നടൻ ബിനീഷ് ബാസ്റ്റിന് പിന്തുണയുമായി നിർമാതാവ് സന്ദിപ് സേനൻ. എന്നും ബിനീഷ് ബാസ്റ്റിനൊപ്പമാണ് താനെന്നും താൻ നിർമിക്കുന്ന അടുത്ത ചിത്രത്തിൽ ബിനീഷ് ബാസ്റ്റിൻ ഉണ്ടാകുമെന്നും സന്ദിപ് സേനൻ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് സന്ദിപ് സേനൻ നിലപാട് വ്യക്തമാക്കിയത്.
ബിനീഷിനെ വേദിയിലേക്കു കയറരുതെന്നു പറഞ്ഞ ആ ഗവൺമെന്‍റ് കോളേജിന്‍റെ വിദ്യാസമ്പന്നനായ പ്രിൻസിപ്പൽ, നിങ്ങൾ ഒന്നു കൂടി പോയി ജീവിതം പഠിച്ചിട്ടു വരൂവെന്നും മനുഷ്യത്വമെന്തെന്നു അവിടെപ്പഠിക്കുന്ന ബിനീഷിന് കയ്യടിച്ച കുട്ടികളിൽ നിന്നു പഠിച്ചിട്ടുവരുവെന്നും സന്ദിപ് പോസ്റ്റിൽ പറയുന്നു. മൂന്നു പേരേയും നേരിട്ടറിയില്ലെന്നും പക്ഷേ ഇവരിൽ മനുഷ്യനേതെന്നു തിരിച്ചറിയാമെന്നും വ്യക്തമാക്കിയാണ് സന്ദിപ് സേനന്‍റെ പോസ്റ്റ് അവസാനിക്കുന്നത്.
ഈ ഇരുപ്പിൽ എല്ലാമുണ്ട് , വിശപ്പിന്റെ, അധ്വാനത്തിന്റെ , കഷ്ടപ്പാടിന്റെ , വിയർപ്പിന്റെ , അതിജീവനത്തിന്റെ, അവഗണനയുടെ പ്രതീകമാണ് ബിനീഷ് ബാസ്റ്റിൻ എന്ന പച്ച മനുഷ്യൻ . അനിൽ രാധാകൃഷ്ണ മേനോൻന്റെ നില്പിൽ പ്രത്യേകിച്ചൊന്നും തോന്നുന്നില്ല , പ്രൊഡ്യൂസറിന്റെ ചിലവിൽ മൃഷ്ട്ടാനമുണ്ട് എല്ലിന്റിടയിൽ കൊഴുപ്പുകയറിയ സിനിമയിലെ ഒരു വഴിപോക്കൻ. പക്ഷെ ഈ വഴിപോക്കന്റെ വാക്കുകേട്ട് ബിനീഷിനെ വേദിയിലേക്കു കയറരുതെന്നു പറഞ്ഞ ആ ഗവണ്മെന്റ് കോളേജിന്റെ വിദ്യാസമ്പന്നനായ പ്രിൻസിപ്പൽ , നിങ്ങൾ ഒന്നൂടിപ്പോയി ജീവിതം പഠിച്ചിട്ടുവരു , മനുഷ്യത്വമെന്തെന്നു അവിടെപ്പഠിക്കുന്ന ബിനീഷിന് കയ്യടിച്ച കുട്ടികളിൽ നിന്നു പഠിച്ചിട്ടുവരു . മൂന്നുപേരേയും നേരിട്ടറിയില്ല പക്ഷെ ഇവരിൽ മനുഷ്യനേതെന്നു തിരിച്ചറിയാം. ബിനീഷ്... നിങ്ങൾ ഞാൻ നിർമ്മിക്കുന്ന അടുത്ത ചിത്രത്തിലുണ്ടാകും. ഉറപ്പ് . എന്നും ബിനീഷ് ബാസ്റ്റിനൊപ്പം
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.