advertisement

കടപ്പുറത്തൂടെ നടന്നു നീങ്ങുന്ന ശ്രീനാഥ് ഭാസിയും നായികയും; 'പൊങ്കാല' പോസ്റ്റർ

Last Updated:

ആക്ഷൻ കോമഡി ത്രില്ലർ ശ്രേണിയിൽ പെടുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വൈപ്പിൻ, ചെറായി ഭാഗങ്ങളായി പുരോഗമിക്കുന്നു

പൊങ്കാല
പൊങ്കാല
ശ്രീനാഥ് ഭാസി (Sreenath Bhasi) നായകനായെത്തുന്ന 'പൊങ്കാല'  (Pongala) എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ഭാസിയും നായിക യാമി സോനയും കടപ്പുറത്ത് കൂടി നടന്നു നീങ്ങുന്ന പോസ്റ്ററാണ് പുറത്തിറക്കിയത്. ആക്ഷന് ഏറെ പ്രാധാന്യം കൊടുത്ത് ഒരുങ്ങുന്ന ചിത്രമാണിത്. ആക്ഷൻ രംഗങ്ങളിൽ തിളങ്ങുന്ന ശ്രീനാഥ് ഭാസിയെ ഇനി ഈ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് കാണുവാൻ സാധിക്കും. മലയാളം തമിഴ് എന്നീ ഭാഷാ ചിത്രങ്ങളിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന ശ്രീനാഥ് ഭാസിയുടെ 'മഞ്ഞുമ്മൽ ബോയ്സ്' എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഒരു നടന്ന സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം കൂടിയാണ് 'പൊങ്കാല'.
ആക്ഷൻ കോമഡി ത്രില്ലർ ശ്രേണിയിൽ പെടുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വൈപ്പിൻ, ചെറായി ഭാഗങ്ങളായി പുരോഗമിക്കുന്നു. എ.ബി. ബിനിൽ കഥയും തിരക്കഥയും രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രമാണ് പൊങ്കാല. ഗ്ലോബൽ പിക്ചേഴ്സ് എന്റർടൈന്മെന്റ്, ദിയാ ക്രിയേഷനും ചേർന്ന് ചിത്രം നിർമ്മിക്കുന്നു. പ്രൊഡ്യുസർ- ഡോണ തോമസ്.
കോപ്രൊഡ്യൂസർ - അനിൽ പിള്ള, ലൈൻ പ്രൊഡ്യൂസർമാർ- പ്രജിത രാജേന്ദ്രൻ, ജിയോ ജെയിംസ്. രണ്ടായിരം കാലഘട്ടത്തിൽ വൈപ്പിൻ മുനമ്പം തീരദേശത്ത് നടന്ന ഒരു സംഭവകഥയെ ആസ്പദമാക്കി പറയുന്ന ചിത്രമാണിത്. ചിത്രത്തിന്റെതായി ആദ്യം പുറത്തിറങ്ങിയ മോഷൻ പോസ്റ്ററും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.
advertisement
ഷൈൻ ടോം ചാക്കോ, ബാബു രാജ്, ബിബിൻ ജോർജ്, സുധീർ കരമന, അലൻസിയർ, കിച്ചു ടെല്ലസ്, സൂര്യകൃഷ്, സാദിഖ്, റോഷൻ ബഷീർ, മാർട്ടിൻ മുരുകൻ, സ്മിനു സിജോ, ശാന്തകുമാരി, രേണു സുന്ദർ എന്നിവരും പ്രധാന കേന്ദ്രകഥാപാത്രങ്ങളായെത്തുന്നു.
ഛായാഗ്രഹണം ദീപു ചന്ദ്രൻ, എഡിറ്റർ- കബിൽ കൃഷ്ണ, സംഗീതം- രഞ്ജിൻ രാജ്, കലാസംവിധാനം - ബാവ, മേക്കപ്പ് - അഖിൽ ടി. രാജ്, കോസ്റ്റ്യും ഡിസൈൻ- സൂര്യാ ശേഖർ, പ്രൊഡക്ഷൻ കൺട്രോളർ- സെവൻ ആർട്സ് മോഹൻ, പി.ആർ.ഒ.- മഞ്ജു ഗോപിനാഥ്, സ്റ്റിൽസ്- അമൽ അനിരുദ്ധ്, ഡിസൈനർ- ആർട്ടൊ കോർപ്പസ്.
advertisement
Summary: New poster from Sreenath Bhasi movie Pongala is out
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Film/
കടപ്പുറത്തൂടെ നടന്നു നീങ്ങുന്ന ശ്രീനാഥ് ഭാസിയും നായികയും; 'പൊങ്കാല' പോസ്റ്റർ
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement