Tiger Nageswara Rao | എട്ടാം വയസിൽ ചോര കുടിച്ചുവളർന്നവൻ; നാടിനെ കിടുകിടാ വിറപ്പിച്ച കള്ളൻ 'ടൈഗർ നാഗേശ്വര റാവു'വിന്റെ ഗംഭീര ടീസർ
- Published by:user_57
- news18-malayalam
Last Updated:
രവി തേജയുടെ കരിയറിലെതന്നെ ഏറ്റവുമധികം ബജറ്റ് ഉള്ള ചിത്രമാണിത്
ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ‘ടൈഗര്‍ നാഗേശ്വര റാവുവിന്റെ’ (Tiger Nageswara Rao) പുതിയ ടീസര്‍ പുറത്തിറങ്ങി. ‘ടൈഗേഴ്സ് ഇന്‍വേഷന്‍’ എന്ന പേരിലുള്ള ടീസര്‍ പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്നതാണ്. ‘മാസ് മഹാരാജ’ എന്ന് വിളിപ്പേരുള്ള രവി തേജയുടെ പുതിയൊരു ഗെറ്റപ്പും പ്രകടനശൈലിയുമാണ് ടീസറില്‍ പ്രേക്ഷകര്‍ക്ക് കാണാനാവുക. മികച്ച അഭിപ്രായത്തോടെ പുറത്തിറങ്ങി മിനിട്ടുകള്‍ക്കുള്ളില്‍ത്തന്നെ വമ്പന്‍ സ്വീകാര്യതയിലേക്കാണ് ടീസര്‍ കുതിക്കുന്നത്.
ഹൈദരാബാദ്, മുംബൈ, ഡല്‍ഹി, തുടങ്ങി രാജ്യത്തെ അനേകം സ്ഥലങ്ങളില്‍ മോഷണം നടത്തിയ സ്റ്റുവര്‍ട്ട്പുരത്തെ മോഷ്ടാവ് ടൈഗര്‍ നാഗേശ്വര റാവു മദ്രാസ് സെന്‍ട്രല്‍ ജയിലില്‍ നിന്ന് ചാടിയതിനെപ്പറ്റിയുള്ള വാര്‍ത്തയോടെയാണ് ടീസര്‍ തുടങ്ങുന്നത്. ഇത്തരമൊരു സംഭവം ആദ്യമായതിനാല്‍ പോലീസുകാര്‍ അന്ധാളിച്ചിരിക്കുകയാണ്. തുടര്‍ന്ന് ടൈഗറിന്റെ കഴിവുകളെപ്പറ്റി മുരളി ശര്‍മ അവതരിപ്പിക്കുന്ന കഥാപാത്രം ടീസറില്‍ പറയുന്നുണ്ട്. ഒരു മാസ് ഹീറോയ്ക്ക് വേണ്ടുന്ന എല്ലാ ചേരുവകളും അടങ്ങിയ ടൈഗറിനെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷ.
advertisement
വംശിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ടൈഗര്‍ നാഗേശ്വര റാവു നിര്‍മ്മിക്കുന്നത് മികച്ച സാങ്കേതിക നിലവാരത്തോടുകൂടി വലിയ സ്കെയിലില്‍ ചിത്രങ്ങള്‍ ഒരുക്കുന്നതിനു പേരുകേട്ട അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സിന്റെ ബാനറില്‍ അഭിഷേക് അഗര്‍വാള്‍ ആണ്.
നിര്‍മ്മാതാവിന്റെ സമ്പൂര്‍ണ്ണ പിന്തുണയോടെ മികച്ച രീതിയിലാണ് ചിത്രം സംവിധായകന്‍ ഒരുക്കുന്നത്. രവി തേജയുടെ കരിയറിലെതന്നെ ഏറ്റവുമധികം ബജറ്റ് ഉള്ള ചിത്രമാണിത്. ആഗോളതലത്തില്‍ ആകര്‍ഷണീയമായ കഥയും കഥാപശ്ചാത്തലവുമായതിനാല്‍, അണിയറപ്രവര്‍ത്തകര്‍ ചിത്രത്തെ പാന്‍ ഇന്ത്യന്‍ ലെവലില്‍ റിലീസ് ചെയ്യാനാണ് ഒരുങ്ങുന്നത്.
ചിത്രത്തിന്റെ ഛായാഗ്രഹണം ആര്‍ മതി ISC-യും സംഗീതസംവിധാനം ജി.വി. പ്രകാശ് കുമാറും നിര്‍വഹിക്കുന്നു. അവിനാശ് കൊല്ലയാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. സംഭാഷണം രചിച്ചിരിക്കുന്നത് ശ്രീകാന്ത് വിസ്സയും, കോ-പ്രൊഡ്യൂസര്‍ മായങ്ക് സിന്‍ഘാനിയയുമാണ്.
advertisement
നൂപുര്‍ സനോണും ഗായത്രി ഭരദ്വാജുമാണ് ചിത്രത്തില്‍ രവി തേജയുടെ നായികമാരായി എത്തുന്നത്. ഒക്ടോബര്‍ 20-ന് ദസറ ആഘോഷത്തോടനുബന്ധിച്ചാണ് ചിത്രം ലോകമെമ്പാടും റിലീസാവുക.
അഭിനേതാക്കള്‍: രവി തേജ, നൂപുര്‍ സനോണ്‍, ഗായത്രി ഭരദ്വാജ് തുടങ്ങിയവര്‍. തിരക്കഥ, സംവിധാനം: വംശി. പ്രൊഡ്യൂസര്‍: അഭിഷേക് അഗര്‍വാള്‍. പ്രൊഡക്ഷന്‍ ബാനര്‍: അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സ്. പ്രെസന്‍റര്‍: തേജ് നാരായണ്‍ അഗര്‍വാള്‍. കോ-പ്രൊഡ്യൂസര്‍: മായങ്ക് സിന്‍ഘാനിയ. സംഭാഷണം: ശ്രീകാന്ത് വിസ്സ. സംഗീതസംവിധാനം: ജി.വി. പ്രകാശ് കുമാര്‍. ഛായാഗ്രഹണം: ആര്‍ മതി ISC. പ്രൊഡക്ഷന്‍ ഡിസൈനര്‍: അവിനാശ് കൊല്ല. പി.ആര്‍.ഒ.: ആതിരാ ദില്‍ജിത്ത്.
advertisement
Summary: Ravi Teja movie Tiger Nageswara Rao comes tightly packed with every little ingredient suitable for a mass action movie. Recently a teaser titled ‘Tiger’s Invasion’ came offering a sneak peek into the film
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
August 17, 2023 5:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Tiger Nageswara Rao | എട്ടാം വയസിൽ ചോര കുടിച്ചുവളർന്നവൻ; നാടിനെ കിടുകിടാ വിറപ്പിച്ച കള്ളൻ 'ടൈഗർ നാഗേശ്വര റാവു'വിന്റെ ഗംഭീര ടീസർ


