സാന്റാക്ളോസിന് അലംകൃതയുടെ സന്ദേശം; പോസ്റ്റുമായി സുപ്രിയ മേനോൻ
- Published by:user_57
- news18-malayalam
Last Updated:
Supriya Menon posts daughter Alamkrutha's message to Santa | സാന്റയോട് തന്റെ ആവശ്യം അറിയിച്ച് പൃഥ്വിരാജിന്റെ മകൾ അലംകൃത
ഒരുപാട് കാര്യങ്ങളെക്കുറിച്ച് അറിയാൻ ജിജ്ഞാസയുള്ള കുട്ടിയാണ് പൃഥ്വിരാജിന്റെ മകൾ അലംകൃത. കോവിഡ് വന്നപ്പോൾ വാക്സിൻ വരാനും, നല്ല കാലം തിരികെ വരാനുമെല്ലാം അല്ലി എന്ന് വിളിക്കുന്ന അലംകൃത ഓരോരോ കുറിപ്പുകൾ എഴുതിയിരുന്നു. അച്ഛനും അമ്മയും മകളുടെ കുഞ്ഞു ചിന്തകളെ പോസ്റ്റ് ചെയ്ത് പ്രോത്സാഹിപ്പിക്കാറുമുണ്ട്.
ഇംഗ്ലീഷിലാണ് അല്ലി തന്റെ കുഞ്ഞ് ചിന്തകൾ കോറിയിടുക. ഇതേ പ്രായത്തിൽ തനിക്കറിയാമായിരുന്ന ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനത്തേക്കാൾ കൂടുതൽ മെച്ചപ്പെട്ടതാണ് അല്ലിയുടെ ഇംഗ്ലീഷ് എന്ന് അച്ഛൻ പൃഥ്വിരാജ് തന്നെ സാക്ഷ്യപ്പെടുത്തുകയും ചെയ്തു.
അഞ്ച് വയസ്സിൽ താൻ ഇത്രയും നല്ല രീതിയിൽ എഴുതിയിരുന്നില്ല എന്ന് പൃഥ്വിരാജ് പറയുകയുണ്ടായി. ഇപ്പോൾ ആറു വയസ്സുണ്ട് അലംകൃതയ്ക്ക്.
ചില്ലറ അക്ഷരത്തെറ്റ് മാറ്റിനിർത്തിയാൽ അല്ലിയുടെ ഇംഗ്ലീഷ് ഒരു കുഞ്ഞിന്റെ പ്രായത്തിൽ മികച്ചതുമാണ്.
ക്രിസ്തുമസ് വേളയിൽ അല്ലിക്ക് പറയാനുള്ളത് സാന്റയോടാണ്. അമ്മയുടെ സോഫയിൽ ഇരുന്നു അല്ലി പറയുന്നത് കേൾക്കണം. ഫ്രോസൺ സിനിമയിലെ അന്ന എന്ന പാവയെയാണ് അല്ലിക്ക് സമ്മാനമായി വേണ്ടിയത്.
advertisement
advertisement
തന്റെ ആവശ്യം സാന്റ കേട്ടോ എന്നറിയില്ല, എന്തായാലും അമ്മ സുപ്രിയ കേട്ടു. അല്ലിക്ക് സർപ്രൈസ് ആയി അന്ന പാവയെ നൽകാൻ സുപ്രിയ ഓർഡർ കൊടുത്ത് കഴിഞ്ഞു. പക്ഷെ ന്യൂഇയർ സമ്മാനമായാവും പാവ എത്തുക.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Dec 24, 2020 10:57 PM IST










