ഒരു ഇടവേളക്ക് ശേഷം ഹിറ്റ്മേക്കർ ജോഷി സംവിധാനം ചെയ്യുന്ന പൊറിഞ്ചുമറിയം ജോസിന്റെ പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചു. നേരത്തെ പ്രളയദുരിതത്തെ തുടര്‍ന്ന് റിലീസ് മാറ്റിവെച്ചിരുന്നു. ചിത്രം ഓഗസ്റ്റ് 23ന് കേരളത്തിലുടനീളം റിലീസ് ചെയ്യും. പുതിയ പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ജോജു ജോര്‍ജ് അവതരിപ്പിക്കുന്ന പൊറിഞ്ചു, നൈല ഉഷയുടെ മറിയം, ചെമ്പന്‍ വിനോദിന്റെ ജോസ് എന്നീ മൂന്ന് കഥാപാത്രങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.
ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസ് അവതരിപ്പിച്ച്, കീർത്തന മൂവീസിന്റെ ബാനറിൽ റെജി മോൻ നിർമിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എൻ ചന്ദ്രൻ ആണ്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയും എഡിറ്റ് ചെയ്യുന്നത് ശ്യാം ശശിധരനും ആണ്. ചിത്രത്തിന്റെ ആക്ഷൻ സീക്വൻസുകൾ ഒരുക്കിയിരിക്കുന്നത് രാജശേഖറും സുപ്രീം സുന്ദറുമാണ്. ചിത്രത്തിന്റെ കൊറിയോഗ്രാഫി പ്രസന്ന സുജിത്തുമാണ്.
ജോസഫ് എന്ന ചിത്രത്തിന് ശേഷം ജോജു നായകൻ ആയി എത്തുന്ന ചിത്രം കൂടിയാണ് പൊറിഞ്ചു മറിയം ജോസ്. മോഹൻലാൽ നായകനായ പൃഥ്വിരാജ് ചിത്രമായ ലുസിഫറാണ് നൈല ഉഷ അവസാനമായി അഭിനയിച്ച ചിത്രം. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ട് എന്ന ചിത്രമാണ് ചെമ്പൻ വിനോദിന്റെതായി ഇനി റിലീസ് ചെയ്യാനുള്ള പ്രധാന ചിത്രം. ചാന്ദ്‍വി ക്രിയേഷൻസ് ആണ് പൊറിഞ്ചു മറിയം ജോസ് കേരളത്തിൽ വിതരണം ചെയ്യുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Chemban vinod jose, Joju george, Joshiy film director, Nyla Usha, Porinju Mariyam Jose movie