പ്രവാസ ജീവിതത്തിൽ നിന്നും മടങ്ങിയെത്തിയ മലയാളികൾ എത്രപേരെ നമുക്കറിയാം. 'ഗൾഫുകാർ' എന്ന് പറയുന്നവർ എല്ലാപേരും ലക്ഷപ്രഭുവോ കോടീശ്വരനോ അല്ല എന്ന തിരിച്ചറിവ് നൽകുകയാണ് 'മകൾ' സിനിമയുടെ ട്രെയ്‌ലർ (Makal movie trailer). തൊഴിൽ നഷ്‌ടപ്പെട്ട്, ഇനി മടക്കമില്ല എന്ന നിലയിൽ നാട്ടിലേക്ക് തിരികെയെത്തുന്ന പ്രവാസിയുടെ ജീവിതവും കുടുംബവും പശ്ചാത്തലമാക്കി അണിയിച്ചൊരുക്കിയ ട്രെയ്‌ലർ ആണ് ഈ ചിത്രത്തിന്റേത്.
കുടുംബ സിനിമകളുടെ സംവിധായകനായ സത്യൻ അന്തിക്കാട് ജയറാം, മീര ജാസ്മിൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ചെയ്യുന്ന സിനിമയാണ് 'മകൾ'. 'ഞാൻ പ്രകാശൻ' ചിത്രത്തിലൂടെ ശ്രദ്ധേയയായ ദേവിക സഞ്ജയ് മകളുടെ വേഷം ചെയ്യും.
പോയവാരം ആദ്യം ‘U’ റേറ്റിംഗോടെ സെൻസർ ബോർഡ് ക്ലിയർ ചെയ്ത ചിത്രം ഇപ്പോൾ ഏപ്രിൽ 29 ന് തിയെറ്ററുകളിൽ എത്തും എന്നാണ് പ്രതീക്ഷ. ആറ് വർഷത്തിന് ശേഷം മീരാ ജാസ്മിൻ ഒരു മുഴുനീള വേഷത്തിൽ തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് 'മകൾ'. 'പത്തു കൽപ്പനകൾ' എന്ന ചിത്രത്തിലാണ് മീര അവസാനമായി അഭിനയിച്ചത്. എബ്രിഡ് ഷൈനിന്റെ 'പൂമരത്തിൽ' അതിഥി വേഷം ചെയ്തിരുന്നു.
ദേവിക സഞ്ജയ്, നസ്ലെൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ മീരയും ജയറാമും ഭാര്യാഭർത്താക്കന്മാരായി അഭിനയിക്കുന്നു. 2014ൽ 'ഒന്നും മിണ്ടാതെ' എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്.
കഴിഞ്ഞ മാസം, ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്യുമ്പോൾ, സത്യൻ അന്തിക്കാട് തന്റെ പേജിൽ ചിത്രം 'തലമുറകളുടെ കൂടിച്ചേരൽ' ആയിരിക്കുമെന്ന് പോസ്റ്റ് ചെയ്തിരുന്നു. ചിത്രത്തിന്റെ ആദ്യ ടീസർ അന്തരിച്ച നടി കെപിഎസി ലളിതയ്ക്ക് സമർപ്പിച്ചു. ചിത്രത്തിന്റെ ഭാഗമാകാൻ തീരുമാനിച്ചിരുന്നെന്നും എന്നാൽ ആരോഗ്യനില വഷളായതിനാൽ കെ.പി.എ.സി. ലളിതയ്‌ക്ക് സിനിമയുടെ ഭാഗമാകാൻ സാധിച്ചില്ലെന്നും അദ്ദേഹം എഴുതി.
മമ്മൂട്ടിയുടെ 'സിബിഐ 5: ദ ബ്രെയിൻ', സുരേഷ് ഗോപിയുടെ 'പാപ്പൻ' എന്നീ ചിത്രങ്ങൾക്ക് ഒപ്പമാകും മകൾ എത്തുക എന്നാണ് പ്രതീക്ഷ.
Summary: Trailer of the movie Makal shows a significant chapter from the life of an NRI, who returned home after losing his job abroad. The video showcases, how the family and the returnee mange this pivotal turn in life, with he left to find another means of income to get by. The Sathyan Anthikkad movie marks the return of Meera Jasmine to big screen after a long hiatus. Jayaram and Meera play the role of an inter-faith couple, who are parents to a daughter
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Makal trailer | നാട്ടിലേക്ക് മടങ്ങിയ പ്രവാസിയുടെ ജീവിതക്കാഴ്ച; ജയറാം, മീര ജാസ്മിൻ ചിത്രം 'മകൾ' ട്രെയ്‌ലർ
Kerala State Films Awards 2021 |മിന്നലായി മിന്നൽ മുരളി; പുരസ്കാരങ്ങൾ വാരിക്കൂട്ടി മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രം
Kerala State Films Awards 2021 | 'ചിത്രങ്ങള്‍ പലതും രണ്ടാമത് കണ്ടു'; മലയാളത്തില്‍ മികച്ച ഉള്ളടക്കമുള്ള ചിത്രങ്ങളെന്ന് ജൂറി
Kerala State Films Awards 2021 | സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരത്തിൽ തിളങ്ങി ജോജി, ചുരുളി, മിന്നൽ മുരളി
Kerala State Films Awards 2021 | 2021 സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങൾ; ആവാസവ്യൂഹം മികച്ച ചിത്രം ബിജു മേനോനും ജോജു ജോർജും മികച്ച നടനുള്ള പുരസ്ക്കാരം; രേവതി മികച്ച നടി
Vellari Pattanam | ചക്കരക്കുടത്തു നിന്നും സ്ഥാനാർഥി കെ.പി. സുനന്ദ വോട്ട് തേടുന്നു; മഞ്ജു വാര്യരുടെ 'വെള്ളരിപ്പട്ടണം' കാരക്റ്റർ റീൽ കാണാം
Manjusha Niyogi | ബംഗാളി മോഡൽ മഞ്ജുഷ നിയോഗി മരിച്ച നിലയിൽ; 3 ദിവസത്തിനിടയിൽ രണ്ടാമത്തെ ആത്മഹത്യ
John Luther review | ജോൺ ലൂഥർ റിവ്യൂ: ആരാണ് ജോൺ ലൂഥർ? ജയസൂര്യ വീണ്ടും കാക്കി അണിയുമ്പോൾ
Jaladhara Pumpset Since 1962| പൊട്ടിച്ചിരിപ്പിക്കാൻ ഇന്ദ്രൻസും ഉർവശിയും; ജലധാര പമ്പ് സെറ്റ് സിൻസ് 1962 ടൈറ്റിൽ ലുക്ക് പുറത്ത്