• HOME
 • »
 • NEWS
 • »
 • film
 • »
 • Kochaal movie | കൃഷ്ണശങ്കറിന്റെ പോലീസ് വേഷം; 'കൊച്ചാൾ' സിനിമയുടെ ടീസർ പുറത്തിറങ്ങി

Kochaal movie | കൃഷ്ണശങ്കറിന്റെ പോലീസ് വേഷം; 'കൊച്ചാൾ' സിനിമയുടെ ടീസർ പുറത്തിറങ്ങി

Teaser drops for Krishna Sankar movie Kochaal | ശ്രീക്കുട്ടൻ എന്നാണ് കൃഷ്ണശങ്കർ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്

കൊച്ചാൾ

കൊച്ചാൾ

 • Share this:
  യുവ നടൻ കൃഷ്ണശങ്കറിനെ നായകനാക്കി ശ്യാം മോഹന്‍ സംവിധാനം ചെയ്യുന്ന 'കൊച്ചാള്‍' എന്ന ചിത്രത്തിന്റെ ടീസർ റിലീസായി. ശ്രീക്കുട്ടൻ എന്നാണ് കൃഷ്ണശങ്കർ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഷെെന്‍ ടോം ചാക്കോ, മുരളി ഗോപി, ഇന്ദ്രൻസ്, വിജയരാഘവൻ, രഞ്ജി പണിക്കർ, ശബരീഷ് വർമ്മ, ഗോകുലൻ, കൊച്ചുപ്രേമൻ, ചെമ്പിൽ അശോകൻ, അസീം ജമാൽ, വിജയൻ കാരന്തൂർ, വി.കെ. ബൈജു, അസീസ് നെടുമങ്ങാട്, സജീവ് കുമാർ, അൽത്താഫ്, ബിനോയ് നമ്പാല, ജിസ് ജോയ്, ബാബു അന്നൂർ, നായിഫ് മുഹമ്മദ്, അരുൺ പുനലൂർ, ലിമു ശങ്കർ, ചൈതന്യ പ്രതാപ്, ശ്രീലക്ഷ്മി, ആര്യ സലീം, അഞ്ജലി നായർ, നീനാ കുറുപ്പ്, സേതുലക്ഷ്മി, സീനത്ത്, തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.

  സിയാറ ടാക്കീസിന്റെ ബാനറില്‍ ദീപ് നാഗ്ഡ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ, തിരക്കഥ,സംഭാഷണം എന്നിവ മിഥുന്‍ പി. മദനന്‍, പ്രജിത്ത് കെ. പുരുഷന്‍ എന്നിവര്‍ എഴുതുന്നു. ജോമോന്‍ തോമസ്സ്, അരുൺ ഭാസ്കർ എന്നിവർ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സന്തോഷ്‌ വർമ്മയുടെ വരികള്‍ക്ക് ജയ്ഹരി, ഇസ് ക്രാ എന്നിവർ സംഗീതം പകരുന്നു.

  പ്രദീപ് കുമാർ, ആന്റണി ദാസൻ, യദു കൃഷ്ണൻ, നിത്യ മാമൻ, തുടങ്ങിയവരാണ് ഗായകർ. പശ്ചാത്തല സംഗീതം- മണികണ്ഠൻ അയ്യപ്പ, എഡിറ്റര്‍- ബിജീഷ് ബാലകൃഷ്ണന്‍, എക്സിക്യൂട്ടീവ് പ്രാെഡ്യുസര്‍- ലളിത കുമാരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജിനു പി.കെ., കല- ത്യാഗു തവനൂര്‍, മേക്കപ്പ്- റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം- നിസ്സാര്‍ റഹ്മത്ത്, സ്റ്റില്‍സ്-ഡോനി സിറിള്‍ പ്രാക്കുഴി, പരസ്യകല- ആനന്ദ് രാജേന്ദ്രൻ, ആക്ഷൻ- മാഫിയ ശശി, സൗണ്ട് ഡിസൈൻ- ജൂബിൻ എ.ബി., ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- സുധീഷ് ചന്ദ്രന്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- വിമല്‍ വിജയ്, റിനോയി ചന്ദ്രൻ, ഫിനാൻസ് കൺട്രോളർ- ബിബിൻ സേവ്യർ, പി.ആർ.ഒ.- എ.എസ്. ദിനേശ്.  Also read: Kanakarajyam | ഇന്ദ്രൻസും മുരളി ഗോപിയും; 'കനകരാജ്യം' ചിത്രീകരണം പൂർത്തിയായി

  അജിത് വിനായക ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത് നിർമ്മിച്ച്, സാഗർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന കനകരാജ്യം (Kanakarajyam) എന്ന ചിത്രത്തിൻ്റെ ചിത്രീകരണം, കൊട്ടാരക്കര, കുണ്ടറ, കൊല്ലം ഭാഗങ്ങളിലായി പൂർത്തിയായി. ഇന്ദ്രൻസ് (Indrans), മുരളി ഗോപി (Murali Gopy) എന്നിവർ മുഖ്യവേഷങ്ങൾ അവതരിപ്പിക്കുന്നു. ആലപ്പുഴയിൽ കുറച്ചു നാൾ മുമ്പു നടന്ന രണ്ട് യഥാർത്ഥ സംഭവങ്ങളെ ഏകോപിപ്പിച്ച് തികച്ചും റിയലിസ്റ്റിക്കായി അവതരിപ്പിക്കുന്നതാണീ ചിത്രം.

  സമൂഹത്തിന്റെ ആരും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ചില യാഥാർത്ഥ്യങ്ങളിലേക്കാണ് ഈ ചിത്രം വിരൽ ചൂണ്ടുന്നത്. ഇന്ദ്രൻസും മുരളി ഗോപിയുമാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

  ദിനേശ് പ്രഭാകർ, കോട്ടയം രമേഷ്, ശ്രീജിത്ത് രവി, ലിയോണാ, ആതിരാ പട്ടേൽ, ഉണ്ണി രാജ്, ജയിംസ് ഏല്യാ, അച്ചുതാനന്ദൻ, ഹരീഷ് പെങ്ങൻ, രാജേഷ് ശർമ്മ, രമ്യാ സുരേഷ്, ജോർഡി പൂഞ്ഞാർ, ശ്രീവിദ്യാ മുല്ലശ്ശേരി, ജോളി, സൈനാ കൃഷ്ണ എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
  Published by:user_57
  First published: