തിരുവനന്തപുരം: സംസ്ഥാനത്ത് ഒമ്പതു ജില്ലകളിലെ പതിനഞ്ച് തദ്ദേശ വാർഡുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടത്തുന്നു. പതിനഞ്ച് തദ്ദേശ വാർഡുകളിൽ ആകസ്മികമായി ഉണ്ടായ ഒഴിവ് നികത്തുന്നതിനാണ് ഉപതെരഞ്ഞെടുപ്പ്. ഇതിന് മുന്നോടിയായി വോട്ടർ പട്ടിക പുതുക്കുന്നതിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർക്ക് നിർദ്ദേശം നൽകി.
പതിനൊന്ന് ഗ്രാമ പഞ്ചായത്തിലെ വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, മലപ്പുറം, കണ്ണൂർ എന്നീ ജില്ലകളിലെ പതിനൊന്ന് ഗ്രാമ പഞ്ചായത്തിലെയും തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്, എറണാകുളം ജില്ലയിലെ പിറവം, വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി എന്നീ മുൻസിപ്പാലിറ്റികളിലെയും മലപ്പുറം ജില്ലയിലെ നിലമ്പൂർ ബ്ലോക്ക് പഞ്ചായത്തിലെയും ഉപതെരഞ്ഞെടുപ്പ് നടത്തുന്ന വാർഡുകളിലെ വോട്ടർ പട്ടികയാണ് പുതുക്കുന്നത്.
COVID 19| സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കർശനമാക്കി; കോവിഡ് വ്യാപനം രൂക്ഷമായാൽ 144 പ്രഖ്യാപിക്കാൻ അനുമതിബന്ധപ്പെട്ട പഞ്ചായത്ത്, നഗരസഭ, താലൂക്ക്, വില്ലേജ് ഓഫീസുകളിൽ ഏപ്രിൽ പതിനഞ്ചിന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. ബന്ധപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ആയിരിക്കും പഞ്ചായത്തുകളുടെ പട്ടിക പ്രസിദ്ധീകരിക്കുക.
'അങ്ങയെ മന്ത്രിയാക്കിയത് എ കെ ജി സെന്ററിൽ നിന്നായിരിക്കാം; പക്ഷേ അങ്ങയെ നിലത്തിറക്കിയത്' - ജലീലിന് എതിരെ കുറിപ്പുമായി എം കെ മുനീർഅതേസമയം, ഏപ്രിൽ 29 വരെ അപേക്ഷകളും ആക്ഷേപങ്ങളും സമർപ്പിക്കാം. മെയ് പത്തിന് അവകാശവാദങ്ങളിൽ തീർപ്പ് കൽപ്പിക്കും, അന്തിമ വോട്ടർ പട്ടിക മെയ് 11ന് പ്രസിദ്ധീകരിക്കും, വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള യോഗ്യത തിയതി 2021 ജനുവരി ഒന്നാണ്. ജനുവരി ഒന്നിനോ അതിനു മുമ്പോ അപേക്ഷകർക്ക് 18 വയസ് തികഞ്ഞിരിക്കണം,
മരുമകളുടെ ആത്മഹത്യ വീഡിയോ ഷൂട്ട് ചെയ്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് ഭർതൃകുടുംബം; നിരപരാധിത്വം തെളിയിക്കാനെന്ന് വിശദീകരണംപത്തനംതിട്ട - കലഞ്ഞൂർ പല്ലൂർ 20, ആലപ്പുഴ - മുട്ടാർ നാലുതോട് 58, കോട്ടയം - എലിക്കുളം ഇളങ്ങുളം 14, എറണാകുളം - ജില്ലയിലെ വേങ്ങൂർ ചൂരത്തോട് 11, വാരപ്പെട്ടി കോഴിപ്പിള്ളി സൗത്ത് 13, മാറാടി നോർത്ത് മാറാടി 06, മലപ്പുറം - ജില്ലയിലെ ചെറുകാവ് ചേവായൂർ 10, വണ്ടൂർ മുടപ്പിലാശ്ശേരി 09, തലക്കാട് പാറശ്ശേരി വെസ്റ്റ് 15, കോഴിക്കോട് - വളയം കല്ലുനിര 03, കണ്ണൂർ ആറളം വീർപ്പാട് 10 എന്നീ ഗ്രാമപഞ്ചായത്ത് നിയോജക മണ്ഡലങ്ങളിലും മലപ്പുറം ജില്ലയിലെ നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് 06 വഴിക്കടവ്, തിരുവനന്തപുരം നെടുമങ്ങാട് പതിനാറാംകല്ല് 17, എറണാകുളം പിറവം കരക്കോട് 05, വയനാട് സുൽത്താൻ ബത്തേരി പഴശ്ശേരി 07 എന്നീ മുൻസിപ്പാലിറ്റി വാർഡുകളിലുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.