• HOME
 • »
 • NEWS
 • »
 • film
 • »
 • Prakashan Parakkatte | കുടുംബ ബന്ധങ്ങളിലെ രസക്കാഴ്ചകളുമായി 'പ്രകാശൻ പറക്കട്ടെ' ടീസർ

Prakashan Parakkatte | കുടുംബ ബന്ധങ്ങളിലെ രസക്കാഴ്ചകളുമായി 'പ്രകാശൻ പറക്കട്ടെ' ടീസർ

Teaser drops for the movie Prakashan Parakkatte | ചിത്രത്തിന്റെ കഥ തിരക്കഥയും സംഭാഷണവും ധ്യാന്‍ ശ്രീനിവാസന്‍ എഴുതുന്നു

ടീസർ രംഗം

ടീസർ രംഗം

 • Last Updated :
 • Share this:
  ദിലീഷ് പോത്തൻ (Dileesh Pothan), മാത്യു തോമസ് (Mathew Thomas), അജു വർഗീസ് (Aju Varghese), സൈജു കുറുപ്പ് (Saiju Kurup), ധ്യാൻ ശ്രീനിവാസൻ (Dhyan Sreenivasan) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷഹദ് സംവിധാനം ചെയ്യുന്ന 'പ്രകാശൻ പറക്കട്ടെ' (Prakashan Parakkatte) എന്ന ചിത്രത്തിന്റെ ഒഫിഷ്യൽ ടീസർ റിലീസായി.

  പുതുമുഖം മാളവിക മനോജാണ് നായിക. ശ്രീജിത്ത് രവി, ഗോവിന്ദ് വി. പെെ, നിഷാ സാരംഗ് തുടങ്ങിയവർക്കൊപ്പം നടന്‍ ശ്രീജിത്ത് രവിയുടെ മകന്‍ മാസ്റ്റര്‍ ഋതുണ്‍ ജയ് ശ്രീജിത്ത് രവിയും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

  ധ്യാന്‍ ശ്രീനിവാസന്റെ അസ്സോസിയേറ്റ് ഡയറക്ടറായിരുന്ന ഷഹദിന്റെ ആദ്യ ചിത്രമാണിത്. ഫന്റാസ്റ്റിക് ഫിലിംസ്, ഹിറ്റ് മേക്കേഴ്സ് എന്റര്‍ടെെയ്മെന്റ് എന്നീ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം, ടിനു തോമസ്, അജു വർഗീസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ തിരക്കഥയും സംഭാഷണവും ധ്യാന്‍ ശ്രീനിവാസന്‍ എഴുതുന്നു.

  മനു മഞ്ജിത്, ബി.കെ. ഹരിനാരായണൻ എന്നിവരുടെ വരികൾക്ക് ഷാൻ റഹ്മാൻ സംഗീതം പകരുന്നു. ഗുരു പ്രസാദ് ചായാഗ്രഹണം നിര്‍വ്വഹിക്കുന്നു. എഡിറ്റർ- രതിൻ രാധാകൃഷ്ണൻ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സജീവ് ചന്തിരൂര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- കെ. ഡബ്ൾയൂ ടാക്കീസ്, കല- ഷാജി മുകുന്ദ്, ചമയം- വിപിൻ ഓമശ്ശേരി, വസ്ത്രാലങ്കാരം- സുജിത് സി.എസ്., സ്റ്റിൽസ്- ഷിജിൻ പി. രാജ്, പരസ്യകല- മനു ഡാവിഞ്ചി, സൗണ്ട്-ഷെഫിൻ മായൻ, പ്രൊജക്ട് ഡിസൈനർ- ദിൽ ബാബു, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- അരുണ്‍ ഡി. ജോസ്, അസോസിയേറ്റ് ഡയറക്ടര്‍- രവീഷ് നാഥ്, അസിസ്റ്റന്റ് ഡയറക്ടര്‍- ഷറഫുദ്ദീന്‍, വിഷ്ണു വിസിഗ, ജോയല്‍ ജോസഫ്, അഖില്‍, അശ്വിന്‍; സൗണ്ട്- സിങ്ക് സിനിമ, ഫിനാന്‍സ് കണ്‍ട്രോളര്‍- സുനില്‍ ടി.എസ്., ഷിബു ഡണ്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- പ്രസാദ് നമ്പിയന്‍ക്കാവ്, സഫി ആയൂർ, വിതരണം-ഫന്റാസ്റ്റിക് ഫിലിംസ് റിലീസ്, വാർത്താ പ്രചരണം- എ.എസ്. ദിനേശ്.  Also read: 'ഗായകാ നിൻ വിപഞ്ചികയിലെ ഗാനമായിരുന്നെങ്കിൽ ഞാൻ'; യേശുദാസിന്റെ സംഗീത യാത്രയ്ക്ക് പ്രണാമമർപ്പിച്ച് മോഹൻലാൽ

  പിന്നണിഗാന രംഗത്ത് ഗാനഗന്ധർവൻ കെ. ജെ. യേശുദാസിന്റെ (Yesudas) സംഗീതയാത്രയ്ക്ക് ഇന്ന് 60 വയസ്സ്. മലയാളം, തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി, ഒഡിയ, ബംഗാളി, മറാത്തി, അറബിക്, ഇംഗ്ലീഷ്, ലാറ്റിൻ, റഷ്യൻ എന്നിവയുൾപ്പെടെ വിവിധ ഇന്ത്യൻ ഭാഷകളിലായി 50,000-ലധികം ഗാനങ്ങൾ യേശുദാസ് റെക്കോർഡ് ചെയ്തിട്ടുണ്ട്. പത്മശ്രീ (1975), പത്മഭൂഷൺ (2002), പത്മവിഭൂഷൺ (2017) കൂടാതെ മികച്ച പിന്നണി ഗായകനുള്ള എട്ട് ദേശീയ അവാർഡുകളും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.

  ഈ വേളയിൽ പ്രിയപ്പെട്ട ദാസേട്ടന് പ്രണാമമർപ്പിക്കുകയാണ് നടൻ മോഹൻലാൽ (Mohanlal).

  മദ്രാസിലെ ഭരണി സ്റ്റുഡിയോയിൽ 'കാൽപ്പാടുകൾ' എന്ന സിനിമയ്ക്കായി ആദ്യ ഗാനം റെക്കോർഡ് ചെയ്തത് മുതലുള്ള നാളുകൾ ഓർത്തെടുക്കുകയാണ് മോഹൻലാൽ. 'ജാതിഭേദം മതദ്വേഷം...' എന്ന ഗാനമായിരുന്നു അത്.

  നസീർ സാറും സത്യൻ മാഷും മധു സാറും നടന്ന ആ കാൽപ്പാടുകൾ പിന്തുടരുകയാണ് താൻ എന്ന് മോഹൻലാൽ.

  സിനിമയിലെത്തും മുൻപേ ദാസേട്ടന്റെ ആരാധകനായിരുന്നു. തന്റെ മുഖം ആദ്യമായി സെല്ലുലോയിഡിൽ പതിഞ്ഞ 'തിരനോട്ടം' എന്ന സിനിമയിൽ ദാസേട്ടൻ പാടിയതിൽ തനിക്കു അഭിമാനിക്കാം എന്ന് മോഹൻലാൽ. ഒ.എൻ.വിയുടെ വരികൾക്ക് എം.ജി രാധാകൃഷ്ണൻ ഈണം പകർന്ന ഗാനം പാടിയാണ് മോഹൻലാൽ ആ ഓർമ്മ പുതുക്കിയത്.
  Published by:user_57
  First published: