ജാനകിക്ക് ശേഷം അനുപമ പരമേശ്വരൻ മലയാളത്തിൽ, കൂടെ ഷറഫുദീനും; 'പെറ്റ് ഡിറ്റക്ടീവ്' തിയേറ്ററിലേക്ക്
- Published by:meera_57
- news18-malayalam
Last Updated:
വിനയ് ഫോർട്ട്, രൺജി പണിക്കർ, ജോമോൻ ജ്യോതിർ, വിനായകൻ, ഷോബി തിലകൻ, നിഷാന്ത് സാഗർ, ശ്യാം മോഹൻ തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ
ഷറഫുദ്ദീൻ (Sharafudeen), അനുപമ പരമേശ്വരൻ (Anupama Parameswaran) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രനീഷ് വിജയൻ സംവിധാനം ചെയ്യുന്ന പക്കാ ഫൺ ഫാമിലി കോമഡി എന്റർടെയ്നർ ചിത്രമായ 'പെറ്റ് ഡിറ്റക്ടീവ്' ഒക്ടോബർ 16-ന് ഡ്രീം ബിഗ് ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു.
വിനയ് ഫോർട്ട്, രൺജി പണിക്കർ, ജോമോൻ ജ്യോതിർ, വിനായകൻ, ഷോബി തിലകൻ, നിഷാന്ത് സാഗർ, ശ്യാം മോഹൻ തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. ഗോകുലം ഗോപാലൻ സാരഥിയായ ശ്രീ ഗോകുലം മൂവീസിന്റെ പങ്കാളിത്തത്തോടെ ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നടൻ ഷറഫുദീൻ നിർമ്മിക്കുന്ന 'പെറ്റ് ഡിറ്റക്ടീവ്' എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആനന്ദ് സി. ചന്ദ്രൻ നിർവഹിക്കുന്നു.
സംവിധായകൻ പ്രനീഷ് വിജയൻ, ജയ് വിഷ്ണു എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവുമെഴുതുന്നു. അദ്രി ജോ, ശബരീഷ് വർമ്മ എന്നിവരുടെ വരികൾക്ക് രാജേഷ് മുരുകേശൻ സംഗീതം പകരുന്നു.
advertisement
എഡിറ്റർ- അഭിനവ് സുന്ദർ നായ്ക്ക്, കോ പ്രൊഡ്യൂസേഴ്സ് - ബൈജു ഗോപാലൻ, വി.സി. പ്രവീൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - കൃഷ്ണമൂർത്തി, പ്രൊഡക്ഷൻ ഡിസൈനർ- ദീനോ ശങ്കർ, ഓഡിയോഗ്രാഫി -വിഷ്ണു ഗോവിന്ദ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ജയ് വിഷ്ണു, ലൈൻ പ്രൊഡ്യൂസർ-ജിജോ കെ. ജോയ്, കോസ്റ്റ്യൂം ഡിസൈനർ- ഗായത്രി കിഷോർ, മേക്കപ്പ്- റോണക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- രാജേഷ് അടൂർ, പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ, പോസ്റ്റ് പ്രൊഡക്ഷൻ ഹെഡ് - വിജയ് സുരേഷ്, ലൈൻ പ്രൊഡ്യൂസർ - ജിജോ കെ. ജോയ്, സംഘട്ടനം-മഹേഷ് മാത്യു, വിഎഫ്എക്സ് - 3 ഡോർസ്, കളറിസ്റ്റ് - ശ്രീക് വാര്യർ, ഡിഐ - കളർ പ്ലാനറ്റ്, ഫിനാൻസ് കൺട്രോളർ- ബിബിൻ സേവ്യർ, സ്റ്റിൽസ്- റിഷാജ് മൊഹമ്മദ്, അജിത് മേനോൻ, പ്രോമോ സ്റ്റിൽസ് - രോഹിത് കെ. സുരേഷ്, പബ്ലിസിറ്റി ഡിസൈൻ - എയിസ്തെറ്റിക് കുഞ്ഞമ്മ, ടൈറ്റിൽ ഡിസൈൻ-ട്യൂണി ജോൺ, പി.ആർ.ഒ.- എ.എസ്. ദിനേശ്.
advertisement
Summary: 'Pet Detective', a fun family comedy entertainer directed by Praneesh Vijayan and starring Sharafudeen and Anupama Parameswaran in the lead roles, will be released on October 16 by Dream Big Films
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
October 15, 2025 3:07 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
ജാനകിക്ക് ശേഷം അനുപമ പരമേശ്വരൻ മലയാളത്തിൽ, കൂടെ ഷറഫുദീനും; 'പെറ്റ് ഡിറ്റക്ടീവ്' തിയേറ്ററിലേക്ക്