Joju George | ജോജു ജോർജ്, ഐശ്വര്യ രാജേഷ്; പുതിയ ചിത്രം 'പുലിമട' റിലീസിനൊരുങ്ങുന്നു

Last Updated:

'സെൻറ് ഓഫ് എ വുമൺ' എന്ന ടാഗ് ലൈനോട് കൂടിയാണ് പോസ്റ്റർ പുറത്തിറങ്ങിയിരിക്കുന്നത്

പുലിമട
പുലിമട
ജോജു ജോർജും (Joju George) ഐശ്വര്യ രാജേഷും (Aishwarya Rajesh) കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ‘പുലിമട’ (Pulimada) റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ‘സെൻറ് ഓഫ് എ വുമൺ’ എന്ന ടാഗ് ലൈനോട് കൂടിയാണ് പോസ്റ്റർ പുറത്തിറങ്ങിയിരിക്കുന്നത്. പുലിമടയുടെ കഥ, തിരക്കഥ, സംഭാഷണം, എഡിറ്റിംഗ്, സംവിധാനം എന്നിവ നിർവ്വഹിക്കുന്നത് മലയാളികൾക്ക് ഏറെ പ്രിയങ്കരനായ സംവിധായകൻ എ.കെ. സാജനാണ്. കൂടെ ക്യാമറമാൻ വേണുവും.
ജോജു ജോർജ്ജ് നായകനായ ഇരട്ടക്ക് ശേഷം വരുന്ന ചിത്രമാണ് പുലിമട. ലാന്റ് സിനിമാസിന്റെയും, ഐസ്റ്റീൻ മീഡിയയുടെയും, ബാനറിൽ എയ്ൻസ്റ്റീൻ സാക്ക് പോൾ, രാജേഷ് ദാമോദരൻ എന്നിവർ ചേർന്നാണ് പുലിമട നിർമ്മിക്കുന്നത്.
തെന്നിന്ത്യൻ നടി ഐശ്വര്യ രാജേഷാണ് നായികയായി എത്തുക. കൂടാതെ ചെമ്പന്‍ വിനോദും, ലിജോ മോൾ, ജാഫർ ഇടുക്കി, ജിയോ ബേബി, ബാലചന്ദ്ര മേനോൻ, ജോണി ആന്റണി, കൃഷ്ണ പ്രഭ, സോനാ നായർ എന്നീ താരങ്ങളോടൊപ്പം മലയാളത്തിലെ മറ്റ് നിരവധി അഭിനേതാക്കളും അണിനിരക്കുന്നു.
advertisement
മ്യൂസിക്- ഇഷാൻ ദേവ്, പശ്ചാത്തല സംഗീതം- അനിൽ ജോൺസൻ, പ്രൊഡക്ഷൻ ഡിസൈനർ- വിനീഷ് ബംഗ്ലാൻ, എസ്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- ഷിജോ ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ – രാജീവ് പെരുമ്പാവൂർ, ആർട്ട് ഡയറക്ടർ- ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് ഷാജി-പുൽപ്പള്ളി, ഷമീർ ശ്യാം, കോസ്റ്റിയൂം – സുനിൽ റഹ്മാൻ, സ്റ്റെഫി സേവ്യർ, സൗണ്ട് ഡിസൈനിങ് ആൻഡ് മിക്സിങ്- സിനോയ്‌ ജോസഫ്, ലിറിക്‌സ്-റഫീക്ക് അഹമ്മദ്, ഡോക്ടർ താര ജയശങ്കർ, ഫാദർ മൈക്കിൾ പനയ്ക്കൽ, ചീഫ് അസോസിയേറ്റ് ഡയാക്ടർ- ഹരീഷ് തെക്കേപ്പാട്ട്, ഡി. ഐ- ലിജു പ്രഭാകർ, vfx- പ്രോമിസ്, മാർക്കറ്റിങ്- ഒബ്സ്ക്യുറ,സ്റ്റിൽ- അനൂപ് ചാക്കോ റിൻസൻ എം ബി, പി.ആർ.ഒ.- മഞ്ജു ഗോപിനാഥ്, ഡിസൈൻ-ഓൾഡ്മങ്ക്സ്, വിതരണം- ആൻ മെഗാ മീഡിയ.
advertisement
Summary: Malayalam movie Pulimada starring Joju George and Aishwarya Rajesh had its title poster released. The movie marks the association of Joju George and AK Sajan
മലയാളം വാർത്തകൾ/ വാർത്ത/Film/
Joju George | ജോജു ജോർജ്, ഐശ്വര്യ രാജേഷ്; പുതിയ ചിത്രം 'പുലിമട' റിലീസിനൊരുങ്ങുന്നു
Next Article
advertisement
Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement