Sreenath Bhasi: ലഹരി എത്തിച്ചു നൽകാത്തതിന്റെ പേരിൽ 58 ദിവസം സെറ്റിൽ എത്തിയില്ല; ശ്രീനാഥ് ഭാസിക്കെതിരെ നിർമ്മാതാവ്

Last Updated:

ശ്രീനാഥ് ഭാസി അഭിനയിച്ച നമുക്ക് കോടതിയിൽ കാണാം എന്ന സിനിമയുടെ നിർമ്മാതാവ് ഹസീബ് മലബാർ ആണ് ശ്രീനാഥിനെതിരെ ആരോപണവുമായി എത്തിയത്

News18
News18
നടൻ ശ്രീനാഥ് ഭാസിക്കെതിരെ ലഹരി ആരോപണവുമായി നിർമ്മാതാവ് രംഗത്ത്. "നമുക്ക് കോടതിയിൽ കാണാം" എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ച് ശ്രീനാഥ് ഭാസി നിരന്തരം കഞ്ചാവ് ആവശ്യപ്പെട്ടിരുന്നതായി പടത്തിന്റെ നിർമാതാവ് ഹസീബ് മലബാർ. നടൻ സ്ഥിരമായി സെറ്റിൽ വരാത്തതിനാൽ ചിത്രീകരണവും ഡബ്ബിങ്ങും നീണ്ടുപോയെന്നും ഹസീബ് മലബാർ പറയുന്നു.
സിനിമ മേഖലയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ഹൈബ്രിഡ് കഞ്ചാവ് കേസിന്റെ അന്വേഷണത്തിന് പിന്നാലെയാണ് നടൻ ശ്രീനാഥ് ഭാസിക്കെതിരെ നിർമ്മാതാവ് ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. ശ്രീനാഥ് ഭാസി അഭിനയിച്ച നമുക്ക് കോടതിയിൽ കാണാം എന്ന സിനിമയുടെ നിർമ്മാതാവ് ഹസീബ് മലബാർ ആണ് ശ്രീനാഥിനെതിരെ ആരോപണവുമായി എത്തിയത്.
ALSO READ: "ഷൈനിൽ നിന്ന് ലൈംഗിക അതിക്രമത്തിനുള്ള ശ്രമവുമുണ്ടായി:" വിൻസി അലോഷ്യസ്‍
കോഴിക്കോട് സെറ്റിൽവെച്ച ശ്രീനാഥ് ഭാസി നിരന്തരം കഞ്ചാവ് ആവശ്യപ്പെടുമായിരുന്നു എന്ന് ഹസീബ് പറയുന്നു. ലഹരി എത്തിച്ചു നൽകാത്തതിന്റെ പേരിൽ 58 ദിവസം നടൻ സെറ്റിൽ എത്തിയില്ല. നടൻ സ്ഥിരമായി എത്താത്തതിനാൽ ഷൂട്ടിങ്ങും ഡബ്ബിങ് അടക്കം നീണ്ടു പോയിട്ടുണ്ട്. ശ്രീനാഥ് വലിയ രീതിയിൽ കഷ്ടപ്പെടുത്തിയിട്ടുണ്ടെന്നും ഹസീബ് പറയുന്നു.
advertisement
ഇനി കോടതിയിൽ കാണാം എന്ന മുന്നറിയിപ്പും ശ്രീനാഥ് ഭാസിക്ക് ഹസീബ് ഫേസ്ബുക്ക് പോസ്റ്റിലൂടെ നൽകുന്നുണ്ട്. ശ്രീനാഥ് ഭാസിക്കെതിരേ ഉയർന്ന ലഹരി കേസുകൾക്കൊപ്പം നിർമ്മാതാവിന്റെ വെളിപ്പെടുത്തൽ കൂടി എത്തിയത് ശ്രീനാഥ് ഭാസിയെ കൂടുതൽ പ്രതിസന്ധിയിലാക്കും.
മലയാളം വാർത്തകൾ/ വാർത്ത/Film/
Sreenath Bhasi: ലഹരി എത്തിച്ചു നൽകാത്തതിന്റെ പേരിൽ 58 ദിവസം സെറ്റിൽ എത്തിയില്ല; ശ്രീനാഥ് ഭാസിക്കെതിരെ നിർമ്മാതാവ്
Next Article
advertisement
സ്ഥാനാർഥി നിർണയത്തിൽ തഴഞ്ഞെന്ന് പരാതി;തിരുവനന്തപുരത്ത് ബിജെപി പ്രവര്‍ത്തകന്‍ ജീവനൊടുക്കി
സ്ഥാനാർഥി നിർണയത്തിൽ തഴഞ്ഞെന്ന് പരാതി;തിരുവനന്തപുരത്ത് ബിജെപി പ്രവര്‍ത്തകന്‍ ജീവനൊടുക്കി
  • ബിജെപി സ്ഥാനാർഥിത്വം നിഷേധിച്ചതിനെ തുടർന്ന് സ്വതന്ത്ര സ്ഥാനാർഥിയായി നിൽക്കാൻ ആനന്ദ് തീരുമാനിച്ചിരുന്നു.

  • ആനന്ദ് കെ.തമ്പി ആത്മഹത്യ കുറിപ്പിൽ ആർഎസ്എസ്, ബിജെപി നേതാക്കൾക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു.

  • ബിജെപി, ആർഎസ്എസ് പ്രവർത്തകർ മാനസിക സമ്മർദം സൃഷ്ടിച്ചുവെന്ന് ആനന്ദ് ആത്മഹത്യ കുറിപ്പിൽ ആരോപിച്ചു.

View All
advertisement