'ഫോൺ ഹാക്ക് ചെയ്തു; എന്റെ പേരിൽ വരുന്നു മെസേജുകൾ ശ്രദ്ധിക്കണം': ഫേസ്ബുക്കിൽ പോസ്റ്റുമായി ഷാഹിദ കമാൽ
Last Updated:
താൻ കോൺഗ്രസ് പാർട്ടി വിട്ട കാര്യം എ ഐ സി സി അറിയാത്തതാണ് ഇതിന് കാരണമെന്നും ഇനിയെങ്കിലും തന്നെ എ ഐ സി സി അംഗങ്ങളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നും ഷാഹിദ കമാൽ അഭ്യർത്ഥിച്ചു.
ആലപ്പുഴ: തന്റെ ഫോൺ ഹാക്ക് ചെയ്തതായി വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ. ഫേസ്ബുക്ക് പോസ്റ്റിലാണ് ഷാഹിദ കമാൽ തന്റെ ഫോൺ ഹാക്ക് ചെയ്തതായി അറിയിച്ചിരിക്കുന്നത്. തന്റെ ഫോൺ ഹാക്ക് ചെയ്തിരിക്കുകയാണെന്നും അതിനാൽ തന്റെ പേരിൽ വരുന്ന മെസേജുകളും വോയിസും മറ്റും ശ്രദ്ധിക്കണം എന്നുമാണ് ഷാഹിദ കമാൽ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
'എന്റെ ഫോൺ ഹാക്ക് ചെയ്തിരിക്കുന്നു. ആയതിനാൽ എന്റെ പേരിൽ വരുന്ന മെസേജുകളും വോയിസും മറ്റും ശ്രദ്ധിക്കണം.' - ഷാഹിദ കമാൽ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത് ഇങ്ങനെ. എന്നാൽ, ഈ മുന്നറിയിപ്പ് മുൻകൂർ ജാമ്യം വല്ലതുമാണോ എന്നാണ് കമന്റ് ബോക്സിൽ ചിലർ ചോദിക്കുന്നത്. അതേസമയം, കഴിഞ്ഞ ദിവസം ഷാഹിദ കമാലിന്റെ ഫേസ്ബുക്കിൽ 'ഓഫർ ... ഓഫർ ... ഒറ്റ ദിവസം മാത്രം. ധർമടത്ത് മത്സരിക്കുന്നവരെ പ്രതിപക്ഷ നേതാവാക്കുന്നതാണ്' എന്ന പോസ്റ്റിന്റെ സ്ക്രീൻ ഷോട്ടുമായാണ് മറ്റൊരാൾ കമന്റ് ബോക്സിൽ എത്തിയത്.
advertisement
'പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തത് ഞാനല്ല. അത് എന്റെ ഫോൺ ഹാക്ക് ചെയ്തിട്ട് ആരോ എഴുതി വിട്ട പോസ്റ്റാണ്. ഇത് എല്ലാവരും വിശ്വസിക്കണം..😢😢 (അടുത്ത തെരഞ്ഞെടുപ്പിലെങ്കിലും ഒരു സീറ്റ് കിട്ടുമെന്ന് പ്രതീക്ഷിക്കുന്ന ആളാണ് ഞാൻ) എനിക്ക് സീറ്റ് തരാത്ത എന്റെ പഴയ പാർട്ടിയായ കോൺഗ്രസിനെ ചൊറിയുന്നത് ഇനിയും തുടരുന്നതാണ്..!!' എന്നായിരുന്നു ആ കമന്റ്.
advertisement
അതേസമയം, ഈ ജനുവരിയിലും കോൺഗ്രസിന് എതിരെ ഷാഹിദ കമാൽ രംഗത്ത് എത്തിയിരുന്നു. താൻ കോൺഗ്രസുകാരിയല്ലെന്നും കോൺഗ്രസ് വിട്ടിട്ട് അഞ്ചു വർഷമായെന്നും എ ഐ സി സി അംഗങ്ങൾ ആരെല്ലാമെന്ന് കെ പി സി സിക്ക് അറിയില്ലെന്ന് ആയിരുന്നു ആരോപണം. എ ഐ സി സി അംഗങ്ങൾക്ക് അയയ്ക്കുന്ന പല അറിയിപ്പുകളും ഇപ്പോഴും തനിക്ക് ലഭിക്കുന്നതായി ഷാഹിദാ കമാൽ പറഞ്ഞു. ഇപ്പോഴും താൻ എ ഐ സി സി ഭാരവാഹി പട്ടികയിൽ ഉണ്ടെന്നും ഷാഹിദ കമാൽ പറഞ്ഞിരുന്നു.
advertisement
2016 മെയിൽ കോൺഗ്രസ് വിട്ട് സി പി എമ്മിൽ ചേർന്ന ഷാഹിദ കമാൽ എ ഐ സി സി ഭാരവാഹികളുടെ 974 ആം അംഗമായിട്ടാണ് ഭാരവാഹി പട്ടികയിൽ ഉള്ളത്. കോൺഗ്രസ് വിട്ടിട്ട് അഞ്ചു വർഷമായിട്ടും തന്നെ ഭാരവാഹി പട്ടികയിൽ നിന്ന് ഒഴിവാക്കാത്തതിൽ കടുത്ത അമർഷം ഷാഹിദ കമാൽ വ്യക്തമാക്കിയിരുന്നു. കോൺഗ്രസ് വിട്ട് അഞ്ച് കൊല്ലമായിട്ടും കോൺഗ്രസ് ഭാരവാഹികൾക്കായി എ ഐ സി സി പുറത്തിറക്കുന്ന സന്ദേശ് ലക്കത്തിന്റെ പകർപ്പ് സ്ഥിരമായി ലഭിക്കുന്നുണ്ടെന്നും ഷാഹിദ കമാൽ വ്യക്തമാക്കിയിരുന്നു.
advertisement
താൻ കോൺഗ്രസ് പാർട്ടി വിട്ട കാര്യം എ ഐ സി സി അറിയാത്തതാണ് ഇതിന് കാരണമെന്നും ഇനിയെങ്കിലും തന്നെ എ ഐ സി സി അംഗങ്ങളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നും ഷാഹിദ കമാൽ അഭ്യർത്ഥിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 21, 2021 10:41 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഫോൺ ഹാക്ക് ചെയ്തു; എന്റെ പേരിൽ വരുന്നു മെസേജുകൾ ശ്രദ്ധിക്കണം': ഫേസ്ബുക്കിൽ പോസ്റ്റുമായി ഷാഹിദ കമാൽ