Jaladhara Pumpset Since 1962 | ചിരിയുടെ മാലപ്പടക്കം തീർത്ത 'ജലധാര പമ്പ്സെറ്റ് സിൻസ് 1962' റിലീസിന്; ഉർവശി, ഇന്ദ്രൻസ് ചിത്രം പുറത്തിറങ്ങുക ഓഗസ്റ്റിൽ

Last Updated:

കോർട്ട് റൂം ആക്ഷേപഹാസ്യമാണ് ചിത്രത്തിൻ്റെ പ്രമേയം

ജലധാര പമ്പ് സെറ്റ് - സിന്‍സ് 1962
ജലധാര പമ്പ് സെറ്റ് - സിന്‍സ് 1962
ഉർവശി, ഇന്ദ്രൻസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വണ്ടർഫ്രെയിംസ് ഫിലിംലാൻഡിന്റെ ബാനറിൽ ബൈജു ചെല്ലമ്മ, സാഗർ, സനിത ശശിധരൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമായ ജലധാര പമ്പ്സെറ്റ് സിൻസ് 1962വിൻ്റെ (Jaladhara Pumpset Since 1962) റിലീസ് തീയതി അണിയറ പ്രവർത്തകർ പുറത്തിറക്കി. ആഗസ്റ്റ് പതിനൊന്നിനാണ് ചിത്രം തിയെറ്ററുകളിൽ എത്തുന്നത്. കോർട്ട് റൂം ആക്ഷേപഹാസ്യമാണ് ചിത്രത്തിൻ്റെ പ്രമേയം.
അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിൻ്റെ ട്രെയ്‌ലറിൽ തന്നെ ചിരിയുണർത്തുന്ന നിരവധി രംഗങ്ങളുണ്ട്. വണ്ടർഫ്രെയിംസ് ഫിലിംലാൻഡിന്റെ ആദ്യ നിർമ്മാണ സംരംഭമാണിത്. ഇന്ദ്രൻസ്, ഉർവശി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിഷ് ചിന്നപ്പയാണ് സിനിമയുടെ സംവിധാനം നിർവഹിക്കുന്നത്. ആക്ഷേപഹാസ്യ ഗണത്തിൽ വരുന്ന ചിത്രമാണ് ജലധാര പമ്പ്സെറ്റ് സിൻസ് 1962.
advertisement
സാഗർ, ജോണി ആൻ്റണി, ടി.ജി. രവി, വിജയരാഘവൻ, അൽത്താഫ്, ജയൻ ചേർത്തല, ശിവജി ഗുരുവായൂർ, സജി ചെറുകയിൽ, കലാഭവൻ ഹനീഫ്, തങ്കച്ചൻ വിതുര, വിഷ്ണു ഗോവിന്ദൻ, സംസ്ഥാന അവാർഡ് ജേതാവ് മാസ്റ്റർ ഡാവിഞ്ചി, സനുഷ, നിഷ സാരംഗ്, അഞ്ജലി സുനിൽകുമാർ, സ്നേഹ ബാബു, ഷൈലജ അമ്പു, നിത കർമ്മ തുടങ്ങിയവരും അഭിനയിക്കുന്ന ജലധാര പമ്പ്സെറ്റ് സിൻസ് 1962 എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത് പാലക്കാടാണ്.
പ്രജിൻ എം.പി., ആഷിഷ് ചിന്നപ്പ എന്നിവർ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ കഥ സനു കെ. ചന്ദ്രന്റേതാണ്. സജിത്ത് പുരുഷൻ ഛായാഗ്രഹണവും കൈലാസ് സംഗീതസംവിധാനവും പശ്ചാത്തല സംഗീതവും നിർവഹിക്കുന്നു.
advertisement
എഡിറ്റർ – രതിൻ രാധാകൃഷ്ണൻ, ആർട്ട് – ദിലീപ് നാഥ്, പ്രൊഡക്ഷൻ കൺട്രോളർ – ബിജു കെ. തോമസ്, മേക്കപ്പ് – സിനൂപ് രാജ്, ഗാനരചന – ബി.കെ. ഹരിനാരായണൻ, മനു മഞ്ജിത്ത്, കോസ്റ്റ്യൂം – അരുൺ മനോഹർ,  സൗണ്ട് ഡിസൈൻ – ധനുഷ് നായനാർ, ഓഡിയോഗ്രഫി – വിപിൻ നായർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – രാജേഷ് അടൂർ, കാസ്റ്റിംഗ് ഡയറക്ടർ – ജോഷി മേടയിൽ, കൊറിയോഗ്രാഫി – സ്പ്രിംഗ് , വി എഫ് എക്‌സ് – ശബരീഷ് (ലൈവ് ആക്ഷൻ സ്റ്റുഡിയോസ്), പി.ആർ.ഒ. – എ.എസ്. ദിനേശ്, ആതിര ദിൽജിത്ത്, ട്രെയ്‌ലർ കട്ട് – ഫിൻ ജോർജ് വർഗീസ്, സ്റ്റിൽ – നൗഷാദ് കണ്ണൂർ, ഡിസൈൻ – മാ മി ജോ, ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ.
advertisement
Summary: Promising a laugh riot, Urvashi, Indrans movie Jaladhara Pumpset Since 1962 is releasing in theatres on August 11, 2023. Devised as a courtroom satire, the film has a very promising trailer and sneak peek videos released in prior
മലയാളം വാർത്തകൾ/ വാർത്ത/Film/
Jaladhara Pumpset Since 1962 | ചിരിയുടെ മാലപ്പടക്കം തീർത്ത 'ജലധാര പമ്പ്സെറ്റ് സിൻസ് 1962' റിലീസിന്; ഉർവശി, ഇന്ദ്രൻസ് ചിത്രം പുറത്തിറങ്ങുക ഓഗസ്റ്റിൽ
Next Article
advertisement
News18 Mega Exit Poll Highlights: ബിഹാറിൽ ഒന്നാംഘട്ടത്തിൽ ജെഡിയുവിന്റെ വമ്പൻ തിരിച്ചുവരവ്; NDA സീറ്റുകൾ വർധിക്കും
News18 Mega Exit Poll Highlights: ബിഹാറിൽ ഒന്നാംഘട്ടത്തിൽ ജെഡിയുവിന്റെ വമ്പൻ തിരിച്ചുവരവ്; NDA സീറ്റുകൾ വർധിക്കും
  • ബിഹാർ തിരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് വൻ മുന്നേറ്റം, ജെഡിയുവിന്റെ ശക്തമായ തിരിച്ചുവരവ്.

  • മഹാസഖ്യം സീറ്റുകളിൽ വലിയ ഇടിവ് നേരിടും, 2020-ലെ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ.

  • NDA 60-70 സീറ്റുകൾ നേടും, ജെഡിയു 35-45 സീറ്റുകൾ നേടും, BJP 20-30 സീറ്റുകൾ നേടും.

View All
advertisement