advertisement

PADA MOVIE | സെന്‍സറിങ് പൂര്‍ത്തിയായി; U/A സര്‍ട്ടിഫിക്കറ്റുമായി 'പട' മാര്‍ച്ച് 11ന് തിയേറ്ററുകളില്‍

Last Updated:
കുഞ്ചാക്കോ ബോബന്‍ (Kunchacko Boban), ജോജു ജോര്‍ജ് (Joju George), വിനായകന്‍ (Vinayakan), ദിലീഷ് പോത്തന്‍ (Dileesh Pothan) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കമല്‍ കെ.എം. സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ 'പട'യുടെ സെന്‍സറിങ് നടപടികള്‍ പൂര്‍ത്തിയായി. U/A സെൻസർ സർട്ടിഫിക്കറ്റ് നേടിയ ചിത്രം ഈ മാസം 11 ന് തീയേറ്ററുകളിൽ എത്തും.
1996-ല്‍ അയ്യങ്കാളി പടയിലെ നാല് അംഗങ്ങള്‍ അന്നത്തെ പാലക്കാട് ജില്ലാ കളക്ടര്‍ ഡബ്ല്യു.ആര്‍. റെഡ്ഡിയെ വ്യാജ ആയുധങ്ങളുമായി ഒമ്പത് മണിക്കൂര്‍ അദ്ദേഹത്തിന്റെ ചേംബറില്‍ ബന്ദിയാക്കിയ യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ളതാണ് ഈ സിനിമ. 1996ല്‍ കേരള നിയമസഭ പാസാക്കിയ ഗോത്രവര്‍ഗ ബില്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സംഘം കളക്ടറെ ബന്ദിയാക്കിയത്.
advertisement
തമിഴ് നടന്‍ പ്രകാശ് രാജാണ് റെഡ്ഡിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് .അവരുടെ ആവശ്യങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും എന്ന് ഉറപ്പ് നല്‍കിയ ശേഷം മാത്രമാണ് കളക്ടറെ മോചിപ്പിച്ചത്. ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഏറെ മാധ്യമശ്രദ്ധ നേടിയതും വിവാദമായതുമായ സംഭവമായിരുന്നു ഇത്.
ഷൈന്‍ ടോം ചാക്കോ, ടി.ജി രവി, ജഗദീഷ്, കനി കുസൃതി, ഇന്ദ്രന്‍സ്, പ്രകാശ് രാജ്, മിനി കെ.എസ്, സലീംകുമാര്‍, ആദത്ത് ഗോപാലന്‍, സാവിത്രി ശ്രീധരന്‍, ജോര്‍ജ്ജ് ഏലിയ, സുധീര്‍ കരമന, സിബി തോമസ് തുടങ്ങിയവരാണ് 'പട'യില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുക. കൂടാതെ അര്‍ജുന്‍ രാധാകൃഷ്ണന്‍, ദാസന്‍ കൊങ്ങാട്, വിവേക് വിജയകുമാരന്‍ എന്നീ പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു.
advertisement
നിരവധി ഹിറ്റുകള്‍ സമ്മാനിച്ച ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്, എ.വി.എ പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ മുകേഷ് ആര്‍.മെഹ്ത, എ.വി.അനൂപ്, സി.വി.സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
ഛായാഗ്രഹണം- സമീര്‍ താഹിര്‍, എഡിറ്റിംഗ്- ഷാന്‍ മുഹമ്മദ്, ആശയം- സി വി സാരഥി, കമല്‍ കെ എം, നിര്‍മ്മാണ നിയന്ത്രണം- ബാദുഷ, സംഗീത- വിഷ്ണു വിജയ്, കലാസംവിധാനം- ഗോകുല്‍ദാസ്, വേഷസംവിധാനം- സ്‌റ്റെഫി സേവ്യര്‍, ചമയം- ആര്‍ ജി വയനാടന്‍, ശബ്ദ മിശ്രണം- പ്രമോദ് തോമസ്, ശബ്ദ സംവിധാനം- അജയന്‍ അടാട്ട്, ശബ്ദ ലേഖനം- ഇഷ കുഷ്‌വാഹ്, ഗാനരചന, ആലാപനം- വിനു കിടിച്ചുലന്‍, ബിന്ദു ഇരുളം, നിര്‍മ്മാണ മേല്‍നോട്ടം- പ്രേംലാല്‍ കെ കെ, കെ രാജേഷ്, സഹസംവിധാനം- സുധ പദ്മജ ഫ്രാന്‍സിസ്, നിര്‍മ്മാണ നിര്‍വഹണം- സുധര്‍മന്‍ വള്ളിക്കുന്ന്, പ്രതാപന്‍ കല്ലിയൂര്‍, എസ്സാന്‍ കെ എസ്തപ്പാന്‍, നിറം- ലിജു പ്രഭാകര്‍,വി എഫ് എക്‌സ്-ഡിജിറ്റല്‍ ടര്‍ബോ മീഡിയ, മാര്‍ക്കറ്റിംഗ്-കാറ്റലിസ്റ്റ്, പരസ്യകല-ഓള്‍ഡ്‌ മോങ്ക്‌സ്, ട്രെയ്‌ലര്‍ കട്ട്- ചമന്‍ ചാക്കോ, പി.ആർ.ഒ- പി.ശിവപ്രസാദ്
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
PADA MOVIE | സെന്‍സറിങ് പൂര്‍ത്തിയായി; U/A സര്‍ട്ടിഫിക്കറ്റുമായി 'പട' മാര്‍ച്ച് 11ന് തിയേറ്ററുകളില്‍
Next Article
advertisement
Love Horoscope January 28 |പങ്കാളിയോട് ക്ഷമ കാണിക്കേണ്ടത് പ്രധാനമാണ് ; ഭാവിയിൽ സന്തോഷം കാണാനാകും : ഇന്നത്തെ പ്രണയഫലം അറിയാം
പങ്കാളിയോട് ക്ഷമ കാണിക്കേണ്ടത് പ്രധാനമാണ് ; ഭാവിയിൽ സന്തോഷം കാണാനാകും : ഇന്നത്തെ പ്രണയഫലം അറിയാം
  • ആശയവിനിമയവും വൈകാരിക വ്യക്തതയും പ്രണയത്തിൽ പ്രധാനമാണ്

  • ചിങ്ങം, കർക്കിടകം രാശിക്കാർക്ക് ശക്തമായ ബന്ധം, സന്തോഷം കാണാം

  • കുംഭം രാശിക്കാർക്ക് വൈകാരിക അസ്ഥിരത അനുഭവപ്പെടും

View All
advertisement