HOME /NEWS /Film / The Kerala Story | 'തെളിവ് കൊണ്ടുവരുന്നവർക്ക് ഒരു കോടി രൂപ ഇനാം'; ‘ദി കേരള സ്റ്റോറി’ക്കെതിരെ യൂത്ത് ലീഗ്

The Kerala Story | 'തെളിവ് കൊണ്ടുവരുന്നവർക്ക് ഒരു കോടി രൂപ ഇനാം'; ‘ദി കേരള സ്റ്റോറി’ക്കെതിരെ യൂത്ത് ലീഗ്

മേയ് 4നു രാവിലെ 11നും വൈകിട്ട് 5നുമിടയിൽ യൂത്ത് ലീഗിന്റെ ജില്ലാ കേന്ദ്രങ്ങളിലെ കൗണ്ടറിലെത്തി തെളിവ് സമര്‍പ്പിച്ചാൽ ഒരു കോടി നേടാമെന്ന് ഫിറോസ്

മേയ് 4നു രാവിലെ 11നും വൈകിട്ട് 5നുമിടയിൽ യൂത്ത് ലീഗിന്റെ ജില്ലാ കേന്ദ്രങ്ങളിലെ കൗണ്ടറിലെത്തി തെളിവ് സമര്‍പ്പിച്ചാൽ ഒരു കോടി നേടാമെന്ന് ഫിറോസ്

മേയ് 4നു രാവിലെ 11നും വൈകിട്ട് 5നുമിടയിൽ യൂത്ത് ലീഗിന്റെ ജില്ലാ കേന്ദ്രങ്ങളിലെ കൗണ്ടറിലെത്തി തെളിവ് സമര്‍പ്പിച്ചാൽ ഒരു കോടി നേടാമെന്ന് ഫിറോസ്

  • Share this:

    മലപ്പുറം: സുദീപ്തോ സെന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ‘ദി കേരള സ്റ്റോറി’ എന്ന ചിത്രത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. ചിത്രത്തിൽ പറയുന്നതുപോലെ മതംമാറി 32,000 പേര്‍ സിറിയയിലേക്ക് പോയെന്ന പ്രചാരണത്തിൽ തെളിവു സമർപ്പിക്കുന്നവർക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് മുസ്ലീം യൂത്ത് ലീഗ്.

    കേരളത്തിൽ 32000 പേരെ ഇവ്വിധം മാറ്റി എന്ന് സംഘ് സ്പോൺസേർഡ് സിനിമ ആധികാരിക കണക്കുകൾ കയ്യിലുണ്ടെന്ന വാദത്തോടെ പറയുമ്പോള്‍ ഒരു പഞ്ചായത്തിൽ ശരാശി 30 പേരെങ്കിലും ഉണ്ടാവുമല്ലോ എന്ന് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ചോദിച്ചു.

    Also Read-The Kerala Story |’വെറുപ്പും കളവും മാത്രമാണ് സിനിമ, പ്രദർശിപ്പിക്കാൻ സർക്കാരുകൾ അനുമതി നൽകരുത്’; കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ

    മേയ് 4നു രാവിലെ 11നും വൈകിട്ട് 5നുമിടയിൽ യൂത്ത് ലീഗിന്റെ ജില്ലാ കേന്ദ്രങ്ങളിലെ കൗണ്ടറിലെത്തി തെളിവ് സമര്‍പ്പിച്ചാൽ ഒരു കോടി നേടാമെന്ന് ഫിറോസ് ഫേസ്ബുക്ക് കുറിപ്പിൽ‌ പറഞ്ഞു. രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി നുണകൾ മാത്രം പറയുന്ന സംഘപരിവാർ ഫാക്ടറിയിലെ ഏറ്റവും വലിയ നുണകളിൽ ഒന്നാണ് ലൗ ജിഹാദ് വഴി മതം മാറ്റി സിറിയയിലേക്ക് കടത്തിയെന്ന ആരോപണമെന്ന് ഫിറോസ് പറഞ്ഞു.

    Also Read-The Kerala Story | ‘നിങ്ങള്‍ തന്നെ ഈ സിനിമയ്ക്ക് വേണ്ടി ആവശ്യമുള്ള പി.ആര്‍ ചെയ്യുന്നുണ്ട്; നന്ദിയുണ്ട്’; പ്രതികരണവുമായി നായിക

    പി കെ ഫിറോസിന്റെ ഫേസ്ബുക്ക് പോസ്റ്റ് രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി നുണകൾ മാത്രം പറയുന്ന സംഘ് പരിവാർ ഫാക്ടറിയിലെ ഏറ്റവും വലിയ നുണകളിൽ ഒന്നാണ് ലൗ ജിഹാദ് വഴി മതം മാറ്റി സിറിയയിലേക്ക് കടത്തി എന്ന ആരോപണം. കേരളത്തിൽ 32000 പേരെ ഇവ്വിധം മാറ്റി എന്ന് സംഘ് സ്പോൺസേർഡ് സിനിമ ആധികാരിക കണക്കുകൾ കയ്യിലുണ്ടെന്ന വാദത്തോടെ പറയുമ്പോൾ ഒരു പഞ്ചായത്തിൽ ശരാശരി 30 പേരെങ്കിലും ഉണ്ടാവുമല്ലോ. പക്ഷേ, ഒരാളുടെയെങ്കിലും അഡ്രസ് ചോദിക്കുമ്പോൾ ഒന്നും കേൾക്കാത്ത പോലെ തലതാഴ്ത്തി ഇരിപ്പാണ്.

    അതുകൊണ്ട്, തെളിവ് കൊണ്ടുവരുന്നവർക്ക് ഒരുകോടി രൂപ മുസ്‌ലിം യൂത്ത് ലീഗ് ഇനാം നൽകുമെന്ന് പ്രഖ്യാപിക്കുകയാണ്. അങ്ങനെ തെളിവുകൾ കയ്യിലുള്ള ആർക്കും മുസ്‌ലിം യൂത്ത് ലീഗിന്റെ ജില്ലാ കേന്ദ്രങ്ങളിലെ കൗണ്ടറിൽ അത് സമർപ്പിച്ച് മെനക്കേടില്ലാതെ ഒരുകോടി നേടാവുന്നതാണ്…

    First published:

    Tags: Muslim youth League, PK Firos, The Kerala Story