹണം ബെന്നി ജോസഫ് നിർവ്വഹിക്കുന്നു. എഡിറ്റർ – റക്സ്ൺ ജോസഫ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ – സുഹാസ് അശോകന്‍.
പ്രൊഡക്ഷന്‍ കണ്‍ട്രോളർ – മന്‍സൂര്‍ അലി.കൗൺസിലിംഗ് സ്ക്രിപ്റ്റ് – ഉഷ ചന്ദ്രൻ (ദുബൈ )കല – ത്യാഗു തവന്നൂര്‍. മേക്കപ്പ് – പ്രദീപ് രംഗൻ. കോസ്റ്റ്യൂം – സുകേഷ് താനൂര്‍. അസ്സി ഡയറക്ടർ – ഷാൻ അബ്ദുൾ വഹാബ്,അലീഷ ലെസ്സ്ലി റോസ്, പി. ജിംഷാർ. ബി ജി എം – ബാലഗോപാൽ. കൊറിയോഗ്രാഫർ – പപ്പു വിഷ്ണു, വിഎഫ്എക്‌സ് – ജിനേഷ് ശശിധരന്‍ (മാവറിക്‌സ് സ്റ്റുഡിയോ).ആക്ഷൻ – ബ്രൂസിലിരാജേഷ്. ഫിനാൻസ് കൺട്രോളർ – അഖിൽ പരക്ക്യാടൻ, ധന്യ അനിൽ. സ്റ്റില്‍സ് – പവിന്‍ തൃപ്രയാര്‍, ഡിസൈനർ – പ്രമേഷ് പ്രഭാകര്‍. ക്യാമറ അസോസിയേറ്റ് – രതീഷ് രവി.
മലയാളം വാർത്തകൾ/ വാർത്ത/Film/
പ്ലസ് വൺ വിദ്യാർത്ഥിനിയുടെ 'ക്ലാസ്സ് - ബൈ എ സോള്‍ജ്യര്‍' സിനിമയിലെ ഗാനം ഇന്ത്യൻ ആർമിക്ക് സമർപ്പിച്ചു
Next Article
advertisement
Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement