ഗൃഹനാഥനിലെ അനിതക്ക് ശേഷം സോണിയ അഗർവാൾ മലയാളത്തിൽ വീണ്ടും; ചിത്രം 'ബിഹൈൻഡ്ഡ്'

Last Updated:

നിർമ്മാതാവും ചലച്ചിത്രതാരവുമായ വിജയ് ബാബുവിൻ്റെയും, ഫ്രൈഡെ ഫിലിംസിൻ്റെയും സോഷ്യൽ മീഡിയയിലൂടെയാണ് റിലീസ് ചെയ്തത്

ബിഹൈൻഡ്ഡ്
ബിഹൈൻഡ്ഡ്
തെന്നിന്ത്യൻ താരം സോണിയ അഗർവാൾ (Sonia Agarwal) ഒരു പതിറ്റാണ്ടിന് ശേഷം വീണ്ടും മലയാളത്തിൽ എത്തുന്നു. പാവക്കുട്ടി ക്രിയേഷൻസിൻ്റെ ബാനറിൽ ഷിജ ജിനു നിർമിച്ച് അമന്‍ റാഫി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘ബിഹൈൻഡ്ഡ്’ എന്നാണ് പേരിട്ടിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ എത്തുന്ന ചിത്രത്തിൽ സോണിയ അഗര്‍വാളിനെക്കൂടാതെ ജിനു ഇ. തോമസ്, മെറീന മൈക്കിൾ എന്നിവരാണ് ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി.
നിർമ്മാതാവും ചലച്ചിത്രതാരവുമായ വിജയ് ബാബുവിൻ്റെയും, ഫ്രൈഡെ ഫിലിംസിൻ്റെയും സോഷ്യൽ മീഡിയയിലൂടെയാണ് റിലീസ് ചെയ്തത്. ചിത്രത്തിൽ നോബി മാർക്കോസ്, സിനോജ് വർഗീസ്, അമൻ റാഫി, സുനിൽ സുഖദ, വി.കെ. ബൈജു, ശിവജി ഗുരുവായൂർ, കണ്ണൻ സാഗർ, ജെൻസൺ ആലപ്പാട്ട്, ശിവദാസൻ മാറമ്പിള്ളി, അമ്പിളി സുനിൽ തുടങ്ങിയവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
advertisement
ഷിജ ജിനു തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും നിർവഹിച്ചിരിക്കുന്നത്. മകളെ ജീവന് തുല്യം സ്നേഹിക്കുന്ന അമ്മയും കുടുംബവും, ഒരു പ്രത്യേക സാഹചര്യത്തിൽ നേരിടേണ്ടി വരുന്ന ഭയപ്പെടുതുന്ന അനുഭവങ്ങളെ അതിജീവിക്കാൻ ഉള്ള ശ്രമവും, അതിൻ്റെ പ്രത്യാഘാതവുമെല്ലാം വിഷയമാകുന്ന ‘ബിഹൈൻഡ്ഡ്’ ഒരു ഹൊറർ സസ്പെൻസ് ത്രില്ലറാണ്. റിലീസിന് തയ്യാറെടുക്കുന്ന ഈ സിനിമയുടെ ഛായാഗ്രഹണം സന്ദീപ് ശങ്കർദാസും, ടി. ഷമീർ മുഹമ്മദും ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്. ‘ഗൃഹനാഥൻ’ സിനിമയിലെ അനിത എന്ന വേഷമാണ് ഇതിനു തൊട്ടുമുൻപായി സോണിയ മലയാളത്തിൽ അവതരിപ്പിച്ചത്.
advertisement
മുരളി അപ്പാടത്തും, സണ്ണി മാധവനും, ആരിഫ് അൻസാറും ചേർന്ന് സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു. എഡിറ്റർ: വൈശാഖ് രാജൻ, ബി.ജി.എം.: മുരളി അപ്പാടത്ത്, ലിറിക്സ്: ഷിജ ജിനു, ആരിഫ് അൻസാർ, ഇമ്രാൻ ഖാൻ, ആർട്ട്: സുബൈർ സിന്ദഗി, കോസ്റ്റ്യൂം: സജിത്ത് മുക്കം, മേക്കപ്പ്: സിജിൻ, പ്രൊഡക്ഷൻ കൺട്രോളർ: ഷൌക്കത്ത് മന്നലാംകുന്ന്, ആക്ഷൻ: ബ്രൂസ്ലി രാജേഷ്, കൊറിയോഗ്രാഫി: കിരൺ ക്രിഷ്, ഡി.ഐ: ബിലാൽ റഷീദ് (24 സെവൻ), സൗണ്ട് ഡിസൈൻ: കരുൺ പ്രസദ്, സ്റ്റുഡിയോ: സൗണ്ട് ബ്രൂവറി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: വൈശാഖ് എം സുകുമാരൻ, വി.എഫ്.എക്സ്: ശ്രീനാഥ്, സ്റ്റിൽസ്: ആഞ്ചോ സി രാജൻ, വിദ്യുദ് വേണു, പി.ആർ.ഓ: പി. ശിവപ്രസാദ്, ഡിജിറ്റൽ മാർക്കറ്റിങ്: ബി.സി. ക്രിയേറ്റീവ്സ്, ഡിസൈൻസ്: മനു ഡാവിഞ്ചി.
advertisement
പൂമല, കുട്ടിക്കാനം, ഏലപ്പാറ, വാഗമൺ എന്നിവിടങ്ങളിലായി ഷൂട്ടിങ് പൂർത്തിയാക്കിയ ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു.
Summary: Actor Sonia Agarwal makes a return to Malayalam cinema with the movie Behindd. The last time she appeared in a Malayalam cinema was a decade ago
മലയാളം വാർത്തകൾ/ വാർത്ത/Film/
ഗൃഹനാഥനിലെ അനിതക്ക് ശേഷം സോണിയ അഗർവാൾ മലയാളത്തിൽ വീണ്ടും; ചിത്രം 'ബിഹൈൻഡ്ഡ്'
Next Article
advertisement
Asia Cup 2025 | പാകിസ്ഥാൻ ദേശീയ ഗാനത്തിന് പകരം 'ജലേബി ബേബി'; അന്തംവിട്ട് പാക് താരങ്ങൾ
Asia Cup 2025 | പാകിസ്ഥാൻ ദേശീയ ഗാനത്തിന് പകരം 'ജലേബി ബേബി'; അന്തംവിട്ട് പാക് താരങ്ങൾ
  • പാക് ദേശീയ ഗാനത്തിന് പകരം 'ജലേബി ബേബി' പ്ലേ ചെയ്തതോടെ പാക് താരങ്ങൾ ആശയക്കുഴപ്പത്തിലായി.

  • സംഘാടകർ തെറ്റ് തിരുത്തിയെങ്കിലും പാക് താരങ്ങളുടെ ആശയക്കുഴപ്പത്തിന്റെ ദൃശ്യങ്ങൾ വൈറലായി.

  • മത്സരത്തിൽ ഇന്ത്യ 7 വിക്കറ്റിന് പാകിസ്ഥാനെ തോൽപ്പിച്ചതോടെ പാക് ടീമിന് ആകെ നാണക്കേടായി.

View All
advertisement