The Priest | ചോരത്തുള്ളികൾ പോലും വി.എഫ്.എക്സ് സൃഷ്‌ടി; 'ദി പ്രീസ്റ്റിലെ' വിഷ്വൽ എഫെക്ക്ട്സ് വീഡിയോ പുറത്ത്
- Published by:user_57
- news18-malayalam
Last Updated:
Visual effects making video of The Priest movie is out | തീർത്തും സ്വാഭാവികം എന്ന് തോന്നിച്ച സിനിമയിലെ പല രംഗങ്ങളും വിഷ്വൽ എഫക്റ്റുകളുടെ സഹായത്താൽ പൂർത്തിയാക്കിയതാണ്
മമ്മൂട്ടിയും മഞ്ജു വാര്യരും തകർത്തഭിനയിച്ച 'ദി പ്രീസ്റ്റ്' സിനിമയുടെ വി.എഫ്.എക്സ്. വീഡിയോ പുറത്തിറങ്ങി. തീർത്തും സ്വാഭാവികം എന്ന് തോന്നിച്ച സിനിമയിലെ പല രംഗങ്ങളും വിഷ്വൽ എഫക്റ്റുകളുടെ പിൻബലത്തിൽ പൂർത്തിയാക്കിയതാണ്. ഭീതിജനകമായ മുഹൂർത്തങ്ങൾ സൃഷ്‌ടിക്കാൻ ക്രോമ കീയുടെ സഹായത്തോടെ ഷൂട്ട് ചെയ്ത ശേഷം വി.എഫ്.എക്സ്. ഉൾപ്പെടുത്തുകയായിരുന്നു.
ആത്മാവിനെ കണ്ടെത്തുകയും ഒഴിപ്പിക്കുകയും ചെയ്യുന്ന രംഗങ്ങളിൽ വി.എഫ്.എക്സ്. വളരെയധികം കടന്നു വന്നിട്ടുണ്ട്. മലയാളികളായ ലവൻ, കുശൻ സഹോദരങ്ങളാണ് ഇതിനു പിന്നിൽ.
ഫാദർ കാർമെൻ ബെനഡിക്റ്റ് എന്ന നിഗൂഢത നിറഞ്ഞ പുരോഹിതന്റെ വേഷമാണ് മമ്മൂട്ടി അവതരിപ്പിച്ചത്. സിനിമ മലയാളത്തിലെ ഈ വർഷത്തെ ബ്ലോക്ക്ബസ്റ്റർ ആണ്. തിയേറ്ററിൽ റിലീസ് ചെയ്ത ചിത്രം ബോക്സ് ഓഫീസിൽ 28.5 കോടി കളക്ഷൻ നേടിയിരുന്നു.
advertisement
ദി പ്രീസ്റ്റ്
മമ്മൂട്ടിയുടെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് 'ദി പ്രീസ്റ്റ്'. മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം മഞ്ജു വാര്യർ ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. പ്രതീക്ഷകള്‍ക്ക് കൂടുതല്‍ ശക്തി പകര്‍ന്നു കൊണ്ട് 'ദി പ്രീസ്റ്റിന്റെ' പോസ്റ്ററുകളും ടീസറും ആകാംക്ഷ കൂടി.
സ്റ്റൈലിഷായി താടി വളർത്തിയ മമ്മൂട്ടിയുടെ ലുക്കാണ് തുടക്കം മുതലേ സിനിമയുടെ ആകർഷണമായി നിലനിന്നത്. ഹോളിവുഡ് ലെവല്‍ ആണെന്നാണ് തുടക്കം മുതലേ ആരാധകരുടെ അഭിപ്രായം. നിഖില വിമലും, ബാലതാരമായി ബേബി മോണിക്കയും, വെങ്കിടേഷും പ്രധാന കഥാപാത്രങ്ങളായ സിനിമയാണത്. കൈതി, രാക്ഷസന്‍ തുടങ്ങിയ സിനിമകളിലൂടെ തിളങ്ങിയ ബാലതാരമാണ് ബേബി മോണിക്ക.
advertisement
ഹൊറർ മിസ്റ്റീരിയസ്-ത്രില്ലർ ചിത്രമാണ് 'ദി പ്രീസ്റ്റ്'. ജിസ് ജോയിയുടെ അസിസ്റ്റന്‍റായി പ്രവര്‍ത്തിച്ചിട്ടുള്ള ജോഫിന്‍ ടി. ചാക്കോ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണിത്. ആന്‍റോ ജോസഫും ബി. ഉണ്ണികൃഷ്ണനും ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം. ചിത്രത്തിന്‍റെ കഥ ജോഫിൻ തന്നെയാണ് രചിച്ചത്. തിരക്കഥ ദീപു പ്രദീപും ശ്യാം മേനോനും ചേര്‍ന്നാണ് ഒരുക്കുന്നത്. അഖില്‍ ജോര്‍ജാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിട്ടുള്ളത്.
കോവിഡ് കാലത്തിന് മുന്നേ 2020 ജനുവരിയിലായായിരുന്നു സിനിമയുടെ ഷൂട്ട്. പിന്നീട് കോവിഡ് പൊട്ടിപ്പുറപ്പെട്ടപ്പോൾ ഷൂട്ടിംഗ് നിര്‍ത്തിവെച്ചു. ശേഷം നിരവധി പ്രതിസന്ധികൾ തരണം ചെയ്താണ് സിനിമയുടെ ഷൂട്ടിങ് പൂർത്തിയാക്കിയത്. ഷൂട്ടിംഗ് പൂർത്തിയായ ആഹ്ലാദം പങ്കുവച്ചുള്ള മഞ്ജു വാര്യരുടെ പോസ്റ്റ് വെെറലായി മാറിയിരുന്നു.
advertisement
Summary: The VFX breakdown video from 'The Priest' movie has been out. Malayali brothers Lavan and Kushan are behind the scenes. The film is the top grosser in Malayalam cinema in the year 2021 with a sum of Rs 28.5 crores collected at the box-office. The movie has Mammootty and Manju Warrier playing lead roles
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 12, 2021 2:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
The Priest | ചോരത്തുള്ളികൾ പോലും വി.എഫ്.എക്സ് സൃഷ്‌ടി; 'ദി പ്രീസ്റ്റിലെ' വിഷ്വൽ എഫെക്ക്ട്സ് വീഡിയോ പുറത്ത്