Saturday Night | Nivin Pauly | ആകെ മൊത്തം കളറാണ്; നിവിൻ പോളി ചിത്രം 'സാറ്റർഡേ നൈറ്റ്‌' ട്രെയ്‌ലർ കാണാം

Last Updated:

പൂജാ റിലീസായി സെപ്റ്റംബർ 30ന് തീയറ്ററുകളിൽ എത്തുന്ന ചിത്രത്തിന്റെ രസകരമായ ട്രെയ്‌ലർ റിലീസ് ചെയ്‌തു

സാറ്റർഡേ നൈറ്റ്
സാറ്റർഡേ നൈറ്റ്
സൂപ്പർഹിറ്റായി തീർന്ന കായംകുളം കൊച്ചുണ്ണിക്ക് (Kayamkulam Kochunni) ശേഷം നിവിൻ പോളി (Nivin Pauly) - റോഷൻ ആൻഡ്രൂസ് (Rosshan Andrrews) കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന 'സാറ്റർഡേ നൈറ്റ്‌' (Saturday Night) എന്ന ചിത്രത്തിന്റെ രസകരമായ പോസ്റ്ററുകൾക്കും ടീസറുകൾക്കും ശേഷം മറ്റൊരു രസക്കാഴ്ചയിതാ. പൂജാ റിലീസായി സെപ്റ്റംബർ 30ന് തീയറ്ററുകളിൽ എത്തുന്ന ചിത്രത്തിന്റെ രസകരമായ ട്രെയ്‌ലർ പ്രേക്ഷകർക്കുള്ള ഓണസമ്മാനമായി ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്.
യുവത്വത്തിന്റെ ഒരു ആഘോഷം ഉറപ്പിച്ചാണ് ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത്. ഇപ്പോഴിതാ പ്രേക്ഷകന്റെ മനം നിറയ്ക്കുന്ന ആഘോഷക്കാഴ്ചകൾക്ക് ഒരു കുറവും വരുത്തില്ലായെന്ന് ട്രെയ്‌ലറും ഉറപ്പ് നൽകുന്നു. ഒരു പക്കാ കോമഡി ചിത്രമായിട്ടാണ് 'സാറ്റർഡേ നൈറ്റ്' പ്രേക്ഷകരിലേക്ക് എത്തുന്നത്.
advertisement
മലയാള സിനിമയിൽ തന്നെ ആദ്യമായിട്ടായിരിക്കും ഇത്തരത്തിൽ ഒരു പബ്ബിനകത്ത് ഫുൾ പാർട്ടിയും ആഘോഷങ്ങളുമായി ഒരു സിനിമയുടെ ട്രെയ്‌ലർ ലോഞ്ച് ചെയ്‌തിരിക്കുന്നത്‌. അത് ട്രെയ്‌ലറിൽ നിന്നും വ്യക്തമാകുന്നുമുണ്ട്. ഡിജെയും മ്യൂസിക്കുമെല്ലാമായി പ്രേക്ഷകർക്കും ആഘോഷത്തിന്റെ പൂർണത അനുഭവവേദ്യമാക്കുവാൻ ട്രെയ്‌ലറിന് സാധിച്ചിട്ടുണ്ട്.
ദുബായ്‌, ബാംഗ്ലൂർ, മൈസൂർ എന്നിവിടങ്ങളിലായി ചിത്രീകരിക്കുന്ന ചിത്രം അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്താണ് നിർമ്മിക്കുന്നത്. നിവിൻ പോളിക്കൊപ്പം സിജു വിൽസൻ, സൈജു കുറുപ്പ്, അജു വർഗീസ്, ഗ്രേസ് ആന്റണി, സാനിയ അയ്യപ്പൻ, മാളവിക, പ്രതാപ് പോത്തൻ, ശാരി, വിജയ് മേനോൻ, അശ്വിൻ മാത്യു എന്നിവർ ഒന്നിക്കുന്ന ചിത്രത്തിനായി നവീൻ ഭാസ്കറാണ് തിരക്കഥ ഒരുക്കുന്നത്.
advertisement
advertisement
അസ്‌ലം കെ. പുരയിൽ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിനായി ജേക്സ് ബിജോയ് സംഗീതം ഒരുക്കുന്നു. പ്രൊഡക്ഷൻ ഡിസൈനർ - അനീസ് നാടോടി, കോസ്റ്റ്യൂം ഡിസൈനർ - സുജിത്ത് സുധാകരൻ, മേക്കപ്പ് - സജി കൊരട്ടി, ആർട്ട് ഡയറക്ടർ - ആൽവിൻ അഗസ്റ്റിൻ, പ്രൊഡക്ഷൻ കൺട്രോളർ - നോബിൾ ജേക്കബ്, കളറിസ്റ്റ് - ആശിർവാദ് ഹദ്‌കർ, ഡി.ഐ. - പ്രൈം ഫോക്കസ് മുംബൈ, സൗണ്ട് ഡിസൈൻ - രംഗനാഥ് രവീ, ഓഡിയോഗ്രാഫി - രാജകൃഷ്ണൻ എം.ആർ., ആക്ഷൻ - അലൻ അമിൻ, മാഫിയ ശശി, കൊറിയോഗ്രാഫർ - വിഷ്ണു ദേവ, സ്റ്റിൽസ് - സലീഷ് പെരിങ്ങോട്ടുക്കര, ഡിസൈൻ - ആനന്ദ് ഡിസൈൻസ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - കെ.സി. രവി, അസ്സോസിയേറ്റ് ഡയറക്ടർ - ദിനേഷ് മേനോൻ, മാർക്കറ്റിംഗ് കൺസൾട്ടന്റ് - വിവേക് രാമദേവൻ, പി.ആർ.ഒ. - ശബരി.
advertisement
Summary: A very vibrant trailer dropped for Nivin Pauly movie 'Saturday Night', which marks his association with Rosshan Andrrews after the period drama 'Kayamkulam Kochunni'. The trailer is a promising fun-filled joy ride of sorts
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Saturday Night | Nivin Pauly | ആകെ മൊത്തം കളറാണ്; നിവിൻ പോളി ചിത്രം 'സാറ്റർഡേ നൈറ്റ്‌' ട്രെയ്‌ലർ കാണാം
Next Article
advertisement
തിരിച്ചുവരവിന് CPM; മുഖ്യമന്ത്രിയും മന്ത്രിമാരും സത്യഗ്രഹത്തിന്, ഗൃഹസന്ദർശനം, വാഹനപ്രചാരണ ജാഥ
തിരിച്ചുവരവിന് CPM; മുഖ്യമന്ത്രിയും മന്ത്രിമാരും സത്യഗ്രഹത്തിന്, ഗൃഹസന്ദർശനം, വാഹനപ്രചാരണ ജാഥ
  • ജനുവരി 15 മുതൽ 22 വരെ സിപിഎം നേതാക്കളും പ്രവർത്തകരും വീടുകൾ സന്ദർശിച്ച് സംവദിക്കും.

  • മുഖ്യമന്ത്രി ഉൾപ്പെടെ മന്ത്രിസഭാ അംഗങ്ങൾ ജനുവരി 12ന് സത്യഗ്രഹ സമരത്തിൽ പങ്കെടുക്കും.

  • മതനിരപേക്ഷത സംരക്ഷിക്കാൻ ഫെബ്രുവരി 1 മുതൽ 15 വരെ മൂന്ന് വാഹന പ്രചാരണ ജാഥ നടത്തും.

View All
advertisement