advertisement

Achan Oru Vazha Vechu | നിന്റച്ഛൻ ഇപ്പോൾ പെരുന്തച്ചനാ; 'അച്ഛനൊരു വാഴ വച്ചു' ട്രെയ്‌ലർ

Last Updated:

ചിത്രം ഓണം റിലീസായി തിയേറ്ററിലെത്തും

അച്ഛനൊരു വാഴ വെച്ചു
അച്ഛനൊരു വാഴ വെച്ചു
നിരഞ്ജ് രാജു (Niranj Raju), എ.വി. അനൂപ്, ആത്മീയ, ശാന്തി കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സാന്ദീപ് സംവിധാനം ചെയ്യുന്ന ‘അച്ഛനൊരു വാഴ വെച്ചു’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ റിലീസായി. ഓണത്തിന് E4 എന്റർടൈൻമെന്റ് പ്രദർശനത്തിനെത്തിക്കുന്ന ചിത്രത്തിൽ മുകേഷ്, ജോണി ആന്റണി, ധ്യാൻ ശ്രീനിവാസൻ, അപ്പാനി ശരത്, ഭഗത് മാനുവൽ, സോഹൻ സീനു ലാൽ, ഫുക്രു, അശ്വിൻ മാത്യു, ലെന, മീര നായർ, ദീപ ജോസഫ്, കുളപ്പുള്ളി ലീല തുടങ്ങിയവരും അഭിനയിക്കുന്നു.
എ.വി.എ. പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ എ.വി. അനൂപ് നിർമ്മിക്കുന്ന ഇരുപത്തിയഞ്ചാമത്തെ സിനിമയാണ് ‘അച്ഛനൊരു വാഴ വെച്ചു’. സാന്ദീപ് ആദ്യമായി സംവിധാനം ചെയ്യുന്ന കളർഫുൾ എൻ്റർടെയ്നറായ ‘അച്ഛനൊരു വാഴ വെച്ചു’ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പി. സുകുമാർ നിർവ്വഹിക്കുന്നു.
മനു ഗോപാൽ കഥയും തിരക്കഥയും സംഭാഷണവുമെഴുതുന്നു. കെ. ജയകുമാർ, സുഹൈൽ കോയ, മനു മഞ്ജിത്ത്, സിജു തുറവൂർ എന്നിവരുടെ വരികൾക്ക് ബിജിബാൽ സംഗീത സംവിധാനം നിർവഹിക്കുന്നു.
advertisement
എഡിറ്റർ- വി. സാജൻ, പ്രൊഡക്ഷൻ കൺട്രോളർ- വിജയ് ജി.എസ്., പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- നസീർ കാരന്തൂർ, കല- ത്യാഗു തവന്നൂർ, മേക്കപ്പ്- പ്രദീപ് രംഗൻ, കോസ്റ്റ്യൂംസ്- ദിവ്യ ജോബി,സ്റ്റിൽസ്- ശ്രീജിത്ത് ചെട്ടിപ്പടി, പോസ്റ്റർ ഡിസൈൻ- കോളിൻസ് ലിയോഫിൽ, പശ്ചാത്തല സംഗീതം- ബിജി ബാൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- രതീഷ് പാലോട്, അസോസിയേറ്റ് ഡയറക്ടർ- പ്രവി നായർ, അസിസ്റ്റന്റ് ഡയറക്ടർ- ഹരീഷ് മോഹൻ, അലീഷ, ഷാഫി റഹ്മാൻ, പി.ആർ.ഒ.- എ.എസ്.ദിനേശ്.
advertisement
Summary: Achan Oru Vazha vechu is a Malayalam movie starring Niranj Maniyanpillai Raju, Athmeeya rajan and others. The film got its trailer released. Saandeep is directing the film. The movie is a promising family drama, according to the hidden hints provided in the trailer
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Achan Oru Vazha Vechu | നിന്റച്ഛൻ ഇപ്പോൾ പെരുന്തച്ചനാ; 'അച്ഛനൊരു വാഴ വച്ചു' ട്രെയ്‌ലർ
Next Article
advertisement
'മുഹമ്മദ് ' ദീപകിന്റെ ജിമ്മിൽ ഒരു വർഷത്തെ മെമ്പർഷിപ്പ് എടുത്ത് ജോൺ ബ്രിട്ടാസ് എംപി
'മുഹമ്മദ് ' ദീപകിന്റെ ജിമ്മിൽ ഒരു വർഷത്തെ മെമ്പർഷിപ്പ് എടുത്ത് ജോൺ ബ്രിട്ടാസ് എംപി
  • ജോൺ ബ്രിട്ടാസ് എംപി ദീപക് മുഹമ്മദ്‌നെ സന്ദർശിച്ച് ഐക്യദാർഢ്യം അറിയിച്ചതായി വാർത്ത പറയുന്നു

  • വിദ്വേഷ രാഷ്ട്രീയത്തിനെതിരെ ദീപക് സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം നൽകുന്നു

  • ദീപകിന്റെ നിലപാടുകൾ കാരണം ജിമ്മിൽ വരുന്നവരുടെ എണ്ണം കുറഞ്ഞതും സാമ്പത്തിക നഷ്ടം സംഭവിച്ചതും പറയുന്നു

View All
advertisement