പാഷാണം ഹീറോ ഡാ; സാജു നവോദയ നായകനാവുന്ന 'ആരോട് പറയാൻ, ആര് കേൾക്കാൻ'

Last Updated:

പോസ്റ്റ് പ്രൊഡക്ഷൻ പൂർത്തിയാക്കിയ ചിത്രം നവംബർ ആദ്യ വാരത്തിൽ റിലീസിനെത്തുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു

ആരോട് പറയാൻ ആര് കേൾക്കാൻ
ആരോട് പറയാൻ ആര് കേൾക്കാൻ
സാജു നവോദയ (Saju Navodaya – പാഷാണം ഷാജി), രഞ്ജിനി ജോർജ് എന്നിവരെ മുഖ്യ കഥാപാത്രമാക്കി സൈനു ചാവക്കാടൻ സംവിധാനം നിർവഹിച്ച ചിത്രമാണ് ‘ആരോട് പറയാൻ ആരു കേൾക്കാൻ’. ചിത്രത്തിൻ്റെ ട്രെയ്‌ലർ സിനിഹോപ്സ് ഒടിടിയുടെ യൂട്യൂബിലൂടെ റിലീസ് ചെയ്തു. ഹൈ ഹോപ്സ് ഫിലിം ഫാക്ടറിയുടെ ബാനറിൽ ബോണി അസ്സനാർ, സോണിയൽ വർഗ്ഗീസ്, റോബിൻ തോമസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
പോസ്റ്റ് പ്രൊഡക്ഷൻ പൂർത്തിയാക്കിയ ചിത്രം, നവംബർ ആദ്യ വാരത്തിൽ റിലീസിനെത്തുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. റൊമാൻ്റിക് ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രത്തിന്റെ കഥ ബിന്ദു എൻ.കെ. പയ്യന്നൂരാണ്. തിരക്കഥ സംഭാഷണം സലേഷ് ശങ്കർ എങ്ങണ്ടിയൂർ. ഹൈസിൻ ഗ്ലോബൽ വെൻചേഴ്സ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.
ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ജിജോ ഭാവചിത്രയാണ്. ഷിമോൾ ആൻ്റണിയാണ് സഹനിർമ്മാതാവ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ചാവക്കാടൻ ഫിലിംസ്, എഡിറ്റർ: വൈശാഖ് രാജൻ, സംഗീതം & പശ്ചാത്തല സംഗീതം: ബിമൽ പങ്കജ്, ഗാനരചന: ഫ്രാൻസിസ് ജിജോ, വത്സലകുമാരി ടി. ചാരുമൂട്, പ്രൊജക്റ്റ് ഡിസൈനർ: ബോണി അസ്സനാർ, കല: ഷെരീഫ് CKDN, മേക്കപ്പ്: മായ മധു, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനീഷ് റൂബി, അസോസിയേറ്റ്: വിഷ്ണു വിജയ് റൂബി, രാമപ്രസാദ്, സൗണ്ട് ഡിസൈൻ: കരുൺ പ്രസാദ്, പ്രൊഡക്ഷൻ ഡിസൈനെർ: ഷജീർ അഴീക്കോട്‌, ഫിനാൻസ് കൺട്രോളർ: ജയകുമാർ കെ.വി. ആചാരി, ഡി.ഐ.: ഷാൻ ആഷിഫ്, സ്റ്റിൽസ്: പ്രശാന്ത് ഐ ഐഡിയ, മാർക്കറ്റിംഗ്: താസ ഡ്രീം ക്രീയേഷൻസ് & ബി.സി ക്രിയേറ്റീവ്സ്, പി.ആർ.ഒ.: പി. ശിവപ്രസാദ്, ഡിസൈൻസ്: മാജിക് മൊമൻ്റസ്.
മലയാളം വാർത്തകൾ/ വാർത്ത/Film/
പാഷാണം ഹീറോ ഡാ; സാജു നവോദയ നായകനാവുന്ന 'ആരോട് പറയാൻ, ആര് കേൾക്കാൻ'
Next Article
advertisement
Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement