Rani trailer | ഡാർക്ക് ഷെയ്ഡിൽ ഗുരു സോമസുന്ദരം; ശങ്കർ രാമകൃഷ്ണന്റെ 'റാണി' ട്രെയ്‌ലർ
- Published by:user_57
- news18-malayalam
Last Updated:
ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രമാണെന്ന് വ്യക്തം
ശങ്കർ രാമകൃഷ്ണൻ (Shankar Ramakrishnan) തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘റാണി’ (Rani trailer) എന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ നടൻ പ്രഥ്വിരാജ് സുകുമാരൻ്റെ ഒഫീഷ്യൽ പേജിലൂടെ പ്രകാശനം ചെയ്തു. എം.എൽ.എ. ധർമ്മരാജൻ മരണപ്പെട്ട വിവരത്തിലൂടെയാണ് ട്രെയ്‌ലറിന്റെ തുടക്കം. പിന്നീട് അതിൻ്റെ ഉദ്വേഗം നിറഞ്ഞു നിൽക്കുന്ന അന്വേഷണത്തിൻ്റെ പുരോഗതി പ്രേക്ഷകനെ മുൾമുനയിൽ നിർത്തും വിധത്തിലും. ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രമാണെന്ന് വ്യക്തം.
തികഞ്ഞ ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ എന്നു തന്നെ ഈ ചിത്രത്തെക്കുറിച്ചു പറയാം.
അന്യഭാഷാചിത്രങ്ങളും വലിയ താരപ്പൊലിമ നിറഞ്ഞ ചിത്രങ്ങളും നമ്മുടെ പ്രദർശനശാലകളിൽ നിറഞ്ഞു നിൽക്കുമ്പോൾ കഥയുടെ പിൻബലത്തിലൂടെ എത്തുന്ന ‘റാണി’ പ്രസക്തമാണ്. കാമ്പുള്ള ഒരു കഥയുടേയും തിരക്കഥയുടേയും സഹായത്തോടെ എത്തുന്ന ഈ ചിത്രം ശക്തമായ സ്ത്രീപക്ഷ സാന്നിദ്ധ്യത്തിലൂടെ പ്രതികാരത്തിൻ്റെ കഥ പറയുകയാണ്.
advertisement
താരപ്പൊലിമയുള്ള ബ്രഹ്മാണ്ഡ ചിത്രമായാലും താരതമ്യേന താരപ്പൊലിമ കുറവായ ചിത്രമായാലും ചിത്രത്തിൻ്റെ അടിസ്ഥാന ഘടകം എന്നു പറയുന്നത് കാമ്പുള്ള ചിത്രങ്ങളാണ്. അത്തരം ചിത്രങ്ങളെ എന്നും പ്രേക്ഷകർ സ്വീകരിക്കുമെന്നതിൽ തർക്കമില്ല.’ റാണിയുടെ കാര്യത്തിൽ ഇതിന് ഏറെ പ്രാധാന്യമുണ്ട്.
സിനിമ എന്നും ആസ്വാദന കലയാണ്. സിനിമയുടെ ആസ്വാദനത്തിൽ പ്രദർശന ശാലകൾക്കുള്ള പങ്ക് ചെറുതല്ല. ഈ ചിത്രം പ്രദർശനശാലകളിൽക്കൂടി പ്രേക്ഷകരെ ആകർഷിക്കുവാനുള്ളതാണ്. ഇതു ‘മനസ്സിലാക്കിക്കൊണ്ടുള്ള ഗിമിക്സുകൾ ഇല്ലാത്ത സത്യസന്ധമായ മാക്കറ്റിംഗ് വിഭാഗത്തിലൂടെ പ്രേക്ഷകരിലേക്ക് ഈ ചിത്രത്തെ എത്തിക്കുവാനുള്ള ശ്രമത്തിലാണ് ഈ ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ.
advertisement
ബുദ്ധിയും, കൗശലവും, തന്ത്രവും മെനഞ്ഞ് സ്ത്രീശക്തി പ്രതികാരത്തിന് പുതിയ പരിവേഷം നൽകുന്നത് ചിത്രത്തിൻ്റെ ഹൈലൈറ്റായിരിക്കും.
ഉർവശി, ഭാവന, ഹണി റോസ്, അനുമോൾ, മാലാ പാർവ്വതി എന്നീ പ്രമുഖ താരങ്ങൾ സ്ത്രീപക്ഷത്തിൻ്റെ മാറ്റുവർദ്ധിപ്പിക്കുന്നു. ദേശീയ പുരസ്ക്കാര ജേതാവ് ഇന്ദ്രൻസ്, ഗുരു സോമസുന്ദരം, മണിയൻ പിള്ള രാജു, അശ്വിൻ ഗോപിനാഥ്, കൃഷ്ണൻ ബാലകൃഷ്ണൻ, അബി സാബു, ആമി പ്രഭാകരൻ എന്നിവരും അണിനിരക്കുന്നു.
സംഗീതം – മേന മേലത്ത്, ഛായാഗ്രഹണം – വിനായക് ഗോപാലൻ,
advertisement
എഡിറ്റിംഗ് – അപ്പു ഭട്ടതിരി, കലാസംവിധാനം – അരുൺ വെഞ്ഞാറമൂട്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ഷിബു ഗംഗാധരൻ, നിർമ്മാണ നിർവഹണം – ഹരി വെഞ്ഞാറമൂട്.
മാജിക്ക് വെയിൽ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ശങ്കർ രാമകൃഷ്ണൻ, വിനോദ് മേനോൻ, ജിമ്മി ജേക്കബ് എന്നിവർ നിർമ്മിക്കുന്നചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. പി.ആർ.ഒ.- വാഴൂർ ജോസ്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
August 29, 2023 9:32 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Rani trailer | ഡാർക്ക് ഷെയ്ഡിൽ ഗുരു സോമസുന്ദരം; ശങ്കർ രാമകൃഷ്ണന്റെ 'റാണി' ട്രെയ്‌ലർ