• HOME
  • »
  • NEWS
  • »
  • film
  • »
  • മുഴുക്കുടിയനിലേക്ക് ഒരു പരകായ പ്രവേശം; 'വെള്ളം' പോസ്റ്ററിൽ ജയസൂര്യയുടെ വേറിട്ട ലുക്ക്

മുഴുക്കുടിയനിലേക്ക് ഒരു പരകായ പ്രവേശം; 'വെള്ളം' പോസ്റ്ററിൽ ജയസൂര്യയുടെ വേറിട്ട ലുക്ക്

Special poster of Jayasurya movie Vellam is out | 'ക്യാപ്റ്റൻ' സിനിമയ്ക്കു ശേഷം ജയസൂര്യയും സംവിധായകൻ പ്രജേഷ് സെന്നും ഒന്നിക്കുന്ന ചിത്രമാണ് 'വെള്ളം: ദ എസൻഷ്യൽ ഡ്രിങ്ക്'

ജയസൂര്യ

ജയസൂര്യ

  • Share this:
    ഫുട്ബോൾ താരം വി.പി. സത്യന്റെ ജീവിതകഥ ആസ്‌പദമാക്കി പുറത്തിറങ്ങിയ 'ക്യാപ്റ്റൻ' സിനിമയ്ക്കു ശേഷം ജയസൂര്യയും സംവിധായകൻ പ്രജേഷ് സെന്നും ഒന്നിക്കുന്ന ചിത്രമാണ് 'വെള്ളം: ദ എസൻഷ്യൽ ഡ്രിങ്ക്'. ഒരു മുഴുക്കുടിയന്റെ വേഷത്തിലാണ് ജയസൂര്യ 'വെള്ളം' സ്പെഷ്യൽ പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്.

    "ഞാൻ ഇതുവരെ ചെയ്തതിൽവെച്ച് ഏറ്റവും ചലഞ്ചിംഗ് ആയ കഥാപാത്രമാണ് വെള്ളത്തിലെ നായകൻ. നമുക്കിടയിൽ ജീവിക്കുന്ന ഒരു മനുഷ്യന്റെ വ്യത്യസ്തമായ ഭൂതകാലം, അതാണ് ഈ വെള്ളം. ഒരു കാര്യം ഉറപ്പ് തരാൻ കഴിയും. നമ്മുടെ കുടുംബത്തിൽ, അല്ലെങ്കിൽ കൂട്ടുകാരിൽ, അതുമല്ലെങ്കിൽ നമ്മുടെ പരിചയത്തിൽ, ഇയാളുടെ സ്വഭാവമുള്ള ഒരാൾ കാണും തീർച്ച." സിനിമയെയും കഥാപാത്രത്തെയും പറ്റിയുള്ള ജയസൂര്യയുടെ വാക്കുകൾ.



    സംയുക്ത മേനോനാണ് നായിക. സിദ്ദിഖ്, ബൈജു, സന്തോഷ് കീഴാറ്റൂര്‍, ഇടവേള ബാബു, ബാബു അന്നൂർ, നിര്‍മ്മല്‍ പാലാഴി, ശ്രീലക്ഷ്മി, സ്നേഹ പാലേരി, പ്രിയങ്ക, ജോണി ആന്‍റണി, ജിൻസ് ഭാസ്കർ, സിനിൽ സൈനുദ്ദീൻ തുടങ്ങിയവരും മുപ്പതോളം പുതുമുഖങ്ങളും ചിത്രത്തിൽ വേഷമിടുന്നുണ്ട്.

    ഫ്രണ്ട്ലി പ്രാെഡക്ഷന്‍സിന്റെ ബാനറില്‍ ജോസ്കുട്ടി മഠത്തില്‍, യദു കൃഷ്ണ, രഞ്ജിത് മണബ്രക്കാട്ട് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. റോബി വർഗീസ് രാജ് ഛായാഗ്രഹണം. എഡിറ്റിംഗ് ബിജിത്ത് ബാല. സെന്‍ട്രല്‍ പിക്ച്ചേഴ്സ് ആണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്.
    Published by:user_57
    First published: