Sushant Singh Rajput Death Case| സുശാന്ത് സിംഗിന്റെ മരണത്തിലെ അന്വേഷണം; സിബിഐയുടെ നിശബ്ദത ചോദ്യം ചെയ്ത് സുപ്രീംകോടതിയിൽ ഹർജി

Last Updated:

അന്വേഷണം അനന്തമായി തുടരാൻ കോടതി അനുവദിക്കരുതെന്നും അന്വേഷണം പൂർത്തിയാക്കാൻ രണ്ട് മാസത്തെ സമയപരിധി നിശ്ചയിക്കണമെന്നും ബന്ധപ്പെട്ട കോടതിയിലും സുപ്രീം കോടതിയിലും റിപ്പോർട്ട് സമർപ്പിക്കാൻ ഏജൻസിയോട് ആവശ്യപ്പെടണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിന്റെ മരണം സംബന്ധിച്ച അന്വേഷണത്തിലെ സിബിഐയുടെ നിശബ്ദതയെ ചോദ്യം ചെയ്ത് സുപ്രീംകോടതിയിൽ ക്രിമിനൽ റിട്ട് ഹർജി. രണ്ട് മാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ സിബിഐയോട് ആവശ്യപ്പെടണമെന്നും ഹർജിയിൽ പറയുന്നു.
മുംബൈ സ്വദേശിയായ പുനീത് കൗർ ദണ്ഡയും ഭർത്താവും അഭിഭാഷകനുമായ വിനീത് ദണ്ഡയുമാണ് ഹർജി നൽകിയിരിക്കുന്നത്.
ബിഹാർ സർക്കാരിന്റെ അപേക്ഷയിൽ ജസ്റ്റിസ് ഋഷികേശ് റോയ് അധ്യക്ഷനായ ബെഞ്ച് സിബിഐ അന്വേഷണത്തിന് ഉത്തരവ് നൽകിയിട്ട് നാല് മാസം ആയിട്ടും അന്വേഷണ പുരോഗതിയുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ടും സിബിഐ പുറത്തുവിട്ടിട്ടില്ലെന്നാണ് ഹർജിയിലെ ആരോപണം.
അന്വേഷണം അനന്തമായി തുടരാൻ കോടതി അനുവദിക്കരുതെന്നും അന്വേഷണം പൂർത്തിയാക്കാൻ രണ്ട് മാസത്തെ സമയപരിധി നിശ്ചയിക്കണമെന്നും ബന്ധപ്പെട്ട കോടതിയിലും സുപ്രീം കോടതിയിലും റിപ്പോർട്ട് സമർപ്പിക്കാൻ ഏജൻസിയോട് ആവശ്യപ്പെടണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
advertisement
നിലവിലെ കേസിൽ സിബിഐ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുന്നില്ലെന്നും കേസിന്റെ അന്വേഷണം അവസാനിപ്പിക്കാൻ കാലതാമസം വരുത്തുകയാണെന്നും ഹർജിയിൽ ആരോപിക്കുന്നു.
ജൂൺ 14നാണ് ബാന്ദ്രയിലെ ഫ്ലാറ്റിൽ ആത്മഹത്യ ചെയ്ത നിലയിൽ ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഓഗസ്റ്റ് 19നാണ് കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.
മലയാളം വാർത്തകൾ/ വാർത്ത/Film/
Sushant Singh Rajput Death Case| സുശാന്ത് സിംഗിന്റെ മരണത്തിലെ അന്വേഷണം; സിബിഐയുടെ നിശബ്ദത ചോദ്യം ചെയ്ത് സുപ്രീംകോടതിയിൽ ഹർജി
Next Article
advertisement
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത്  വാട്ട്സ് ആപ്പ് ചാറ്റ് കണ്ടതോടെ
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത് വാട്ട്സ് ആപ്പ് ചാറ്റ് ക
  • ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതി നാത്തൂനോടൊപ്പം ഒളിച്ചോടി, വാട്ട്സ്ആപ്പ് ചാറ്റ് കണ്ടെത്തി.

  • ഭര്‍ത്താവ് സന്ധ്യയും കസിന്‍ മാന്‍സിയും തമ്മിലുള്ള പ്രണയബന്ധം ഫോണില്‍ കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി.

  • ജബല്‍പൂരില്‍ നിന്ന് കാണാതായ സന്ധ്യയെ കണ്ടെത്തി വീട്ടിലെത്തിച്ചെങ്കിലും വീണ്ടും കാണാതായി.

View All
advertisement