advertisement

ഉരുൾപൊട്ടലിന്റെ ഭീകരതയുമായി 'നായകൻ പൃഥ്വി' തിയേറ്ററുകളിലേക്ക്

Last Updated:

വയനാട് ഉരുൾപൊട്ടലിന് ഇരയായവർക്ക് ആദരവായാണ് ചിത്രം സമർപ്പിക്കുന്നത്

നായകൻ പൃഥ്വി
നായകൻ പൃഥ്വി
ഉരുൾപൊട്ടൽ ദുരന്തത്തിന്റെ തീവ്രത ഇനി അഭ്രപാളികളിലേക്ക്. കേരളം അഭിമുഖീകരിച്ച പല ദുരന്തങ്ങളും പിന്നീട് ചലച്ചിത്രമായെങ്കിലും ഉരുൾപൊട്ടൽ പ്രമേയമാക്കിയുള്ള ഒരു സിനിമ ആദ്യമായാണ് വരുന്നത്. വൈശാലി പ്രൊഡക്ഷൻസിന്റെ ബാനറിൽ വി.ബി. മാത്യു നിർമ്മിച്ച് പ്രസാദ് ജി. എഡ്വേർഡ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ഉരുൾപൊട്ടൽ പ്രമേയമാക്കിയ ചിത്രം 'നായകൻ പൃഥ്വി' (Nayakan Prithvi) ഒക്ടോബർ 18 ന് തിയേറ്ററുകളിലെത്തും. വയനാട് ഉരുൾപൊട്ടലിന് ഇരയായവർക്ക് ആദരവായാണ് ചിത്രം സമർപ്പിക്കുന്നത്.
ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ഒരു വർഷം മുമ്പ് തിരുവനന്തപുരത്തെ അമ്പൂരിയിൽ ചിത്രീകരണം തുടങ്ങിയ സിനിമയാണിത്. വയനാട്ടിലെ ദുരന്തത്തിന്റെ സാഹചര്യങ്ങളിൽ ചിത്രത്തിന്റെ പ്രമേയത്തിന് പ്രസക്തിയേറുകയാണ്.
ഒട്ടേറെ സിനിമകളിലും പരസ്യ ചിത്രങ്ങളിലും അഭിനയിച്ച് ശ്രദ്ധേയനായ ശ്രീകുമാർ ആർ. നായരാണ് പ്രധാനവേഷത്തിലെത്തുന്നത്. ഷൈജു, അഞ്ജലി പി. സുകുമാർ, സുകന്യ ഹരിദാസ്, പ്രിയ ബാലൻ, ബിജു പൊഴിയൂർ, പിനീഷ്, പ്രണവ് മോഹൻ, രാകേഷ് കൊഞ്ചിറ, ഡോ. നിതിന്യ, മാസ്റ്റർ ആരോമൽ പുളിയനം പൗലോസ്, വിനോദ് വാഴച്ചാൽ തുടങ്ങിയവരും അഭിനേതാക്കളായുണ്ട്.
advertisement
ഗാനങ്ങൾ: ബി.ടി. അനിൽകുമാർ, സംഗീതം: സതീഷ് രാമചന്ദ്രൻ, ആർട്ട്: സനൽ ഗോപിനാഥ്, എഡിറ്റിംഗ്: ഷിജി വെമ്പായം, പശ്ചാത്തലസംഗീതം: ഷെരോൺ റോയ് ഗോമസ്, അസോസിയേറ്റ് ഡയറക്ടർ: സന്ദീപ് അജിത്കുമാർ, ഗ്രീഷ്മ മുരളി തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവർത്തകർ.
Summary: Nayakan Prithvi is an upcoming Malayalam movie based on the incidents of landslide in Kerala. The film is reaching big screens on October 18, as a tribute to the Wayanad landslide
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Film/
ഉരുൾപൊട്ടലിന്റെ ഭീകരതയുമായി 'നായകൻ പൃഥ്വി' തിയേറ്ററുകളിലേക്ക്
Next Article
advertisement
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement